വളാഞ്ചേരി: മലപ്പുറത്തിന്റെ വല്ല്യുമ്മ വിടപറഞ്ഞു. എടയൂര്‍ പൂക്കാട്ടിരി ആല്പ്പറ്റപ്പടിയില് താമസിക്കുന്ന മുട്ടിക്കല്‍ കുഞ്ഞീരുമ്മയാണ് (121) ഇന്നലെ രാവിലെ അന്തരിച്ചത്.
ആധാര്‍ കാര്‍ഡ് അനുസരിച്ച് 1903 ജൂണ്‍ രണ്ടിനാണ് കുഞ്ഞീരുമ്മയുടെ ജനനം. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ സ്പെയിനിലെ 116 വയസുകാരി മരിയ ബ്രാന് യാസീനെ ഇവര്‍ മറികടന്നിരുന്നു. കൂടുതല്‍ തവണ വോട്ട് വിനിയോഗിച്ച സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വോട്ടേഴ്സ് ദിനത്തില്‍ കുഞ്ഞീരുമ്മ ഏറ്റുവാങ്ങിയിരുന്നു.
നിര്യാണവാര്ത്തയറിഞ്ഞു സമൂഹത്തിലെ വിവിധ മേഖലയില്‍ ഉള്ളവര്‍ ഇവരുടെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. കബറടക്കം പൂക്കാട്ടിരി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തി.
ഭര്‍ത്താവ്: പരേതനായ കലമ്പന്‍ സൈതാലി. മക്കള്‍: കുഞ്ഞിരിയ, മൊയ്തു, ഫാത്തിമ, മുഹമ്മദ്, പരേതരായ സൈതലവി, നഫിസ, ഹൈദ്രസ്, ഇയ്യത്തുട്ടി, മൊയ്തുട്ടി. മരുമക്കള്‍: ഹലിമു (പെരുമ്പടപ്പ്), കുഞ്ഞലവി (പെലിപ്പുറം), ബിവി (വിളയൂര്‍), സൈനമ്പ (എടക്കുളം), കുഞ്ഞിമുഹമ്മദ് (ആതവനാട്), ഹഫ്സ (വളപുരം), പരേതരായ മരക്കാര്‍ (പുറമണ്ണൂര്‍), കോയ (കുറുമ്പത്തൂര്‍).