വി​ല​ക്ക​യ​റ്റ​ത്തി​ല്‍ ആ​ശ്വാ​സമേ​കി ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് സ്‌​കൂ​ള്‍ വി​പ​ണി
Friday, May 3, 2024 5:36 AM IST
കോ​ഴി​ക്കോ​ട്: വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ല​ത്ത് സ്‌​കൂ​ള്‍ വി​പ​ണി​യി​ല്‍ ആ​ശ്വാ​സ​മേ​കു​ന്ന ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്‍റെ മെ​ഗാ ത്രി​വേ​ണി സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റ് മു​ത​ല​ക്കു​ള​ത്ത് ആ​രം​ഭി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ട​തെ​ല്ലാം ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഒ​രു കൂ​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്തു​ക​യാ​ണ് ല​ക്ഷ്യം. എ​ല്ലാ​വി​ധ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ല​ക്കു​റ​വി​ലും ഗു​ണ​മേ​ന്മ​യി​ലും ഇ​വി​ടെ ല​ഭി​ക്കും. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ എം. ​മെ​ഹ​ബൂ​ബ് മാ​ര്‍​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ച്ച​പ്പെ​ട്ട പ​ഠ​ന​ത്തി​ന് മി​ക​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത്രി​വേ​ണി നോ​ട്ട് ബു​ക്കു​ക​ള്‍ വി​ല​ക്കു​റ​വി​ല്‍ ല​ഭ്യ​മാ​കു​ന്ന ത്രി​വേ​ണി നോ​ട്ട്ബു​ക്ക് ഗ്യാ​ല​റി ഇ​വി​ടെ​യു​ണ്ട്.

സ്‌​കൂ​ള്‍ ബാ​ഗ് രം​ഗ​ത്തെ പ്ര​മു​ഖ ബ്രാ​ന്‍റു​ക​ളാ​യ സ്‌​കൂ​ബീ​ഡേ , ഒ​ഡീ​സി​യ, വൈ​ല്‍​ഡ് ക്രാ​ഫ്റ്റ്, വി​ക്കി , അ​മേ​രി​ക്ക​ന്‍ ടൂ​റി​സ്റ്റ് തു​ട​ങ്ങി​യ​വ​യോ​ടോ​പ്പം സാ​ധാ​ര​ണ ബ്രാ​ന്‍റി​ലു​ള്ള ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ സ്‌​കൂ​ള്‍ ബാ​ഗു​ക​ളും വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കും.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ഷൂ​ക​ള്‍ വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കു​ന്ന ഷൂ​മാ​ര്‍​ട്ടും ഒ​ത​രു​ക്കി​യി​ട്ടു​ണ്ട്, ജോ​ണ്‍​സ്, പോ​പ്പി , ദി​നേ​ശ്, മാ​രാ​രി തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലു​ക​ളി​ലു​ള്ള വി​വി​ധ ത​രം കു​ട​ക​ള്‍ അ​ണി​നി​ര​ത്തു​ന്ന അ​ന്പ്ര​ല്ല​ഹൗ​സ്, കൊ​ച്ചു കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വി​വി​ധ​ത​രം ക​ളി​പ്പാ​ട്ട​ങ്ങ​ളും, കു​ട്ടി​ക​ളു​ടെ കൂ​ടെ​യെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ വി​ല​ക്കു​റ​വി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന കി​ഡ്‌​സ് ആ​ന്‍​ഡ് മ​ദേ​ഴ്‌​സ് കോ​ര്‍​ണ​ര്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പെ​ന്‍​സി​ല്‍ ബോ​ക്‌​സ്, ല​ഞ്ച് ബോ​ക്‌​സ്, വാ​ട്ട​ര്‍ ബോ​ട്ടി​ല്‍, പേ​ന, പെ​ന്‍​സി​ല്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റ് ബോ​ക്‌​സ്, ക​ള​ര്‍ പെ​ന്‍​സി​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും.

മെ​ഗാ ത്രി​വേ​ണി സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റി​ന് പു​റ​മേ എ​ല്ലാ ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും സ്റ്റു​ഡ​ന്‍റ​സ് മാ​ര്‍​ക്ക​റ്റ് പ്ര​ത്യേ​ക​മാ​യി സ​ജ​ജീ​ക​രി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 45 കേ​ന്ദ്ര​ങ്ങ​ളി​ലും വ​യ​നാ​ട് ജി​ല്ല​യി​ല്‍ 15 കേ​ന്ദ്ര​ങ്ങ​ളി​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്റ്റു​ഡ​ന്‍റ​സ് മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്കും. ജൂ​ണ്‍ 15 വ​രെ എ​ല്ലാ സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും.