ഉ​ല്ല​ല പാ​ല​ത്തി​ന്‍റെ സ​മീ​പറോ​ഡി​ൽ ടൈ​ൽ ഇ​ള​കി​മാ​റി രൂ​പ​പ്പെ​ട്ട കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​യി
Monday, May 6, 2024 6:53 AM IST
ഉ​ല്ല​ല: വൈ​ക്കം-​വെ​ച്ചൂ​ർ റോ​ഡി​ലെ ഉ​ല്ല​ല പാ​ല​ത്തി​നു സ​മീ​പം റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ൻ​കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​യി. ഉ​ല്ല​ല പാ​ല​ത്തി​ന്‍റെ സ​മീ​പ റോ​ഡ് അ​വ​സാ​നി​ക്കു​ന്നി​ട​ത്തെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടൊ​ഴി​വാ​ക്കാ​ൻ പാ​കി​യ ടൈ​ലു​ക​ൾ ഇ​ള​കി​പോ​യാ​ണ് വ​ൻ കു​ഴി രൂ​പ​പ്പെ​ട്ട​ത്.

ആ​ഴ​മേ​റി​യ കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ക​പ്പെ​ട്ട് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ക​യാ​ണ്. വീ​തി​കു​റ​ഞ്ഞ തി​ര​ക്കേ​റി​യ റോ​ഡി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​ത്.

സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന വ​നി​ത​ക​ളാ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രി​ൽ അ​ധി​ക​വും.

ടോ​റ​സ് അ​ട​ക്ക​മു​ള്ള ഭാ​ര​വ​ണ്ടി​ക​ൾ നി​ര​ന്ത​ര​മോ​ടു​ന്ന​തി​നാ​ൽ ടൈ​ൽ ഇ​ള​കി മാ​റി കു​ഴി രൂ​പ​പ്പെ​ട്ടി​ട​ത്തു​നി​ന്ന് കൂ​ടു​ത​ൽ ടൈ​ലു​ക​ൾ ഇ​ള​കി മാ​റു​ന്ന സ്ഥി​തി​യു​ള്ള​തി​നാ​ൽ കു​ഴി കൂ​ടു​ത​ൽ വ​ലു​താ​കു​ക​യാ​ണ്.

മ​ഴ പെ​യ്താ​ൽ വെ​ള്ളം നി​റ​ഞ്ഞ ആ​ഴ​മേ​റി​യ കു​ഴി​യെ​പ്പ​റ്റി അ​റി​യാ​തെ വാ​ഹ​ന യാ​ത്രി​ക​ർ വീ​ണ് ആ​ള​പാ​യ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ടൈ​ലു​ക​ൾ പാ​കി കു​ഴി​യ​ട​ച്ച് അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.