റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കു​ക​വ​ഴി രാ​ഹു​ൽ ന​യി​ക്കു​ന്ന​ത് വി​ഘ​ട​ന ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം: കെ.​എ​ൽ. പൗ​ലോ​സ്
Saturday, May 4, 2024 6:54 AM IST
ക​ൽ​പ്പ​റ്റ: പ​ച്ച​യാ​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും മ​തേ​ര​ത്വ​വും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​ഘ​ട​ന ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ന​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​തെ​ന്ന് കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ​യും പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ദു​ർ​ഭ​ര​ണ​ത്തി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​ണ് രാ​ഹു​ൽ കേ​ര​ള​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ​ത്. വ​യ​നാ​ട്ടി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ച​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​കെ ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ബി​ജെ​പി​ക്കെ​തി​രേ പൊ​രു​താ​ൻ രാ​ഹു​ൽ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു ആ​വ​ശ്യ​മു​യ​ർ​ന്നു. ഇ​ന്ദി​രാ​ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സീ​റ്റി​ൽ ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ മ​ത്സ​രി​ക്കു​ന്ന​തി​ലും സ​മ്മ​ർ​ദ​മു​ണ്ടാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ റാ​യ്ബ​റേ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി എ​ഐ​സി​സി തീ​രു​മാ​നി​ച്ച​ത്. ര​ണ്ടി​ട​ത്തും വി​ജ​യി​ക്കു​ന്ന അ​ദ്ദേ​ഹം ഏ​തു മ​ണ്ഡ​ലം നി​ല​നി​ർ​ത്ത​ണ​മെ​ന്ന​തി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ഹി​ത​ക​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മു​ഖ്യ ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​യ പൗ​ലോ​സ് പ​റ​ഞ്ഞു.