നെ​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ അ​ഞ്ചു താ​ര​ങ്ങ​ള്‍
Tuesday, April 23, 2024 7:15 AM IST
അ​ങ്ങാ​ടി​പ്പു​റം: ഹ​രി​യാ​ന​യി​ലെ റി​വാ​രി​യി​ല്‍ 26നു ​ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ സ്കൂ​ള്‍ സീ​നി​യ​ര്‍ നെ​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചു കാ​യി​ക താ​ര​ങ്ങ​ള്‍ കേ​ര​ള​ത്തി​നാ​യി ജ​ഴ്സി​യ​ണി​യും.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പി.​ബി.​കാ​ര്‍​ത്തി​കേ​യ​ന്‍, കെ.​ജെ.​ആ​ല്‍​ബി​ന്‍, സി.​വി​ഷ്ണു​ദേ​വ് എ​ന്നി​വ​രും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​ന്‍.​ആ​ര്യ ഹ​രീ​ഷ്, എ​ലി​സ​ബ​ത്ത് ജോ​സ​ഫ് എ​ന്നി​വ​രു​മാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. അ​ഞ്ചു പേ​രും പ​രി​യാ​പു​രം മ​രി​യ​ന്‍ സ്പോ​ര്‍​ട്സ് അ​ക്കാ​ഡ​മി താ​ര​ങ്ങ​ളാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു കേ​ര​ള ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച അ​ഞ്ചു​പേ​രും പ​രി​യാ​പു​ര​ത്തു​കാ​രാ​ണ്.

കേ​ര​ള ടീം ​ഇ​ന്നു വൈ​കി​ട്ട് നാ​ലി​നു തൃ​ശൂ​രി​ല്‍ നി​ന്നു ഹ​രി​യാ​ന​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. പ​രി​യാ​പു​രം ത​ട​ത്തി​ല്‍ പി.​എ​സ്.​ബി​നു​വി​ന്‍റെ​യും (ഓ​സ്ട്രേ​ലി​യ), രേ​ഷ്മ ടി.​ര​ഘു​വി​ന്‍റെ​യും മ​ക​നാ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര്‍​ത്തി​കേ​യ​ന്‍. ചീ​ര​ട്ടാ​മ​ല കാ​വു​ങ്ങ​ല്‍ കെ.​വി.​ജോ​മോ​ന്‍റെ​യും ജോ​ളി​യു​ടെ​യും മ​ക​നാ​ണ് പ​ത്താം ക്ലാ​സു​കാ​ര​നാ​യ ആ​ല്‍​ബി​ന്‍.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ വി​ഷ്ണു​ദേ​വ്, പ​രി​യാ​പു​രം ചു​ള്ളി​യ​ന്‍ സി.​ചാ​ത്തു​ക്കു​ട്ടി​യു​ടെ​യും പി.​സ്മി​ത​യു​ടെ​യും മ​ക​നാ​ണ്. ചെ​ര​ക്കാ​പ്പ​റ​മ്പ് നാ​ടു​വി​ല​പ്പ​റ​മ്പി​ല്‍ ഹ​രീ​ഷി​ന്‍റെ​യും (ബി​സി​ന​സ്) വി​ഷ്ണു​പ്രി​യ​യു​ടെ​യും (അ​ധ്യാ​പി​ക, ദു​ബാ​യ്) മ​ക​ളാ​ണ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ര്യ. പ​രി​യാ​പു​രം ഉ​തു​പ്പാ​ശേ​രി യു.​സി.​ജോ​സ​ഫി​ന്‍റെ​യും (ദു​ബാ​യ്) സു​ജ​യു​ടെ​യും മ​ക​ളാ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ എ​ലി​സ​ബ​ത്ത്.