കേ​ര​ള ബാ​ങ്കി​ന്‍റെ മെ​യ്റ്റി മേ​യ് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു
Thursday, May 9, 2024 7:45 AM IST
വെ​ള്ള​മു​ണ്ട: കേ​ര​ള ബാ​ങ്കി​ന്‍റെ മെ​യ്റ്റി മേ​യ് കാ​ന്പ​യി​ന്‍റെ വെ​ള്ള​മു​ണ്ട ശാ​ഖ ത​ല ഉ​ദ്ഘാ​ട​നം പു​തു​താ​യി അ​കൗ​ണ്ട് ആ​രം​ഭി​ച്ചു​കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി നി​ർ​വ​ഹി​ച്ചു. കേ​ര​ള ബാ​ങ്ക് വെ​ള്ള​മു​ണ്ട ശാ​ഖ​മാ​നേ​ജ​ർ എം. ​ന​ജീ​ബ്, സി.​വി. ജം​ഷീ​റ​ലി, അ​ബ്ദു​ൽ മു​ത്ത​ലി​ബ്, മ​ഞ്ജു​ഷ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രേ​യും മ​റ്റും ചേ​ർ​ത്ത് പി​ടി​ച്ച് കേ​ര​ള ബാ​ങ്ക് വെ​ള്ള​മു​ണ്ട​യു​ടെ ജ​ന​കീ​യ ബാ​ങ്കാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു ജു​നൈ​ദ് കൈ​പ്പാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​ലി​ബ്രി​റ്റി അ​കൗ​ണ്ടു​ക​ൾ ആ​രം​ഭി​ക്കു​ന്ന ബാ​ങ്കി​ന്‍റെ സ​വി​ശേ​ഷ കാ​ന്പ​യി​ൻ ആ​ണ് മെ​യ്റ്റി മേ​യ് കാ​ന്പ​യി​ൻ. ന്യൂ​ജ​ൻ ബാ​ങ്കു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് കേ​ര​ള ബാ​ങ്ക് കേ​ര​ള​ത്തി​ലെ ന​ന്പ​ർ വ​ണ്‍ ബാ​ങ്ക് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ര​ള ബാ​ങ്ക് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ജു​നൈ​ദ് കൈ​പ്പാ​ണി പ​റ​ഞ്ഞു.