പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിലെ ഗവണ്മെന്റ് പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് ആന്‍ഡ് നഴ്സിംഗ് വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് വാരാചരണത്തിന് തുടക്കമായി.
തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷണന് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി. നെല്‍സണ്‍ പതാക ഉയര്‍ത്തി. ജില്ലാ നഴ്സിംഗ് ഓഫീസര്‍ ലാലി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആർസിഎച്ച് ഓഫീസർ ഡോ. കെ.കെ. ശ്യാംകുമാര്‍, ഡോ. സി.എസ്. നന്ദിനി, പ്രഫ. ജോയിസ് ജിയോ, റീനാ തോമസ്, ഡോ.നിതീഷ് ഐസക് സാമുവല്‍, എന്‍.സുമ, ബോബി സുധീഷ്, ദീപ ജയപ്രകാശ്, ദീപകുമാരിയമ്മ, കെ.വി ജയലക്ഷ്മി, സോന സാറാ, സണ്ണി, പി.എസ് അനിതകുമാരി, പ്രഫ. കെ.ആര്. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് രചനാ മത്സരങ്ങള്‍, നാളെ മെഡിക്കല്‍ ക്യാമ്പ്, 10ന് കലാമത്സരങ്ങള്‍, 12ന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ സമാപന സമ്മേളനം എന്നിവയും സംഘടിപ്പിക്കും. സമാപന സമ്മേളന്തിന് മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്യും.