അദിതി സിംഗ് കോണ്‍ഗ്രസിൽ നിന്നു രാജിവച്ചു
Friday, January 21, 2022 12:40 AM IST
റായ്ബറേലി: യുപിയിലെ റായ്ബറേലി സദറിലെ എംഎൽഎ അദിതി സിംഗ് കോണ്‍ഗ്രസിൽനിന്നു രാജിവച്ചു. എംഎൽഎസ്ഥാനവും അദിതി രാജിവച്ചു. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു അദിതി സിംഗ്.