എ​സി റോ​ഡി​ല്‍ മ​ന​യ്ക്ക​ച്ചി​റ ഭാ​ഗ​ത്ത് അ​പ​ക​ടം തു​ട​ര്‍ച്ച​യാ​കു​ന്നു
Tuesday, May 7, 2024 7:18 AM IST
ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡ് മ​ന​യ്ക്ക​ച്ചി​റ ഭാ​ഗ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ക്ക് അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. പു​തി​യ​താ​യി നി​ര്‍മി​ച്ച റോ​ഡി​ന്‍റെ നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ത അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വി​നൊ​പ്പം പു​തി​യ​താ​യി നി​ര്‍മി​ച്ച ഓ​ട​യു​ടെ അ​നാ​വ​ശ്യ​മാ​യ ഉ​യ​ര​വും വീ​തി​യും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് സൈ​ഡ് കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ന്ന​ലെ രാ​മ​ങ്ക​രി ഭാ​ഗ​ത്തു​നി​ന്നു ച​ങ്ങ​നാ​ശേ​രി​ക്കു വ​രു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ റോ​ഡി​ന്‍റെ നി​ര്‍മാ​ണ ക​രാ​റു​കാ​രു​ടെ സി​മെ​ന്‍റ് മി​ക്‌​സ​ര്‍ വാ​ഹ​നം ത​ട്ടി. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ക്കു പ​രി​ക്കേ​റ്റു.

തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​മാ​യി​ട്ടു​പോ​ലും മി​ക്‌​സ​ര്‍ വാ​ഹ​നം സ്‌​കൂ​ട്ട​ര്‍ ത​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം നി​ര്‍ത്താ​തെ മു​ന്നോ​ട്ടെ​ടു​ത്ത് പോ​യി. മ​റി​ഞ്ഞ സ്‌​കൂ​ട്ട​ര്‍ ദേ​ഹ​ത്തേ​ക്കു വീ​ണ ഇ​വ​രെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍മാ​രും ചേ​ര്‍ന്നാ​ണ് എ​ഴു​ന്നേ​ല്‍ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. നി​സാ​ര പ​രി​ക്കു​ക​ളാ​യി​രു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍ക്ക് വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ടി വ​ന്നി​ല്ല.