അയ്യങ്കാവ്: മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന കെ.പി. ഭരതൻ അയ്യങ്കാവിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. അഖിൽ അയ്യങ്കാവ് അധ്യക്ഷനായി. മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ മാണിയൂർ, സോമി മാത്യു, പി.യു. മുരളീധരൻ നായർ, കാവുങ്കൽ നാരായണൻ, നാരായണൻ കപ്പാത്തിക്കൽ, കെ.വി. കുഞ്ഞമ്പു, എ. കുഞ്ഞിരാമൻ, അനിത രാമകൃഷ്ണൻ, ലക്ഷ്മി തമ്പാൻ, പ്രകാശൻ അയ്യങ്കാവ്, സുജിത്ത് കാടൻമൂല, സജീവൻ വയമ്പ്, അഖിൽ നർക്കല, രാഹുൽ നർക്കല എന്നിവർ പ്രസംഗിച്ചു.