ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം 10 മു​​​ത​​​ൽ
Tuesday, May 7, 2024 7:23 AM IST
കോ​​​ട്ട​​​യം: പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി, കു​​​ട്ടി​​​ക​​​ളു​​​ടെ ലൈ​​​ബ്ര​​​റി, ന്യൂ​​​വേ​​​വ് ഫി​​​ലിം​​​സൊ​​​സൈ​​​റ്റി എന്നിവർ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം 10 മു​​​ത​​​ൽ 12വ​​​രെ പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി ചി​​​ത്ര​​​താ​​​ര മി​​​നി തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കും.

10ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ ജ​​​യ​​​രാ​​​ജ് ഫെ​​​സ്റ്റി​​​വ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി പ്ര​​​സി​​​ഡ​​​ന്‍റ് ഏ​​​ബ്ര​​​ഹാം ഇ​​​ട്ടി​​​ച്ചെ​​​റി​​​യ, കു​​​ട്ടി​​​ക​​​ളി​​​ടെ ലൈ​​​ബ്ര​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ വി. ​​​ജ​​​യ​​​കു​​​മാ​​​ർ, മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗം റ​​​ബേ​​​ക്ക ബേ​​​ബി ഐ​​​പ്പ്, ന്യൂ​​​വേ​​​വ് ഫി​​​ലിം സൊ​​​സൈ​​​റ്റി സെ​​​ക്ര​​​ട്ട​​​റി മാ​​​ത്യൂ​​​സ് ഓ​​​ര​​​ത്തേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ട്ടി​​​ക​​​ൾ മു​​​ഖ്യ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​യി കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്ര​​​മേ​​​യ​​മാ​​കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും. 10ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ‘ചി​​​ൽ​​​ഡ്ര​​​ൻ ഓ​​​ഫ് ഹെ​​​വ​​​ൻ’, വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ‘ദ ​​​കി​​​ഡ്’,

11ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ‘ദ ​​കോ​​സിം​​ഗ്’ നാ​​ലി​​ന് ‘ബെ​​​ല്ലി ആ​​​ൻ​​​ഡ് സെ​​​ബാ​​​സ്റ്റ്യ​​​ൻ’, 12ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ‘ഹൈ​​​ദി’, വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ‘പെ​​​ലേ’ എ​​​ന്നീ ആ​​​റു പ്ര​​​ശ​​​സ്ത സി​​​നി​​​മ​​​ക​​​ളാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം.