ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പൊ​തു​യോ​ഗ​വും റാ​ലി​യും നി​രോ​ധി​ച്ചു
Wednesday, April 24, 2024 7:02 AM IST
തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കി​ട്ട് ആ​റു​മു​ത​ൽ 26നു ​വൈ​കീ​ട്ട് ആ​റു​വ​രെ പൊ​തു​യോ​ഗ​വും റാ​ലി​യും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ടി​വി, സി​നി​മ, റേ​ഡി​യോ സ​മാ​ന​മാ​യ മ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണ​വും നി​രോ​ധി​ച്ചു.

സം​ഗീ​ത​ക്ക​ച്ചേ​രി, നാ​ട​കാ​വ​ത​ര​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​നോ​ദ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കു ര​ണ്ടു​വ​ർ​ഷം ത​ട​വും പി​ഴ​യും​വ​രെ ശി​ക്ഷ ല​ഭി​ക്കും.

ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പ്, സ​ർ​വേ ഫ​ല​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​ത്. മ​ത്സ​രി​ക്കു​ന്ന എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും നി​ർ​ദേ​ശ‌​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.