പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന് ഹാ​ക്ക​ഞ്ചേ​ഴ്സി​ല്‍ ഇ​ര​ട്ട​ക്കി​രീ​ടം
Monday, May 6, 2024 11:45 PM IST
പാ​ലാ: കേ​ര​ള​ത്തി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ലൈ​വ് വ​യ​ര്‍ കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പൈ​ത്ത​ണ്‍ കോ​ഡിം​ഗ് മ​ത്സ​ര​മാ​യ ഹാ​ക്ക​ഞ്ചേ​ഴ്സ് കേ​ര​ള എ​ഡി​ഷ​നി​ല്‍ പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​ഡ്‌​വി​ന്‍ ജോ​സ​ഫ്, ബ്ല​സ​ന്‍ ടോ​മി, സി​ദ്ധാ​ര്‍​ഥ് ദേ​വ്‌​ലാ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ച വോ​യി​സ് ബേ​സ്ഡ് സെ​ര്‍​ച്ച് എ​ന്‍​ജി​ന്‍ പ്രോ​ജ​ക്‌​ടാ​ണ് ഏ​റ്റ​വും മി​ക​ച്ച ഇ​ന്ന​വേ​റ്റീ​വ് പ്രൊ​ഡ​ക്‌​ടാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​വ​ര്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സെ​ര്‍​ച്ച് എ​ന്‍​ജി​ന്‍ ഓ​ട്ടോ​മേ​ഷ​നി​ലേ​ക്ക് ധാ​രാ​ളം മാ​നു​വ​ല്‍ ജോ​ലി​ക​ള്‍ ചെ​യ്യാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടീ​മി​ന് 40,000 രൂ​പ പാ​രി​തോ​ഷി​ക​വും ട്രോ​ഫി​യും ല​ഭി​ച്ചു.

കൂ​ടാ​തെ കോ​ള​ജി​ലെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ആ​ന്‍​ഡ് ഡേ​റ്റാ സ​യ​ന്‍​സ് നാ​ലാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ജൂ​ഡി​ന്‍ അ​ഗ​സ്റ്റി​ന്‍, പി.​ആ​ര്‍, അ​ഭി​ജി​ത്, കെ.​ജി. വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​എ​ഐ ജാ​വ് ര​ണ്ടാം റ​ണ്ണ​ര്‍​അ​പ്പു​മാ​യി. 20,000 രൂ​പ​യു​ടെ പാ​രി​തോ​ഷി​ക​വും ട്രോ​ഫി​യും ഇ​വ​ര്‍ നേ​ടി.

വി​ജ​യി​ക​ളാ​യ​വ​രെ ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ഫാ. ​മാ​ത്യു കോ​രം​കു​ഴ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​പി. ദേ​വ​സ്യ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. മ​ധു​കു​മാ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.