ചേ​കാ​ടി-​പാ​ക്കം-പാ​ള​ക്കൊ​ല്ലി റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ണ​മെ​ന്ന്
Sunday, May 5, 2024 5:50 AM IST
പു​ൽ​പ്പ​ള്ളി: ചേ​കാ​ടി-​പാ​ക്കം-​പാ​ള​ക്കൊ​ല്ലി റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​ത്യേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​താ​ണ് റോ​ഡ്. വീ​തി കൂ​ട്ടു​ന്ന​ത് ബ​സു​ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മാ​കും.

റോ​ഡി​ൽ ഉ​ദ​യ​ക്ക​ര കോ​ള​നി ക​ഴി​ഞ്ഞു​ള്ള ഭാ​ഗം ഇ​ടു​ങ്ങി​യ​തും വ​ലി​യ വ​ള​വു​ക​ൾ ഉ​ള്ള​തു​മാ​ണ്. ക​ഐ​സ്ആ​ർ​ടി​സി മി​നി ബ​സും സ്വ​കാ​ര്യ ബ​സും ഈ ​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും എ​തി​രേ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ അ​രി​കു​കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

റോ​ഡി​ൽ വ​ന​ത്തി​ലൂ​ടെ​യു​ള്ള ഭാ​ഗം വീ​തി​കൂ​ട്ടു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വ​ന​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. റോ​ഡി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ക​യു​മാ​ണ്.