x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട്ട​ത്തി​നെ​ടു​ത്ത പാ​ട​ങ്ങ​ളി​ൽ പൊ​ന്നു​വി​ള​യി​ച്ച് രാ​ഗ് രം​ഗ് ഗ്ര​ന്ഥ​ശാ​ല

ടി.​എം. ജ​യിം​സ്
Published: August 27, 2026 11:30 AM IST | Updated: August 27, 2026 11:30 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഗ്ര​ന്ഥ​ശാ​ലാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത സ​ങ്ക​ൽ​പ​ങ്ങ​ളി​ൽ പൊ​ളി​ച്ചെ​ഴു​ത്തു​മാ​യി ക​ൽ​പ്പ​റ്റ നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക​ഴ​മ്പ് രാ​ഗ് രം​ഗ് ലൈ​ബ്ര​റി. വി​ശ്വ​സാ​ഹി​ത്യ​ത്തി​ലേ​ത​ട​ക്കം കൃ​തി​ക​ൾ വാ​യി​ക്കു​ക​യും വാ​യി​പ്പി​ക്കു​ക​യും ശി​ൽ​പ​ശാ​ല​ക​ളും സെ​മി​നാ​റു​ക​ളും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക​യും മാ​ത്ര​മ​ല്ല ഗ്ര​ന്ഥ​ശാ​ലാ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണു രാ​ഗ് രം​ഗി​ലെ അ​ക്ഷ​ര​പ്ര​ണ​യി​ക​ൾ.

ക​ർ​മ​രം​ഗം ഗ്ര​ന്ഥ​ശാ​ല​യ്ക്കു പു​റ​ത്തേ​ക്കു പ​റി​ച്ചു​നാ​ട്ടി​യ അ​വ​ർ പാ​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് പൊ​ന്നു വി​ള​യി​ക്കു​ക​യാ​ണ്. 12 വ​ർ​ഷം മു​ന്പ് നാ​ല് ഏ​ക്ക​റി​ൽ തു​ട​ങ്ങി​യ നെ​ൽ​കൃ​ഷി ഇ​ന്ന് എ​ത്തി​നി​ൽ​ക്കു​ന്ന​ത് 40 ഏ​ക്ക​റി​ൽ.

ഓ​രോ വ​ർ​ഷ​വും പാ​ട​ങ്ങ​ളി​ൽ​നി​ന്നു കൊ​യ്തെ​ടു​ക്കു​ന്ന​ത് ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് നെ​ല്ലും അ​ള​വി​ല്ലാ​ത്ത സ​ന്തോ​ഷ​വും. ആ​ദാ​യ​ക​ര​മ​ല്ലെ​ന്നു മു​ദ്ര​കു​ത്തി ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ക​ർ​ഷ​ക​ർ നെ​ല്ലു​ത്പാ​ദ​ന​ത്തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്പോ​ഴാ​ണ് ഈ ​വേ​റി​ട്ട കാ​ഴ്ച.

22 അം​ഗ ക​ർ​ഷ​ക സം​ഘം

രാ​ഗ് രം​ഗി​ന് കീ​ഴി​ലു​ള്ള ക​ർ​ഷ​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി. നാ​ലു സ്ത്രീ​ക​ള​ട​ക്കം 22 പേ​ർ സം​ഘാം​ഗ​ങ്ങ​ളാ​ണ്. എം.​വി. യെ​ൽ​ദോ​യാ​ണ് ഇ​പ്പോ​ൾ സം​ഘം പ്ര​സി​ഡ​ന്‍റ്. സ​ത്യ​ജി​ത്ത് റേ ​സെ​ക്ര​ട്ട​റി​യാ​ണ്.

ചെ​റു​മാ​ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഘം ആ​ദ്യ​മാ​യി വ​യ​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ഇ​റ​ക്കി​യ​ത്. ഇ​ത് വി​ജ​യ​മാ​യ​തോ​ടെ തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പാ​ട​ത്ത് കൃ​ഷി ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ചെ​റു​മാ​ട്, കോ​ളി​യാ​ടി, മ​ല​വ​യ​ൽ മ​ണ്ടോ​ക്ക​ര, മാ​നി​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 36 ഏ​ക്ക​റി​ലാ​യി​രു​ന്നു കൃ​ഷി. ന​ഞ്ച​ക്കൃ​ഷി മാ​ത്ര​മാ​ണ് രാ​ഗ്രം​ഗ് ന​ട​ത്തു​ന്ന​ത്.

ഏ​ക്ക​റി​ന് അ​ഞ്ച് ക്വി​ന്‍റ​ൽ നെ​ല്ലാ​ണ് പാ​ടം ഉ​ട​മ​ക​ൾ​ക്ക് വാ​ർ​ഷി​ക പാ​ട്ടം. ഉ​ട​മ​ക​ൾ ത​രി​ശി​ടു​ന്ന​തും ജ​ല​ല​ഭ്യ​ത​യു​ള്ള​തും കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ പാ​ട​ങ്ങ​ളാ​ണ് സം​ഘം കൃ​ഷി​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

