ചാവക്കാട്: നാടിന്റെ അഭിമാനമായിരുന്ന വല്ലഭട്ട കളരി ഗുരുക്കൾ ശങ്കരനാരായണ മേനോന്റെ നിര്യാണത്തിൽ ചാവക്കാട് നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു.
നഗരസഭ കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
കവി രാധാകൃഷ്ണൻ കാക്കശേരി അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, അഡ്വ. മുഹമ്മദ് അൻവർ , പ്രസന്ന രണദിവെ, എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ, ടി.ടി. ശിവദാസൻ, ഇ.പി. സുരേഷ് കുമാർ, പി.കെ സെയ്താലിക്കുട്ടി, ഷാഹു, തോമസ് ചിറമേൽ, അരവിന്ദൻ പല്ലത്ത്, കെ.ആർ. ബൈജു എന്നിവർ പ്രസംഗിച്ചു.
ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ സി.എം.എ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. സേതുമാധവൻ, കെ.എൻ. സുധീർ, സി.ടി. തന്പി, കെ.കെ. നടരാജൻ, പി.എസ്. അക്ബർ, എ.എസ്. രാജൻ എന്നിവർ പ്രസംഗിച്ചു.
പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ. ഡോ. ഡേവീസ് കണ്ണന്പുഴ നേതൃത്വത്തിൽ ട്രസ്റ്റിമാരും ചേർന്ന് ഉണ്ണി ഗുരുക്കളുടെ വീട്ടിൽ എത്തി അനുശോചനം അറിയിച്ചു.