കു​റു​മാ​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു
Monday, May 13, 2024 1:27 AM IST
കു​റു​മാ​ൽ: സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ സാ​ൻ ദാ​മി​യാ​നോ ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പും, ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ 32 ബൈ​ബി​ളു​ക​ളും പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ണ്ടു​വ​ന്ന് ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് 25 ബ​ലൂ​ണു​ക​ൾ പ​റ​ത്തി സ​മാ​പ​ന ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യി.

ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ല്യാ​ൺ രൂ​പ​ത ബി​ഷ​പ് മാ​ർ തോ​മ​സ് എ​ല​വ​നാ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഇ​ട​വ​ക​യു​ടെ പ്ര​ഥ​മവി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​സ് പു​ല്ലോ​ക്കാ​ര​ൻ, ക​പ്പൂച്ചി​ൻ പ്രൊവിൻഷ്യൽ ഫാ. ​ജെ​യ്സ​ൺ കാ​ള​ൻ, സാ​ൻ ദാ​മി​യാ​നോ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ഡേ​വി​ഡ് പേ​രാ​മം​ഗ​ല​ത്ത്, ഇ​ട​വ​ക​യു​ടെ മു​ൻവി​കാ​രി​മാ​ർ, ഇ​ട​വ​ക സ​മ​ർ​പ്പി​ത വൈ​ദി​ക​ർ, ആ​ശ്ര​മപ്ര​തി​നി​ധി വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ‌​കാ​ർ​മി​ക​രാ​യി. വൈ​കീ​ട്ടു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സെ​ന്‍റ് തോ​മ​സ് ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷ്യൽ ഫാ. ​ജെ​യ്സ​ൺ കാ​ള​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡേ​വി​ഡ് പേ​രാ​മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ ജോ​സ് പു​ല്ലോ​ക്കാ​ര​ൻ, വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി, ഇ​ട​വ​കാം​ഗ​മാ​യ വ​ർ​ഗീ​സ് പാ​ണേ​ങ്ങാ​ട​ൻ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ നൈ​സി എം​എ​സ്ജെ, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു ശ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി റെ​നി​ൽ റാ​ഫേ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​കവി​കാ​രി റ​വ.​ഡോ. സേ​വ്യ​ർ ക്രി​സ്റ്റി പ​ള്ളി​ക്കു​ന്ന​ത്ത് സ്വാ​ഗ​ത​വും ജൂ​ബി​ലി ക​ൺ​വീ​ന​ർ സ​ണ്ണി വ​ട​ക്ക​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കൈ​ക്കാ​ര​ന്മാ​രാ​യ പി.​ജി. കൊ​ച്ചു​ദേ​വ​സി, വ.​എ​ൽ. തോ​മ​സ്, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.