വ​ര​ക്കൂ​ട്ടം ദ്വി​ദി​ന ക്യാ​ന്പി​ന് നി​ല​ന്പൂ​രി​ൽ തു​ട​ക്ക​മാ​യി
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​ന്‍റെ ക​ര​യി​ൽ ഒ​ത്തു​കൂ​ടി ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് വ​ര​ക്കൂ​ട്ട​ത്തി​ന്‍റെ ദ്വി​ദി​ന ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ ചി​ത്ര​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ര​ക്കൂ​ട്ട​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. ചി​ത്ര​ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ക​ലാ​കാ​ര​ൻ​മാ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യം മെച്ചപ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ആ​ർ​ട്ട് ഗാ​ല​റി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. റി​ജു വെ​ള്ളി​ല​യാ​ണ് ക്യാ​ന്പി​ന്‍റെ ക്യൂ​റേ​റ്റ​ർ. സ​തീ​ഷ് ചാ​ളി​പ്പാ​ടം, യൂ​നൂ​സ് മു​സ്‌​ലി​യാ​ര​ത്ത്, ഷ​മീ​ർ സീ​ഗ​ൾ, സു​രേ​ഷ് ചാ​ലി​യാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നൂ​റോ​ളം അം​ഗ​ങ്ങ​ളു​ള്ള വ​ര​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം .

മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ദ്വി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​നി​ത​ക​ള​ട​ക്ക​മു​ള്ള 23 പേ​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.