വ​യ​നാ​ടി​നെ വ​ര​ൾ​ച്ച ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ഡി​സി​സി
Friday, May 10, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​നെ വ​ര​ൾ​ച്ച ബാ​ധി​ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ച് അ​ടി​യ​ന്ത​ര ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ടു​ത്ത വേ​ന​ലി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ജ​ല സ്രോ​ത​സു​ക​ൾ വ​റ്റി.

മ​നു​ഷ്യ​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ത്തി​നു കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ൽ പ​ലേ​ട​ത്തും. വ​ര​ൾ​ച്ച കാ​ർ​ഷി​ക മേ​ഖ​ല​യെ ബാ​ധി​ച്ചു. ഹ്ര​സ്വ, ദീ​ർ​ഘ​കാ​ല കൃ​ഷി​ക​ൾ ഉ​ണ​ങ്ങി ന​ശി​ച്ചു. ഇ​തു​മൂ​ലം അ​നേ​കം കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത ബാ​ധി​ത ജി​ല്ല​യാ​യി വ​യ​നാ​ടി​നെ പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണം.

കു​ടി​വെ​ള​ളം വാ​ഹ​ങ്ങ​ളി​ലെ​ത്തി​ച്ച് വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യ​ണം. വ​ര​ൾ​ച്ച​യു​ടെ രൂ​ക്ഷ​ത വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി. കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന വി​ള​ക​ൾ അ​വ​യും ന​ശി​പ്പി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രോ​ട് സ​ർ​ക്കാ​ർ ക​രു​ണ കാ​ട്ട​ണം.

വ​ര​ൾ​ച്ച ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ജ​ന​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​ന്ത്രി​മാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി ഒ​ബ്സ​ർ​വ​ർ പി.​ടി. മാ​ത്യു, നേ​താ​ക്ക​ളാ​യ പി.​കെ. ജ​യ​ല​ക്ഷ്മി, അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ,

പി.​പി. ആ​ലി, സി.​പി. വ​ർ​ഗീ​സ്, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, എ. ​പ്ര​ഭാ​ക​ര​ൻ, ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, എ​ൻ.​എം. വി​ജ​യ​ൻ, അ​ഡ്വ.​പി.​ഡി. സ​ജി, ബി​നു തോ​മ​സ്, എം.​ജി. ബി​ജു, ക​മ്മ​ന മോ​ഹ​ന​ൻ, ജി. ​വി​ജ​യ​മ്മ, ചി​ന്ന​മ്മ ജോ​സ്, പി. ​ശോ​ഭ​ന​കു​മാ​രി, മോ​യി​ൻ ക​ട​വ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ,

എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, ഉ​ല​ഹ​ന്നാ​ൻ നീ​റ​ന്താ​നം, അ​ഡ്വ.​ഒ.​ആ​ർ. ര​ഘു, പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ, എം. ​വേ​ണു​ഗോ​പാ​ൽ, പി.​വി. ജോ​ർ​ജ്, എ​ച്ച്.​ബി. പ്ര​ദീ​പ് , ബീ​ന ജോ​സ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ബി. ​സു​രേ​ഷ് ബാ​ബു, എ.​എം. നി​ശാ​ന്ത്, ഇ.​എ. ശ​ങ്ക​ര​ൻ, ജി​നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.