താ​മ​ര​ശേ​രി​യി​ലെ ല​ഹ​രി മാ​ഫി​യ അ​ക്ര​മം: മു​ഖ്യ പ്ര​തി പി​ടി​യി​ല്‍
Friday, May 3, 2024 5:36 AM IST
താ​മ​ര​ശേ​രി: കു​ടു​ക്കി​ല്‍ ഉ​മ്മ​ര​ത്ത് വ്യാ​പാ​രി​യെ വെ​ട്ടി കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും വീ​ടു​ക​ള്‍ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കു​ടു​ക്കി​ല്‍ ഉ​മ്മാ​രം സ്വ​ദേ​ശി അ​യ്യൂ​ബ് ഖാ​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം പ​തി​നെ​ട്ടി​നാ​ണ് താ​മ​ര​ശേ​രി കു​ടു​ക്കി​ലു​മ്മാ​ര​ത്ത് വ്യാ​പാ​രി​യെ ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ താ​മ​ര​ശേ​രി ചു​ട​ല​മു​ക്ക് ന​ട്ടൂ​ര്‍ വീ​ട്ടി​ല്‍ പൂ​ച്ച ഫി​റോ​സ് എ​ന്ന ഫി​റോ​സ്ഖാ​ന്‍ (34), കു​ടു​ക്കി​ലു​മ്മാ​രം ആ​ല​പ്പ​ടി​മ്മ​ല്‍ ക​ണ്ണ​ന്‍ ഫ​സ​ല്‍ എ​ന്ന ഫ​സ​ല്‍ (29) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

എ​സ്ഐ​മാ​രാ​യ സ​ജേ​ഷ് സി. ​ജോ​സ്, സ​തീ​ഷ്‌​കു​മാ​ര്‍, ഒ. ​പ്ര​കാ​ശ​ന്‍, എം.​ഇ. രാ​ജീ​വ് ബാ​ബു, പി.​എ. ബി​ജു, വി. ​അ​ഷ്റ​ഫ്, സീ​നി​യ​ര്‍ സി​പി​ഒ മാ​രാ​യ എ​ന്‍. എം. ​ജ​യ​രാ​ജ​ന്‍, പി.​പി. ജി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.