സ്കൂ​ൾ വി​പ​ണി: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, May 9, 2024 7:45 AM IST
ക​ൽ​പ്പ​റ്റ: ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത്രി​വേ​ണി സ്കൂ​ൾ മാ​ർ​ക്ക​റ്റി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഡ​യ​റ​ക്ട​ർ ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ നി​ർ​വ​ഹി​ച്ചു.

ത്രി​വേ​ണി യൂ​ണി​റ്റ് മാ​നേ​ജ​ർ പി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ​മാ​രാ​യ ബി. ​സു​നീ​ർ, പി. ​മു​സ്ത​ഫ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​സ​ക്കീ​ന, എ. ​ഷൈ​നി, പി. ​ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നോ​ട്ട്ബു​ക്കു​ക​ൾ, വി​വി​ധ ഇ​നം ക​ന്പ​നി​ക​ളു​ടെ ബാ​ഗു​ക​ൾ, കു​ട​ക​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പൊ​തു​വി​പ​ണി​യെ​ക്കാ​ൾ 20 മു​ത​ൽ 35 വ​രെ ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ ത്രി​വേ​ണി മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കും.