വി. ​ബാ​ല​ച​ന്ദ്ര​ൻ പു​ര​സ്‌​കാ​രം വി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്
Tuesday, May 7, 2024 10:45 PM IST
പൊ​ൻ​കു​ന്നം: ക​വി​യും വാ​ഗ്മി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന വി. ​ബാ​ല​ച​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 2024ലെ ​വി. ബാ​ല​ച​ന്ദ്ര​ൻ പു​ര​സ്‌​കാ​ര​ത്തി​ന് പ​ന​മ​റ്റം മോ​തി​ര​പ്പ​ള്ളി​ൽ വി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി. 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ചി​ത്ര​ര​ച​നാ​രം​ഗ​ത്തു​ള്ള രാ​ധാ​കൃ​ഷ്ണ​ൻ പാ​ലാ കൈ​ര​ളി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫൈ​ൻ ആ​ർ​ട്‌​സി​ലാ​ണ് ചി​ത്ര​ക​ലാ​പ​ഠ​നം ന​ട​ത്തി​യ​ത്. ചു​വ​ർ ചി​ത്ര​ങ്ങ​ൾ, ഓ​യി​ൽ പെ​യി​ന്‍റിം​ഗ്, പോ​ർ​ട്രെ​യ്റ്റു​ക​ൾ എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ധ്യം നേ​ടി. നി​ര​വ​ധി ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ലെ ചു​വ​ർ ചി​ത്ര​ര​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യി. ഭാ​ര്യ: ലേ​ഖ. രേ​ഷ്മ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 12ന് ​മൂ​ന്നി​ന് ദേ​ശീ​യ വാ​യ​ന​ശാ​ലാ ഹാ​ളി​ൽ ന​ട​ക്കു​ന്ന വി. ​ബാ​ല​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​നി​മാ പ്ര​വ​ർ​ത്ത​ക​ൻ പി. ​വി​ജ​യ കൃ​ഷ്ണ​ൻ, പി. ​മ​ധു, ഡോ. ​കെ.​കെ. അ​ബ്ദു​ൾ റ​ഷീ​ദ്, എ.​പി. രാ​ജ​ഗോ​പാ​ൽ, കെ. ​മ​നോ​ജ് കു​മാ​ർ, ഏ​ബ്ര​ഹാം തോ​മ​സ്, ആർ.​എ.​എ​ൻ. റെ​ഡ്യാ​ർ, കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, എ​ൻ.​ഡി. ശി​വ​ൻ, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്. ഷാ​ജി എ​ന്നി​വ​ർ സു​ഹൃ​ദ്‌​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ മി​ക​ച്ച കോ​ള​ജ് മാ​ഗ​സി​നു​ള്ള ക​ട​മ്മ​നി​ട്ട പു​ര​സ്‌​കാ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ഗ​സി​ൻ എ​ഡി​റ്റ​ർ കെ.​ആ​ർ. ചാ​രു​ല​ത, ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള വി. ​ര​മേ​ഷ് ച​ന്ദ്ര​ൻ പു​ര​സ്‌​കാ​രം വൈ​ദ്യ​ര​ത്‌​നം പി.​എ​സ്. വാ​ര്യ​ർ ആ​ര്യ​വൈ​ദ്യ​ശാ​ല കോ​ട്ട​ക്ക​ലി​ന്‍റെ എ​ഡി​റ്റ​ർ വ​ന്ദ​ന ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങും.