കോഴിക്കോട്: എസ്എസ്എൽസിയിൽ 99.82 ശതമാനത്തോടെ സംസ്ഥാനത്ത് ശതമാനകണക്കില്‍ നാലാമതെത്തി ജില്ല. 43,799 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 43,721 പേരും ഉപരിപഠനത്തിന് അർഹരായി. 21,735 പെൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 21,713 പേരും വിജയിച്ചു. പരീക്ഷ എഴുതിയ 22,064 ആൺകുട്ടികളിൽ 22,008 പേർ വിജയിച്ചു. 8,563 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതിൽ 5,611 പെൺകുട്ടികളും 2,952 ആൺകുട്ടികളും മുഴുവൻ എ പ്ലസ് നേടി. ജില്ലയിൽ 99.95 ശതമാനം വിജയം നേടി വടകര വിദ്യാഭ്യാസ ജില്ല മുന്നിലെത്തി. കോഴിക്കോട് വിദ്യാഭ്യാസ ജില്ല 99.63 ശതമാനവും താമരശേരി വിദ്യാഭ്യാസ ജില്ല 99.85 ശതമാനവും നേടി.
വടകര വിദ്യാഭ്യാസ ജില്ലയിലെ 3359 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 16057 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 16,049 പേർ വിജയിച്ചു. 2,247 പെൺകുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയപ്പോൾ 1,112 ആൺകുട്ടികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചത്.
താമരശേരി വിദ്യാഭ്യാസ ജില്ലയിൽ 15169 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 15146 പേർ വിജയിച്ചു. 3039 പേർ എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി. ഇതിൽ 1910 പേർ പെൺകുട്ടികളും 1129 പേർ ആൺകുട്ടികളുമാണ്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 12573 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 12526 പേർ വിജയിച്ചു.
2165 വിദ്യാർഥികൾക്ക് മുഴുവൻ എപ്ലസ് ലഭിച്ചു. 1454 പെൺകുട്ടികൾക്കും 711 ആൺകുട്ടികൾക്കുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. അതേസമയം കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ വിജയ ശതമാനത്തിൽ നേരിയ കുറവാണുള്ളത്. 99.86 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.
നൂറ് ശതമാനം വിജയം നേടിയ ഗവ. സ്കൂളുകള്‍
ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് കൊടുവള്ളി , ഗവ.സംസ്കൃത് എച്ച്എസ്എസ് വടകര, പുത്തൂര്‍ ഗവ.എച്ച്എസ്എസ്, ചോറോട് എച്ച്എസ്എസ്, ജിഎംഎച്ച്എസ് അഴിയൂര്‍, കെകെഎം ജിവിഎച്ച്എസ്എസ് ഓര്‍ക്കാട്ടേരി, ജിഎച്ച്എസ്എസ് കല്ലാച്ചി, ജിഎച്ച്എസ്എസ് വളയം, ജിആര്എഫ്ടിഎച്ച്എസ്എസ് കൊയിലാണ്ടി, ജിവിഎച്ച്എസ് കൊയിലാണ്ടി, ജിഎച്ച്എസ്എസ് പന്തലായനി, ജിവിഎച്ച്എസ് പയ്യോളി, മണിയൂര്‍ പഞ്ചായത്ത് എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് അത്തോളി, ജിവിഎച്ച്എസ് കുറ്റ്യാടി, ജിഎച്ച്എസ് വെള്ളിയോട്, ഗവ.ഹൈസ്കൂള്‍ കാവിലുംപാറ, ഗവ.ഹൈസ്കൂള്‍ ചെറുവണ്ണൂര്‍, ജിജിഎച്ച്എസ്എസ് കല്ലായി, ഗവ.എച്ച്എസ്എസ് ഈസ്റ്റ് ഹില്‍, ജിഎച്ച്എസ്എസ് കാരപറമ്പ്, ഗവ.എച്ച്എസ് ഫോര്‍ ബോയ്സ് പറയഞ്ചേരി, ഗവ. ഗേള്‍സ് എച്ച്എസ് പറയഞ്ചേരി, ജിഎച്ച്എസ്എസ് ഇരിങ്ങല്ലൂര്‍, ജിആര്എഫ്എഫ്ടി എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് ബേപ്പൂര്‍, ഗവ.അച്യൂതന് ഗേള്‍സ് ചാലപ്പുറം, മേരിക്കുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് എച്ച്എസ്എസ്, ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂര്‍, ജിഎഫ്എച്ച്എസ്എസ് പുതിയാപ്പ , ജിഎച്ച്എസ്എസ് പെരിങ്ങൊളം, ജിഎച്ച്എസ് കക്കോടി, ജിഎച്ച്എസ് കുണ്ടുപറമ്പ്, ഇഎംഎച്ച്എസ് പെരുമണ്ണ.
അണ് എയ്ഡഡ് സ്കൂളുകള്‍
ശ്രീ നാരായണ എച്ച്എസ്എസ് വടകര, ഇലാഹിയ എച്ച്എസ്എസ് കാപ്പാട്, ഐസിഎസ് സെക്കന്‍ഡറി സ്കൂള്‍ കൊയിലാണ്ടി, എന്‍എസ്എസ് എച്ച്എസ്എസ് മീഞ്ചന്ത, കാലിക്കട്ട് ഇസ്ലാമിക് റസിഡന്‍ഷ്യല്‍ എച്ച്എസ്എസ് മാത്തറ, ഡോ. അയ്യത്താന്‍ ഗോപാലന് മെമ്മോറിയല്‍ ഇഎംഎച്ച്എസ് കോഴിക്കോട്, ചിന്മയ ഇഎംഎച്ച്എസ്, സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, പ്രസന്റേഷന് എച്ച്എസ്എസ് കോഴിക്കോട്, വെനേറിനി ഇഎംഎച്ച്എസ്എസ് കരിങ്കല്ലായി, ജെഡിടി ഇസ്ലാം ഇഖ്റ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, ക്രെസന്റ് പ്ബ്ലിക് സ്കൂള്‍ മാവൂര്‍, സരസ്വതി വിദ്യാമന്ദിര്‍ ഇഎംഎച്ച്എസ് കോട്ടൂളി, നിവേദിത വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രാമനാട്ടുകര, സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പന്തീരാങ്കാവ്, മര്‍കസ് ഇംഗ്ലീഷ് മീഡിയം നാഷണല്‍ സ്കൂള്‍, ഒലിവ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ .
എയ്ഡഡ് സ്കൂളുകള്‍
ബിഇഎംഎച്ച്എസ് വടകര, സെന്റ് ആന്റണി ജിഎച്ച്എസ് വടകര, എംയുഎംവിഎച്ച്എസ്എസ് വടകര, എംജെയ്വിഎച്ച്എസ്എസ് വില്ല്യാപ്പള്ളി, മേമുണ്ട എച്ച്എസ്എസ്, കടത്തനാട് രാജാസ് എച്ച്എസ്എസ് പുറമേരി, ആര്എജിഎച്ച്എസ് കടമേരി, ടിഐഎംജിഎച്ച്എസ് നാദാപുരം, കെപിഎംഎസ്എംഎച്ച്എസ് അരിക്കുളം, ഇരിങ്ങല്ലുര് എച്ച്എസ്എസ്, എസ്ഐഎച്ച്എസ്എസ് ഉമ്മളത്തൂര്‍, സെന്റ ജോര്‍ജ് എച്ച്എസ് വിലങ്ങാട്, എസ്വിഎഎച്ച്എസ് നടുവത്തുര്‍, പൊയില്‍കാവ് എച്ച്എസ്എസ്, തിരുവങ്ങൂര്‍ എച്ച്എസ്എസ്, റഹ്മാനിയ എച്ച്എസ് ആയഞ്ചേരി, നാഷണല്‍ എച്ച്എസ്എസ് വട്ടോളി, കെപിഇഎസ് ഹൈസ്കൂള്‍ കായക്കൊടി, സന്‍സ്ക്രിത് എച്ച്എസ് വട്ടോളി, ആര്എന്എംഎച്ച്എസ് നരിപ്പറ്റ, സെന്റ് മേരീസ് എച്ച്എസ് മരുതോങ്കര, മഹാളി ഫാമിലിഎച്ച്എസ്എസ് പടത്തുകടവ്, പി.ടി. ചാക്കോ മെമ്മോറിയല്‍ എച്ച്എസ് കുണ്ടുതോട്, വടക്കുംമ്പാട് എച്ച്എസ്എസ്, സികെജി മെമ്മോറിയല്‍ എച്ച്എസ് ചിങ്ങപുരം, വേളം എച്ച്എസ് ചേരാപുരം, എ.