ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, April 27, 2024 1:53 AM IST
നോ​ർ​ത്ത് ചാ​ല​ക്കു​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് തെ​ക്കെ​ത്ത​ല കൊ​ടി​യു​യ​ർ​ത്തി.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നോ​വേ​ന ല​ദി​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. മേ​യ് ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, സ്വെെ​ര്യ​ലേ​പ​നം, മേ​യ് അ​ഞ്ച് തി​രു​നാ​ൾ ദി​ന​ത്തി​ല്‌ രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. ഒ​മ്പ​തി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ഫാ ​ആ​ൽ​ബി​ൻ പു​ന്നേ​ലി​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും.

ഫാ. ​വി​ത്സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ കൂന​ൻ സ​ന്ദേ​ശം​ന​ൽ​കും. നേ​ർ​ച്ച​ഭ​ക്ഷ​ണം, ആ​ശീ​ർ​വാ​ദം, ശി​ശു​ക്ക​ൾ​ക്ക് ചോ​റു​ട്ട്, നാ​ലി​ന് ദി​വ്യ​ബ​ലി, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.30ന് ​ഗാ​ന​മേ​ള.

ക​യ്പ​മം​ഗ​ലം: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‌ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. അ​മ​ല ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​ക്ക​ൽ കൊ​ടി​യേ​റ്റു നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ വാ​ഴ​പ്പി​ള്ളി, സ​ഹ​വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മേ​യ് നാ​ലു​വ​രെ ന​വ​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ. അ​ന്നേ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചി​ന് ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ക്കും. യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

മേ​യ് അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നേ​ർ​ച്ച സ​ദ്യ, വൈ​കീ​ട്ട് അ​ഞ്ചി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.