പ​രി​യാ​പു​രം ചീ​ര​ട്ട​മ​ല​യി​ല്‍ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം
Wednesday, April 24, 2024 5:41 AM IST
അ​ങ്ങാ​ടി​പ്പു​റം: തൃ​ശൂ​ര്‍ ചൊ​വ്വ​റി​ല്‍ നി​ന്നു ഫ​ര്‍​ണി​ച്ച​ര്‍ ക​യ​റ്റി വ​ന്ന മി​നി ഗു​ഡ്സ് വാ​ഹ​നം പ​രി​യാ​പു​രം ചീ​ര​ട്ട​മ​ല​യി​ലെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്ത​മൊ​ഴി​വാ​യി.

മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​വി​ടെ ടാ​ങ്ക​ര്‍ ലോ​റി താ​ഴേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​മ്പോ​ഴും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു ന​ട​പ​ടി​യും ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

കാ​ല​വ​ര്‍​ഷ​ത്തി​നു മു​മ്പെ​ങ്കി​ലും റോ​ഡി​ല്‍ അ​പ​ക​ട സൂ​ച​ന ന​ല്‍​കു​ന്ന ബോ​ര്‍​ഡു​ക​ളോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ ഇ​നി​യും അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വ​ക്കാ​നി​ട​യു​ണ്ടെ​ന്നു നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.