കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു
Friday, May 10, 2024 10:53 PM IST
ന​ട​വ​യ​ൽ: കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു. ന​ട​വ​യ​ൽ ചീ​ര​വ​യ​ൽ പു​ല​യം​പ​റ​ന്പി​ൽ ബെ​ന്നി (56) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ചീ​ര​വ​യ​ലി​ലെ വീ​ടി​ന് സ​മീ​പ​ത്തെ നെ​ൽ​പാ​ട​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

നെ​ൽ​ക്കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബെ​ന്നി​ക്ക് നേ​രെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്തു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ഒ​രു​ക്കി​യ ക​ന്പി​യി​ൽ ത​ട്ടി തെ​റി​ച്ചു​വീ​ണു.

വീ​ണ്ടും എ​ഴു​ന്നേ​റ്റ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ന്പി​കൊ​ണ്ട് ബെ​ന്നി​യു​ടെ കാ​ലി​ന് മു​റി​വേ​റ്റു. പ​രി​ക്കേ​റ്റ ബെ​ന്നി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.