x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി-​ലീ​വി​ലൂ​ടെ മ​ണ്‍​റോ​തു​രു​ത്ത് വീ​ട്ട​മ്മ​മാ​രു​ടെ കൂ​ണ്‍ പെ​ല്ല​റ്റ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
Published: July 23, 2026 03:17 PM IST | Updated: July 23, 2026 03:17 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഒ​രു കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഒ​ന്നി​ച്ചു​നി​ന്നു കൂ​ണ്‍​കൃ​ഷി​യി​ലൂ​ടെ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് മ​ണ്‍​റോ​തു​രു​ത്തി​ലെ അ​ന്പ​തോ​ളം വീ​ട്ട​മ്മ​മാ​ർ. മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രു സം​രം​ഭം തു​ട​ങ്ങി​യ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന പേ​ടി​ക​ളൊ​ന്നും ഇ​ന്ന് അ​വ​ർ​ക്കി​ല്ല.

പ​രി​ശീ​ല​നം നേ​ടി​യ​ശേ​ഷം ക​ണ്ടു പ​ഠി​ച്ച​തും കേ​ട്ടു​പ​ഠി​ച്ച​തും ജീ​വി​ത​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​വീ​ട്ട​മ്മാ​ർ. കേ​ര​ള​ത്തി​ൽ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​വും അ​ധ്വാ​ന​വും​കൊ​ണ്ട് മി​ക​ച്ച വി​ള​വ് നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ കൃ​ഷി​രീ​തി​യാ​ണ് മ​ഷ്റൂം പെ​ല്ല​റ്റ് അ​ഥ​വാ കൂ​ണ്‍ പെ​ല്ല​റ്റ്.

വൈ​ക്കോ​ൽ, മ​ര​പ്പൊ​ടി, മ​റ്റു കാ​ർ​ഷി​ക അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പെ​ല്ല​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു കി​ലോ പെ​ല്ല​റ്റി​ലേ​ക്ക് ഒ​ന്ന​ര ലി​റ്റ​ർ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക. ഇ​ത് ഒ​രു പോ​ളി​പ്രൊ​പി​ലീ​ൻ ക​വ​റി​ലാ​ക്കി വ​ച്ചാ​ൽ, 8 മു​ത​ൽ 15 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​ല്ല​റ്റ് പൂ​ർ​ണ​മാ​യി കു​തി​ർ​ന്ന് കൂ​ണ്‍ വ​ള​രാ​ൻ പാ​ക​ത്തി​ലു​ള്ള​വ​യാ​യി മാ​റും.

വൈ​ക്കോ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം തി​ള​പ്പി​ക്കേ​ണ്ട​തി​ല്ല, രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​യ​തു​കൊ​ണ്ടാ​ണ് ഇ​തി​നെ സ​മീ​പി​ക്കു​ന്ന​തെ​ന്നാ​ണ് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്ന​ത്. പെ​ല്ല​റ്റു​ക​ൾ വ​ള​രെ കോം​പാ​ക്റ്റ് ആ​യ​തി​നാ​ൽ ചെ​റി​യ സ്ഥ​ല​ത്തു​പോ​ലും കൂ​ടു​ത​ൽ ബെ​ഡു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​വ​രു​ടെ ജീ​വി​ത സാ​ക്ഷ്യം.

വി-​ലീ​വ് പ​രി​ശീ​ല​നം

ഫി​ഷ​ർ​മെ​ൻ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം(​എ​ഫ്സി​ഡി​പി) ന​ട​പ്പി​ലാ​ക്കു​ന്ന വി- ​ലീ​വ് പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ കൂ​ണ്‍​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് വി​വി​ധ നൈ​പു​ണ്യ പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വി-​ലീ​വ്.

വി-​ലീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്‍​റോ​ത്തു​രു​ത്ത് കൃ​ഷി​ഭ​വ​നി​ൽ കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം ന​ല്കി​യാ​ണ് ഈ ​വീ​ട്ട​മ്മ​മാ​രെ സ്വ​യം​പ​ര്യാ​പ്ത​യി​ലേ​ക്കു ന​യി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 150 സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു​ണ്ട്.

ബാം​ഗ​ളൂ​ർ പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ലു​ള്ള ബ്ര​ഡ്സ് സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​ഫ്സി​ഡി​പി രം​ഗ​ത്തു​ള്ള​ത്. മ​ണ്‍​റോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കേ​ര​ള എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 സ്ത്രീ​ക​ൾ​ക്ക് വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം ന​ൽ​കി. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ 50 സ്ത്രീ​ക​ൾ​ക്ക് കൂ​ണ്‍ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ കി​റ്റു​ക​ൾ എ​ഫ്സി​ഡി​പി ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി ഇ​ള​ന്പാ​ശേ​രി​ൽ എ​സ്ഡി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

വി ​ലീ​വ് കോ​ർ​ഡി​നേ​റ്റ​ർ ബെ​ർ​ലി​ൻ ബി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​തി​നു മേ​ൽ​നോ​ട്ട​ത്തി​നു ഒ​രു ടീ​മി​നെ ത​ന്നെ ബെ​ർ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ട്. ഇ​വ​രു​ടെ പ​രി​ശീ​ല​നം മാ​ത്ര​മ​ല്ല മു​ന്നോ​ട്ടു​ള്ള ഓ​രോ ചു​വ​ട് വ​യ്പി​ലും വി-​ലീ​വ് കൂ​ടെ​യു​ണ്ട്.

