എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍: സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ക​ണം-അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട്
Tuesday, April 30, 2024 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ സ​മ​രം ച​ര്‍​ച്ച ചെ​യ്ത് അ​വ​സാ​നി​പ്പി​ക്കാ​നു​ള​ള ശ്ര​മം സ​ര്‍​ക്കാ​ര്‍ ന​ട​ത്ത​ണ​മെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍ അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ന​ട​ത്തി​യ നി​രാ​ഹാ​ര​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​രം ഏ​റ്റെ​ടു​ക്കാ​ന്‍ അ​ഞ്ച് എം​എ​ല്‍​എ​മാ​രും എം​പി​യും ത​യാ​റാ​വ​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​ഖാ​ദ​ര്‍ മാ​ങ്ങാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും ഇ​ട​തു​പ​ക്ഷം ഹൃ​ദ​യ പ​ക്ഷ​മാ​ണെ​ന്ന് ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് പോ​ലും ത​യാ​റാ​കാ​ത്ത​ത് അ​മ്മ​മാ​രെ പ​ട്ടി​ണി​ക്കി​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ പൊ​തു​സ​മൂ​ഹം ഇ​ട​പെ​ട്ട് സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഡോ. ​അ​ജ​യ​കു​മാ​ര്‍ കോ​ടോ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

എം.​കെ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. രാ​ജേ​ന്ദ്ര​ന്‍, ഫ​റീ​ന കോ​ട്ട​പ്പു​റം, ടി.​എം. സു​രേ​ന്ദ്ര​നാ​ഥ്, മോ​ഹ​ന​ന്‍ കു​ശാ​ല്‍​ന​ഗ​ര്‍, വി. ​ക​മ്മാ​ര​ന്‍, ഉ​മേ​ശ​ന്‍ തൈ​ക്ക​ട​പ്പു​റം, പി. ​മു​ര​ളീ​ധ​ര​ന്‍, എ​ച്ച്. സൂ​ര്യ​ഭ​ട്ട്, മാ​ധ​വ​ന്‍ ക​രി​വെ​ള്ളൂ​ര്‍, ത​മ്പാ​ന്‍ മ​ഡി​യ​ന്‍, ഇ. ​ത​മ്പാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും പി. ​ഷൈ​നി ന​ന്ദി​യും പ​റ​ഞ്ഞു.