റോ​ഡി​ൽ കളഞ്ഞുകിട്ടിയ പ​ണ​മ​ട​ങ്ങി​യ പഴ്സ് സ്റ്റേഷനിലെത്തിച്ചു മാതൃകയായി
Friday, April 26, 2024 1:53 AM IST
ഷൊ​ർ​ണൂ​ർ: റോ​ഡി​ൽ​നി​ന്നും ക​ണ്ടു​കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് ചാ​ലി​ശേ​രി​യി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​മ​ക്ക് കൈ​മാ​റി. ചാ​ലി​ശേ​രി- പ​ട്ടാ​മ്പി റോ​ഡി​ൽ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ഴ്സ് ല​ഭി​ച്ച​ത്.

ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളാ​യ സ​ന്തോ​ഷ്, സു​ന്ദ​ര​ൻ എ​ന്നി​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പേ​ഴ്സ് പ​രി​ശോ​ധി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് 12,000 രൂ​പ​യും രേ​ഖ​ക​ളു​മു​ള്ള​താ​യി ക​ണ്ട​ത്.

രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ചാ​ലി​ശേ​രി പെ​രു​മ​ണ്ണൂ​ർ പ​ഴ​യി​ട​ത്ത് സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ശ്വ​നാ​ഥ​ന്‍റേ​താ​ണെ​ന്ന് മ​ന​സി​ലാ​കു​ക​യും ഉ​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. റ​നീ​ഷ് മു​ഖേ​ന പ​ഴ്സ് ഉ​ട​മ​യ്ക്കു കൈ​മാ​റു​ക​യും ചെ​യ്തു.

ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ വി​ശ്വ​നാ​ഥ​ൻ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​ടം വാ​ങ്ങി​യി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജി​ത, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ്‌ ചെ​റു​വ​ശേ​രി, സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളാ​യ സ​ന്തോ​ഷ്, സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ​ഴ്സ് കൈ​മാ​റ്റ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.