"മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ എ​ണ്ണം 40.4 കോ​ടി​യാ​കു​ം'
Thursday, May 9, 2024 4:33 AM IST
കൊ​ച്ചി: 2036ഓ​ടു കൂ​ടി ഇ​ന്ത്യ​യി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ എ​ണ്ണം നി​ല​വി​ലെ 26 കോ​ടി​യി​ല്‍ നി​ന്നും 40.4 കോ​ടി​യാ​യി ഉ​യ​രു​മെ​ന്ന് യു​എ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ ഫ​ണ്ട് പു​റ​ത്തു​വി​ട്ട ഇ​ന്ത്യ ഏ​ജിം​ഗ് റി​പ്പോ​ര്‍​ട്ട്. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​പ​തി​പ്പി​ക്കേ​ണ്ട​തിന്‍റെ ആ​വ​ശ്യ​ക​ത​യും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ന്യൂ​മോ​ണി​യ, പ​ക​ര്‍​ച്ച​പ്പ​നി, ഷിം​ഗി​ള്‍​സ് തു​ട​ങ്ങി​യ പ​ക​ര്‍​ച്ചാ​വ്യാ​ധി​ക​ളും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശാ​രീ​രി​ക, മാ​ന​സി​ക, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രി​ല്‍ ഏ​റ്റ​വു​മ​ധി​കം വെ​ല്ലു​വി​ളി​ക​ളു​യ​ര്‍​ത്തു​ന്ന​ത്.

ഹൃ​ദ്രോ​ഗം, ശ്വാ​സ​ത​ട​സം, പ്ര​മേ​ഹം എ​ന്നീ രോ​ഗ​ങ്ങ​ളു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​രി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പെ​ട്ടെ​ന്ന് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ഹൃ​ദ്രോ​ഗം, ശ്വാ​സ​ത​ട​സം, പ്ര​മേ​ഹം എ​ന്നീ രോ​ഗ​ങ്ങ​ളു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​രി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പെ​ട്ടെ​ന്ന് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.