കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്കു പ​രി​ക്ക്
കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്കു പ​രി​ക്ക്
Friday, May 10, 2024 8:12 PM IST
തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് കു​റു​ക്ക​ൻ​പാ​റ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​രി​ൽ​നി​ന്നു കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യി​ൽ ബ​സ് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​വ​ശം ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​ന്നം​കു​ളം മ​ല​ങ്ക​ര, താ​ലൂ​ക്ക്, ദ​യ റോ​യ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ടോ​റ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കു​ന്നം​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ടോ​റ​സ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

കു​ന്നം​കു​ളം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ന്നം​കു​ളം-​ഗു​രു​വാ​യൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<