 

K-Rail Survey

വീ​ടി​നൊ​രു സമ്പാ​ദ്യം

ക​ഠി​നാ​ധ്വാ​ന​മി​ല്ല. സ​മ​യം കൂ​ടു​ത​ൽ ന​ഷ്ട​പ്പെ​ടി​ല്ല. കൂ​ടു​ത​ൽ സ്ഥ​ലം വേ​ണ്ട. വ​രു​മാ​നം കി​ട്ടു​ക​യും ചെ​യ്യും. ഈ ​അ​വ​സ്ഥ​യി​ൽ വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്ന് കൂ​ണ്‍ കൃ​ഷി ചെ​യ്യു​ന്ന എ​ൻ.​എ​സ്. സ​ജി​നി പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​മു​ള്ള​തു​കൊ​ണ്ട് ഇ​തൊ​രു വ​രു​മാ​ന​മാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷി​ക്കു​ക​യാ​ണ് കൂ​ണ്‍ കൃ​ഷി ചെ​യ്യു​ന്ന ബീ​ന​യും സു​ജി​യും.

സു​ജാ​ത സു​ധാ​ക​ര​നും എ​ല്ലാം കൂ​ണ്‍​കൃ​ഷി​യി​ൽ വി​ജ​യം ക​ണ്ടെ​ത്തി​യ​വ​രാ​ണ്. ആ​രു​ടെ മു​ന്നി​ലും കൈ ​നീ​ട്ടാ​തെ വ​രു​മാ​നം ല​ഭി​ക്കും. അ​യ​ൽ​പ​ക്ക​ത്തെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും എ​ന്തി​നെ​റേ വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലും കൂ​ണ്‍ എ​ടു​ത്തു​കൊ​ള്ളും.

വി​ത്ത് അ​വ​ർ ന​ൽ​കു​ന്ന​താ​ണ്. വീ​ട്ടി​ലെ ജോ​ലി ചെ​യ്തു ജീ​വി​തം നീ​ക്കി​യ​വ​ർ​ക്ക് ഇ​ന്ന് സ​ന്തോ​ഷ​മാ​ണ്. വ​രു​മാ​നം മാ​ത്ര​മ​ല്ല ഒ​രു ജീ​വി​ത​ക്ര​മം കൈ​വ​ന്നി​രി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​മാ​ണ് ഇ​വ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്.

വി​ത്ത്, മി​ക​ച്ച മാ​ധ്യ​മം, അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ, ആ​വ​ശ്യ​ത്തി​ന് ജ​ല​ല​ഭ്യ​ത, കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം എ​ന്നീ അ​ഞ്ചു കാ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ കൂ​ണ്‍​കൃ​ഷി വി​ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഈ ​വീ​ട്ട​മ്മ​മാ​ർ​ക്ക് സം​ശ​യ​മി​ല്ല.

ഇ​തി​ൽ​ത്ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കം ഗു​ണ​മേ·​യു​ള്ള വി​ത്താ​ണ്. വി​ത്തെ​ല്ലാം സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വ​ർ​ക്ക് അ​തി​ലും പ്ര​ശ്ന​മി​ല്ല. ശു​ദ്ധ​മാ​യ, കൃ​ത്യ​മാ​യ മൂ​പ്പു​ള്ള, പു​തി​യ വി​ത്ത് മാ​ത്ര​മേ കൃ​ഷി​ക്കു​പ​യോ​ഗി​ക്കാ​വൂ. മാ​തൃ​വി​ത്തി​ൽ​നി​ന്ന് ര​ണ്ടു​മൂ​ന്നു പ്രാ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ക​ർ​ത്തി​യ വി​ത്ത് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ല.

കു​റ​ച്ച് സ്ഥ​ലം, ന​ല്ല പ​രി​ച​ര​ണം

മ​റ്റു കൃ​ഷി​ക​ളെ പോ​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ലം ആ​വ​ശ്യ​മി​ല്ല. വൃ​ത്തി​യു​ള്ള ചെ​റി​യ സ്ഥ​ല​വും ന​ല്ല പ​രി​ച​ര​ണ​വും മാ​ത്രം മ​തി കൂ​ണ്‍ കൃ​ഷി വി​ജ​യി​ക്കാ​ൻ എ​ന്ന് വീ​ട്ട​മ്മ​യാ​യ ലീ​ലാ​മ​ണി​യും സു​ജാ​ത സു​ധാ​ക​ര​നും പ​റ​യു​ന്നു.

അ​ണു​ക്ക​ൾ ക​യ​റാ​ത്ത രീ​തി​യി​ൽ പ​രി​സ​രം വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. കൂ​ടു​ത​ൽ പേ​ർ അ​ശ്ര​ദ്ധ​യോ​ടെ പ്ര​വേ​ശി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ത്ര​മേ​യു​ള്ളൂ.

Tags : Agriculture Karshakan

Recent News

Corehub Up