ജെ. ജോണ്‍ മെമ്മോറിയല്‍ എച്ച്എസ്എസ്, ക്രസന്റ് എച്ച്എസ്എസ് വാണിമേല്‍, പന്തീരാങ്കാവ് എച്ച്എസ്എസ്, പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ് കോഴിക്കോട്, സെന്റ് വിന്‍സന്റ കോളനി ജിഎച്ച്എസ് കോഴിക്കോട്, സെന്റ് മൈക്കിള്‍ എച്ച്എസ്എസ് വെസ്റ്റ് ഹില്‍, ബിഇഎംഎച്ച്എസ്എസ് കാലിക്കട്ട്, സെന്റ ജോസഫ്സ് ബോയ്സ് എച്ച്എസ്എസ് കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് കോഴിക്കോട്, എംഎംവിഎച്ച്എസ്എസ് കോഴിക്കോട്, സാമൂരിന്‍സ് എച്ച്എസ്എസ് കോഴിക്കോട്, ജെഡിടി ഇസ്ലാം എച്ച്എസ് മേരിക്കുന്ന്, സാവിയോ എച്ച്എസ്എസ് ദേവഗിരി,
സിഎംസി ബോയ്സ് എച്ച്എസ് എലത്തൂര്‍, സിഎംസി ഗേള്‍സ് എച്ച്എച്ച്എസ് എലത്തൂര്‍, പിവിഎസ്എച്ച്എസ് എരഞ്ഞിക്കല്‍, എ.കെ.കെ.ആര്.ഗേള്‍സ് എച്ചഎസ്എസ് ചേളന്നൂര്‍, ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സിഎംഎംഎച്ച്എസ് തലക്കുളത്തൂര്‍, ഹിമായത്തുല്‍ എച്ച്എസ്എസ് കോഴിക്കോട്, കാലിക്കട്ട് ഗേള്‍സ് എച്ച്എസ്എസ് കുണ്ടുങ്ങല്‍, സിഎംഎച്ച്എസ് മണ്ണൂര്‍, ശ്രനാരായണ ട്രസ്റ്റ് എച്ച്എസ്എസ് ചേളന്നൂര്‍, സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറ.വെള്ളാംകോട് സെന്റ് മേരീസ് ഹൈസ്കൂള്‍ കല്ലാനോട്, സെന്റ്ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍ കായണ്ണ, നടവുണ്ണൂര് എച്ച്എസ്എസ്, പേരാമ്പ്ര എച്ച്എസ്എസ്, സെന്റ്തോമസ് എച്ച്എസ് കൂരാച്ചുണ്ട്, സെക്രട്ട് ഹാര്‍ട്ട് എച്ച്എസ് തിരുവമ്പാടി, സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ് പുന്നക്കല്‍,
സെന്റ് തോമസ് എച്ച്എസ് തോട്ടുമുക്കം, മേരിഗിരി എച്ച്എസ്എസ് മരഞ്ചാട്ടി, ഫാത്തിമാബി മെമ്മോറിയല്‍ എച്ച്എസ് കൂമ്പാറ, സെന്റ്മേരീസ് എച്ച്എസ് കക്കാടം പൊയില്‍, സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ് കൂടരഞ്ഞി, പാലോറ എച്ച്എസ്എസ് ഉള്ള്യേരി, മര്‍കസ് എച്ച്എസ്എസ് കാരന്തൂര്‍ , സെന്റ് മേരീസ് എച്ച്എസ്എസ്എസ് കൂടത്തായി, ഹോളിഫാമിലി എച്ച്എസ്എസ് കട്ടിപ്പാറ, സെന്റ് ജോസഫ്സ് എച്ച്എസ് ചെമ്പനോട, സെന്റ് ആന്റണീസ് എച്ച്എസ് കണ്ണോത്ത്, പിടിഎംഎച്ച്എസ് കൊടിയത്തൂര്‍, സെന്റ് ജോസഫ്സ് എച്ച്എസ്എസ് കോടഞ്ചേരി, സെന്റ് ജോസഫ്സ് എച്ച്എസ്എസ് നെല്ലിപ്പൊയില്‍.