ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു; അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്
Friday, April 26, 2024 1:53 AM IST
ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത സ്വാ​തി ജം​ഗ്ഷ​നി​ൽ കാ​റി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ച്ച അ​മ്മ​ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​ടി​യേ​റ്റ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​വ​ശേ​രി ക​ഴ​നി സ​ർ​വീ​സ് സൊ​സൈ​റ്റി​ക്കു സ​മീ​പം ഗാ​യ​ത്രി​യി​ൽ ഇ​ന്ദി​ര (55), മ​ക​ൾ രേ​ഷ്മ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ നെ​ന്മാ​റ അ​വൈ​റ്റീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ആ​ല​ത്തൂ​ർ ടൗ​ണി​ലേ​ക്ക് പോ​കാ​നാ​യി സി​ഗ്ന​ലി​ലൂ​ടെ തി​രി​യു​മ്പോ​ൾ ബ​സ് സി​ഗ്ന​ലി​ൽ നി​ൽ​ക്കാ​തെ നി​യ​ന്ത്ര​ണം​വി​ട്ട് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​.