കാ​ഴ്ച പ​രി​മി​തി​ക്കുള്ളിൽ മി​ക​ച്ച നേ​ട്ട​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ
Thursday, May 9, 2024 4:16 AM IST
ആ​ലു​വ: കാ​ഴ്ച പ​രി​മി​ത​രാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം. വൈ​പ്പി​ൻ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ ചി​ര​ട്ട​പ്പു​ര​യ്ക്ക​ൽ സെ​ൽ​വ​രാ​ജി​ന്‍റെ​യും പ​രേ​ത​യാ​യ ര​മാ​ദേ​വി​യു​ടേ​യും മ​ക്ക​ളാ​യസി.​എ​സ്. വ​രു​ൺ ദേ​വി​നും സി.​എ​സ്.​വ​സു​ദേ​വു​മാ​ണ് വി​ജ​യി​ക​ൾ ഇ​തി​നോ​ട​കം കീ​ഴ്മാ​ടു​കാ​രാ​യി മാ​റി​യ കു​ടും​ബ​ത്തി​ന് നാ​ട്ടു​കാ​ർ വീ​ടും നി​ർ​മി​ച്ചു ന​ൽ​കി. സ്കൂ​ൾ ഫോ​ർ ദി ​ബ്ലൈ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. അ​ർ​ബു​ദ രോ​ഗം മൂ​ല​മാ​ണ് മാ​താ​വ് വേ​ർ​പി​രി​ഞ്ഞ​ത്.

ഏ​ഴാം ക്ലാ​സ് വ​രെ കീ​ഴ്മാ​ടി​ലെ സ്കൂ​ൾ ഫോ​ർ ദി ​ബ്ലൈ​ൻ​ഡി​ലും തു​ട​ർ​ന്ന് കു​ട്ട​മ​ശേ​രി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​ണ് പ​ഠി​ച്ച​ത്. അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രാ​യ ഇ​വ​ർ ചെ​ണ്ട, ത​ബ​ല എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും ന​ന്നാ​യി വാ​യി​ക്കും. സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലും പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.