ക​ട​ല്‍​ക്ഷോ​ഭം ത​ട​യാ​ന്‍ ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്ക​ണം: എം.​കെ.​ രാ​ഘ​വ​ന്‍ എം​പി
Tuesday, May 7, 2024 5:09 AM IST
കോ​ഴി​ക്കോ​ട്: ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ട​ല്‍ക്ഷോ​ഭം ബാ​ധി​ച്ച വെ​സ്റ്റ്ഹി​ല്‍ ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി​യി​ലെ വീ​ടു​ക​ള്‍ എം.​കെ രാ​ഘ​വ​ന്‍ എംപി സ​ന്ദ​ര്‍​ശി​ച്ചു.​

ക​ട​ല്‍ ഭി​ത്തി പൂ​ര്‍​ണ​മാ​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ക​ട​ല്‍ ക്ഷോ​ഭ​ത്തി​ല്‍ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. തു​ട​ര്‍​ന്നും മ​ഴ​ക്കാ​ല​ത്ത് ക​ട​ല്‍​ക്ഷോ​ഭ​മു​ണ്ടാ​യാ​ല്‍ വീ​ടു​ക​ള്‍​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാം.​

ക​ട​ലാ​ക്ര​മ​ണം ജ​ന​വാ​സ മേ​ഖ​ല​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ ക​ട​ല്‍ ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടി​യ​ന്തി​ര​മാ​യി ഭി​ത്തി നി​ര്‍​മിച്ച് ജ​ന​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്ക​ണ​മെ​ന്ന് എംപി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടും, മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ലും ആ​വ​ശ്യ​പ്പെ​ട്ടു.​

ഫൈ​സ​ല്‍​രാ​ജ്, യു.​വി ദി​നേ​ശ്മ​ണി,സ​ക്ക​റി​യ പി.​ഹു​സ്സൈ​ന്‍, ടി​ന്‍റോ, വി.​ടി.​സൂ​ര​ജ്, സ​ലിം, സോ​ണി​യ, ഹാ​ഷിം തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ എംപി​യെ അ​നു​ഗ​മി​ച്ചു.