പെരുവണ്ണാമൂഴി: ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി ചെമ്പനോടയിൽ കുട്ടികൾക്കായി ഒരു മാസമായി സംഘടിപ്പിച്ച വോളിബോൾ സമ്മർ ക്യാമ്പ് സമാപിച്ചു.സ്പോർട്സ് കൗൺസിൽ റിട്ട. വോളിബോൾ കോച്ച് പി.എ. തോമസ്, നാഷണൽ വോളിബോൾ റഫറി വി.കെ. പ്രദീപൻ, മുൻ ആർമി താരം ജോൺസൺ വെട്ടിക്കാലായിൽ എന്നിവരായിരുന്നു പരിശീലകർ.
മരുതോങ്കര, ചക്കിട്ടപാറ, കാവിലുംപാറ, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ നിന്നായി മൊത്തം 70 കുട്ടികൾ പങ്കെടുത്തു. 2023-24 വർഷത്തെ അണ്ടർ 14 ഇനത്തിൽ കേരളാ സ്റ്റേറ്റ് ടീം അംഗം അനിരുദ്ധ് സന്ദീപ്, ജോർജ് ജോസഫ്, അദ്വൈത്, നെന്നിസ്, റിറ്റ, എബിൻ, ഫജാസ്, മൈക്കിൾ തുടങ്ങിയവർ ചെമ്പനോട ജിമ്മി ജോർജ് വോളിബോൾ അക്കാദമിയുടെ ഭാവി പ്രതീക്ഷകളാണ്.
അക്കാദമിയുടെ പ്രസിഡന്റ് ചാക്കോച്ചൻ പൊങ്ങൻപാറ, ഭാരവാഹികളായ എബിൻ കുംബ്ലാനി, ജിനീഷ് കല്ലുംപുറത്ത് എന്നിവരുടെയും ചെമ്പനോട സ്കൂൾ പിടിഎയുടെയും നാട്ടിലെ വോളിബോൾ പ്രേമികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സമാപന പരിപാടിയിൽ ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. റോയ് കൂനാനിക്കൽ മുഖ്യാതിഥിയായിരുന്നു.
പി.സി. ഷാജു അധ്യക്ഷത വഹിച്ചു. കോച്ച് പി.എ. തോമസ് ക്യാമ്പ് അവലോകനം നടത്തി. വി.കെ. പ്രദീപൻ, കുര്യാച്ചൻ പൊങ്ങംപാറ, ടോമി മണ്ണൂർ, ജോണി പൊങ്ങംപാറ, ബിനു, റെജി, ജയേഷ്, എബിൻ കുംബ്ലാനിക്കൽ, നീതു ജോസി, ജോൺസൺ വെട്ടിക്കാലായിൽ, ക്യാമ്പ് അംഗം ജെറിറ്റ് മരിയ ജെയ്ഷോ എന്നിവർ പ്രസംഗിച്ചു.
ഒരു മാസത്തോളം നിസ്വാർത്ഥമായി സേവനം നൽകിയ സ്പോർട്സ് കൗൺസിൽ റിട്ട. വോളിബോൾ കോച്ച് പി.എ. തോമസ്, നാഷണൽ വോളിബോൾ റഫറി വി.കെ. പ്രദീപൻ, മുൻ ആർമി താരം ജോൺസൺ വെട്ടിക്കാലായിൽ എന്നിവരെ യൂത്ത് കോൺഗ്രസ് ചെമ്പനോടയുടെ പേരിൽ ഉപഹാരം നൽകി ആദരിച്ചു.