സം​ഘ​ത്തി​ന് നി​ല​വി​ൽ ര​ണ്ട് ട്രാ​ക്ട​റും ഒ​രു പു​ല്ലു​ചെ​ത്ത് യ​ന്ത്ര​വും വ​ര​ന്പ് അ​രി​യു​ന്ന​തി​നു​ള്ള യ​ന്ത്ര​സം​വി​ധാ​ന​വും സ്വ​ന്ത​മാ​യു​ണ്ട്. ലൈ​ബ്ര​റി അം​ഗ​ങ്ങ​ളാ​യ നാ​ലു പേ​രാ​ണ് ട്രാ​ക്ട​റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

സം​ഘാം​ഗ​ങ്ങ​ളെ​ല്ലാം വ​യ​ൽ​പ്പ​ണി​ക്കി​റ​ങ്ങും. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പു​റ​മേ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. പ​ണി​ക്കി​റ​ങ്ങു​ന്ന ഓ​രോ സം​ഘാം​ഗ​ത്തി​നും അ​ന്ന​ന്ന് കൂ​ലി ന​ൽ​കു​ന്ന​താ​ണ് രീ​തി.

ഏ​ക്ക​റി​ൽ ശ​രാ​ശ​രി 16 ക്വി​ന്‍റ​ൽ വി​ള​വാ​ണ് രം​ഗ് രം​ഗി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം സം​ഘാം​ഗ​ങ്ങ​ൾ വീ​ട്ടാ​വ​ശ്യ​ത്തി​ന് വി​ല​യ്ക്കു​വാ​ങ്ങി​യ​തു കി​ഴി​ച്ച് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നെ​ല്ല് പൊ​തു​വി​പ​ണി​യി​ൽ വി​റ്റു.

വ​ലി​ച്ചൂ​രി, കു​ഞ്ഞു​ണ്ണി ഇ​നം നെ​ല്ലാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. അ​ഞ്ച​ര മാ​സം മൂ​പ്പു​ള്ള​താ​ണ് ഈ ​ഇ​ന​ങ്ങ​ൾ. ഏ​ക്ക​റി​ന് ശ​രാ​ശ​രി 20,000 രൂ​പ​യാ​ണ് കൃ​ഷി​ച്ചെ​ല​വ്.

ചാ​ണ​ക​വും യൂ​റി​യ​യു​മാ​ണ് കൃ​ഷി​യി​ൽ പ്ര​ധാ​ന​മാ​യും വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​സ​വ​ള- കീ​ട​നാ​ശി​നി പ്ര​യോ​ഗം പ​രി​മി​ത​മാ​യ​തി​ൽ മെ​ച്ച​പ്പെ​ട്ട​താ​ണ് നെ​ല്ലി​ന്‍റെ​യും വൈ​ക്കോ​ലി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം.

നെ​ൽ​വ​യ​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം ചെ​റു​പ്പ​ക്കാ​രി​ൽ കാ​ർ​ഷി​ക സം​സ്കൃ​തി​യി​ൽ ബോ​ധ്യം ഉ​ള​വാ​ക്കു​ക​യും നെ​ൽ​ക്കൃ​ഷി​യി​ലൂ​ടെ ഉ​ന്ന​മി​ടു​ന്നു​ണ്ടെ​ന്ന് രാ​ഗ് രം​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. കൃ​ഷി​യി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം സം​ഘ​ത്തി​ന് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ട്. വി​ത്തേ​റും വി​ള​വെ​ടു​പ്പും ഓ​രോ വ​ർ​ഷ​വും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ഘോ​ഷ​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്.

രാ​ഗ് രം​ഗ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്

നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ നമ്പി​ക്കൊ​ല്ലി​യി​ൽ​നി​ന്നു ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ചെ​റു​ക​ഴ​മ്പ്. പ്ര​ദേ​ശ​ത്തെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ 1980ലാ​ണ് രാ​ഗ് രം​ഗ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന് രൂ​പം ന​ൽ​കി​യ​ത്. 2010ലാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

നി​ല​വി​ൽ 260 പു​രു​ഷ​ൻ​മാ​ര​ട​ക്കം 437 അം​ഗ​ങ്ങ​ളു​ണ്ട്. 56 ബാ​ല​വേ​ദി അം​ഗ​ങ്ങ​ൾ പു​റ​മേ. 8,137 പു​സ്ത​ക​ങ്ങ​ൾ ഗ്ര​ന്ഥ​പ്പു​ര​യി​ലു​ണ്ട്. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​നം.

ജി​ല്ല​യി​ലെ മി​ക​ച്ച ഗ്ര​ന്ഥാ​ല​യ​ത്തി​നു​ള്ള ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ 2024ലെ ​പു​ര​സ്കാ​രം രാ​ഗ് രം​ഗി​നാ​ണ് ല​ഭി​ച്ച​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള മി​ക​ച്ച ലൈ​ബ്ര​റി​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പു​ര​സ്കാ​ര​ത്തി​ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ രാ​ഗ് രം​ഗി​നെ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

പി.​കെ. സ​ന്തോ​ഷ്കു​മാ​ർ പ്ര​സി​ഡ​ന്‍റും സി.​വി. പ​ദ്മ​നാ​ഭ​ൻ സെ​ക്ര​ട്ട​റി​യു​മാ​യാ​ണ് രാ​ഗ്രം​ഗ് പ്ര​വ​ർ​ത്ത​നം. ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ ലൈ​ബ്ര​റി അം​ഗ​ങ്ങ​ളാ​ണ്.

Tags : Agriculture Karshakan

Recent News

Corehub Up