അരുവിത്തുറ: കത്തോലിക്ക കോണ്‍ഗ്രസ് 106-ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബല്‍ സമുദായ സമ്മേളനവും റാലിയും 12ന് അരുവിത്തുറയില്‍ നടക്കും. സമ്മേളന പരിപാടികളുടെ പോസ്റ്റര്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിക്കു നല്കി ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലം പ്രകാശനം ചെയ്തു. പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, രൂപത ജനറല്‍ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകളം, ട്രഷറര്‍ ജോയ് കെ. മാത്യു കണിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോണ്സണ് വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു, ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, പയസ് കവളംമാക്കല്‍, സി.എം. ജോര്‍ജ്, ബെന്നി കിണറ്റുകര, ജോണ്സൺ ചെറുവള്ളി, സിന്ധു ജെയ്ബു, എഡ്വിന് പാമ്പാറ, സാബു പ്ലാത്തോട്ടം, സാബു പൂണ്ടിക്കുളം, ടോമി കണ്ണേട്ടുമാലി, ടോമിച്ചന് പഴേമഠത്തില്‍, ബെന്നി വെട്ടത്തേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.