എം​ഡി​എം​എ​യു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ
Tuesday, May 7, 2024 7:18 AM IST
ചി​ങ്ങ​വ​നം: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വും ഇ​തു വാ​ങ്ങാ​നെ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ളും ഉ​ള്‍പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് പു​ളി​ക്ക​ല്‍ ലി​ജോ സേ​വ്യ​ര്‍ (26), മാ​മ്മൂ​ട് പു​ന്ന​മൂ​ട്ടി​ല്‍ ബി​പി​ന്‍ (23), അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട് ഒ​റ്റ​തെ​ങ്ങി​ല്‍ പ​വി​രാ​ജ് (29), ശാ​ന്തി​പു​രം മാ​ട​പ്പ​ള്ളി കാ​ലാ​യി​ല്‍ അ​ജി​ല്‍ കു​മാ​ര്‍ (26) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ചി​ങ്ങ​വ​നം പോ​ലീ​സും ചേ​ര്‍ന്നു പി​ടി​കൂ​ടി​യ​ത്.

വി​ല്പ​ന​യ്ക്കാ​യി ലി​ജോ സേ​വ്യ​ര്‍ എം​ഡി​എം​എ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ബ​സി​ല്‍ കൊ​ണ്ടു​വ​രു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ചി​ങ്ങ​വ​നം പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചി​ങ്ങ​വ​ന​ത്ത് വ​ച്ച് ലി​ജോ​യെ​യും ഇ​യാ​ളി​ല്‍നി​ന്ന് എം​ഡി​എം​എ വാ​ങ്ങു​ന്ന​തി​നെ​ത്തി​യ മ​റ്റു മൂ​ന്നു​പേ​രെ​യും പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​രി​ല്‍നി​ന്ന് 21 ഗ്രാം ​എം​ഡി​എം​എ​ ക​ണ്ടെ​ടു​ത്തു.