ദേവാലയങ്ങളിൽ തിരുനാൾ
Tuesday, March 19, 2024 1:31 AM IST
കാ​ടു​കു​റ്റി സെ​ന്‍റ് പോ​ൾ​സ്

കാ​ടു​കു​റ്റി: സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റി​നും തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ പ​ങ്കേ​ത്ത് കാ​ർ​മി​ക​നാ​യി.

ഊ​ട്ടുതി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ന് രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​നി​വി​ൻ ക​ളു​രി​ത്ത​റ, ഫാ.​ ജോ​ജോ പ​യ്യ​പ്പി​ള്ളി, ഫാ.​ ജെ​സ്റ്റി​ൻ ക​രി​യ​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന നേ​ർ​ച്ച​സ​ദ്യ​യു​ടെ വി​ത​ര​ണം ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നുമ​ണി വ​രെ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ ഫ്രാ​ൻ​സിസ് ഡി​സി​ൽ​വ പ​റ​ഞ്ഞു.

വെ​ള്ളാ​ങ്ക​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്

വെ​ള്ളാ​ങ്ക​ല്ലൂ​ർ: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​ന്നാ​ളി​നോ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ഊ​ട്ടു​തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റോ ചു​ങ്ക​ത്ത് നി​ർ​വ​ഹി​ച്ചു. ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ് തു​ട​ർ​ന്ന് നേ​ർ​ച്ച പാ​യ​സം വെ​ഞ്ച​രി​പ്പ് എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു.

തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ജോ അ​രി​ക്കാ​ട​ൻ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് കി​ഴ​ക്കും​ത​ല തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ല​ദീ​ഞ്ഞ്, നൊ​വേ​ന, ഊ​ട്ടു​നേ​ർ​ച്ച ഭ​ക്ഷ​ണം വെ​ഞ്ച​രി​പ്പ് തു​ട​ർ​ന്ന് നേ​ർ​ച്ച ഊ​ട്ട്.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ഷെ​റ​ൻ​സ് എ​ളം​തു​രു​ത്തി, കൈ​ക്കാ ര​ന്മാ​രാ​യ രാ​ജു പാ​റേ​ക്കാ​ട​ൻ, ജോ​യ് കോ​ലം​ങ്ക​ണ്ണി, ഇ​ഗ്നേ​ഷ്യ​സ് കോ​ല​ങ്ക​ണ്ണി, ജ​ന റ​ൽ ക​ൺ​വീ​ന​ർ ഡെ​ന്നി മ​ഞ്ഞ​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു.