സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യു​ടെ പോ​ലീ​സ് സു​ര​ക്ഷ അ​പ​ഹാ​സ്യ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌
Friday, May 3, 2024 5:36 AM IST
കൂ​രാ​ച്ചു​ണ്ട്: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വി​ഷ​യ​ങ്ങ​ളെ തു​ട​ർ​ന്ന് ബാ​ലു​ശേ​രി എം​എ​ൽ​എ കെ.​എം. സ​ച്ചി​ൻ ദേ​വി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ അ​പ​ഹാ​സ്യ​മാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.

എം​എ​ൽ​എ​യ്ക്ക് പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ വ​രെ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സ് സം​വി​ധാ​ന​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് പൊ​തു​ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ വീ​ഴ്ച​യാ​ണ്. എം​എ​ൽ​എ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്ന​തി​നു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളെ ഭ​യ​ന്നു​ള്ള പോ​ലീ​സ് കാ​വ​ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ആ​രോ​പി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ് തൂ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, വി​ഷ്ണു ത​ണ്ടോ​റ തുടങ്ങിയവർ ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.