എ​സ്എ​സ്എ​ല്‍​സി: ജി​ല്ല​യി​ൽ 99.86 ശ​ത​മാ​നം വി​ജ​യം
Thursday, May 9, 2024 4:33 AM IST
കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​ക്ക് മി​ക​ച്ച വി​ജ​യം. ഇ​ത്ത​വ​ണ 99.86 ആ​ണ് ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ ജി​ല്ല താ​ഴേ​ക്ക് പോ​യി. 99.92 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ വി​ജ​യം. 2022 ല്‍ 99.65 ​ശ​ത​മാ​ന​വും, 2021 ല്‍ 99.8 ​ശ​ത​മാ​ന​വും, 2020 ല്‍ 99.32 ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു ജി​ല്ല​യു​ടെ വി​ജ​യം. ജി​ല്ല​യി​ലെ 287 സ്‌​കൂ​ളു​ക​ള്‍ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി.

ഈ​വ​ര്‍​ഷം ജി​ല്ല​യി​ല്‍ 32,262 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ല്‍ 32,216 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള യോ​ഗ്യ​ത നേ​ടി. 46 പേ​ര്‍ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ത്ത​വ​ണ വ​ര്‍​ധ​ന​വു​ണ്ടാ​യി.

5,919 പേ​ര്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍​ഷം 5,669 പേ​ര്‍​ക്കാ​ണ് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്. എ ​പ്ല​സി​ലെ കു​ത്ത​ക ഇ​ത്ത​വ​ണ​യും പെ​ണ്‍​കു​ട്ടി​ക​ള്‍ നി​ല​നി​ര്‍​ത്തി. 4,057 പെ​ണ്‍​കു​ട്ടി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം 3,817 പേ​ര്‍​ക്കാ​യി​രു​ന്നു ഈ ​നേ​ട്ടം. 1,858 ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ മു​ഴു​വ​ന്‍ എ ​പ്ല​സ് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്.

വി​ദ്യാ​ഭ്യാ​സ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത്ത​വ​ണ​യും മൂ​വാ​റ്റു​പു​ഴ​യാ​ണ് മു​ന്നി​ല്‍. 99.97 ആ​ണ് മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യ​സ ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം. ആ​ലു​വ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച​ത്. 2,239 പേ​ര്‍ ഇ​വി​ടെ വി​ജ​യി​ച്ചു. എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 1,687, കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 1,049, മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 840 വി​ദ്യാ​ര്‍​ഥി​ക​ളും വി​ജ​യി​ച്ചു.

287 സ്‌​കൂ​ളു​ക​ള്‍​ക്ക് നൂ​റു ശ​ത​മാ​നം

നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ നേ​രി​യ കു​റ​വ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 299 സ്‌​കൂ​ളു​ക​ള്‍ നൂ​റു മേ​നി കൊ​യ്ത​പ്പോ​ള്‍ ഇ​ത്ത​വ​ണ 287 സ്‌​കൂ​ളു​ക​ളാ​യി കു​റ​ഞ്ഞു. 82 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ല്‍ നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ച​ത്. 155 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്കും 50 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്കും നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷം 87 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും 163 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 49 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​മാ​ണ് നൂ​റു ശ​ത​മാ​നം നേ​ടി​യ​ത്.

ല​ക്ഷ​ദ്വീ​പി​ല്‍ വി​ജ​യ ശ​ത​മാ​ന​ത്തി​ല്‍ കു​റ​വ്

കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഇ​ത്ത​വ​ണ ല​ക്ഷ​ദ്വീ​പി​ന്റെ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ കു​റ​വ്. 97.19 ആ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 97.92 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​രീ​ക്ഷ​യെ​ഴു​തി​യ 285 പേ​രി​ല്‍ 277 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ല​ക്ഷ​ദ്വീ​പി​ല്‍ ഒ​മ്പ​ത് സ്‌​കൂ​ളു​ക​ളി​ല്‍ ആ​റ് സ്‌​കൂ​ളു​ക​ള്‍ നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

ഷ​ഹീ​ദ് ജ​വാ​ന്‍ മു​ത്തു​കോ​യ സ്മാ​ര​ക സീ​നി​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍, അ​മി​നി, ഗ​വ.​സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ സീ​നി​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍, ക​ല്‍​പ്പേ​നി, ഗ​വ. എ​ച്ച്എ​സ് മി​നി​ക്കോ​യ്, ഗ​വ. എ​ച്ച്എ​സ് അ​ഗ​ത്തി, ഗ​വ എ​ച്ച്എ​സ് ക​ട്മ​ട്ട്, ഗ​വ എ​ച്ച്എ​സ് ചേ​ത്ത്‌​ല​ത്ത് എ​ന്നീ സ്‌​കൂ​ളു​ക​ളാ​ണ് നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് ല​ഭി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ​യ്ക്ക് ഇ​ത്ത​വ​ണ​യും നേ​ട്ടം

വി​ദ്യാ​ഭ്യാ​സ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത്ത​വ​ണ​യും മൂ​വാ​റ്റു​പു​ഴ ത​ന്നെ​യാ​ണ് മു​മ്പി​ല്‍. 99.97 ആ​ണ് മൂ​വാ​റ്റു​പു​ഴ​യു​ടെ വി​ജ​യ​ശ​ത​മാ​നം. പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ 3,647 പേ​രി​ല്‍ 3,646 പേ​രും യോ​ഗ്യ​ത നേ​ടി.

ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ന്‍ പേ​രെ​യും വി​ജ​യി​പ്പി​ച്ച് മൂ​വാ​റ്റു​പു​ഴ ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 1,864 ആ​ണ്‍​കു​ട്ടി​ക​ളും 1,783 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ല്‍ 840 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ 278 പേ​രും പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ 502 പേ​രും ഫു​ള്‍ എ​പ്ല​സ് സ്വ​ന്ത​മാ​ക്കി.

ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാ​മ​തെ​ത്തി.

12,062 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ ആ​ലു​വ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 12,047 പേ​ര്‍ വി​ജ​യി​ച്ചു. 99.88 ആ​ണ് വി​ജ​യ​ശ​ത​മാ​നം. 2,339 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് സ്വ​ന്ത​മാ​ക്കി. കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 5,519 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി. 5,511 പേ​ര്‍ വി​ജ​യി​ച്ച് 99.86 വി​ജ​യ​ശ​ത​മാ​നം നേ​ടി. 1,049 പേ​ര്‍​ക്ക് ഫു​ള്‍ എ​പ്ല​സ് ല​ഭി​ച്ചു. 11,034 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 11,012 പേ​ര്‍ വി​ജ​യി​ച്ചു. 99.58 ആ​ണ് വി​ജ​യ​ശ​ത​മാ​നം. 1687 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി.