ലതാ മങ്കേഷ്കർ ഐസിയുവിൽ; ആരോഗ്യനിലയിൽ പുരോഗതിയെന്നു സഹോദരി
Tuesday, November 12, 2019 12:39 AM IST
മുംബൈ: ശ്വാസതടസത്തെത്തുടർന്ന് പ്രശസ്ത ഗായിക ലതാ മങ്കേഷ്കറെ ബ്രീച്ച് കാൻഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. സെപ്റ്റംബർ 28ന് 90 വയസ് തികഞ്ഞ ബോളിവുഡ് വാനന്പാടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചൊവ്വാഴ്ച ആശുപത്രി വിട്ടേക്കുമെന്നുമാണ് സഹോദരി ഉഷ മങ്കേഷ്കർ പറഞ്ഞത്. ലതാ ദീതിക്കു വൈറൽ ഇൻഫക്ഷനാണ്. ഇപ്പോൾ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച ആശുപത്രി വിട്ടേക്കും- അവർ പറഞ്ഞു.