x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണും കൃ​ഷി​യും ജോ​യി​സി​ന് പാ​ഷ​ൻ

ടി.​പി. സ​ന്തോ​ഷ്കു​മാ​ർ
Published: August 3, 2026 01:11 PM IST | Updated: August 3, 2026 01:12 PM IST

ജോ​യി​സ്

ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ മു​ട്ടം തു​ട​ങ്ങ​നാ​ട് വി​ച്ചാ​ട്ട് ജോ​യി​സ് ജി​മ്മി​ന് കൃ​ഷി​യും അ​രു​മ​പ​ക്ഷി​ക​ളു​ടെ വ​ള​ർ​ത്ത​ലും അ​ദ​മ്യ​മാ​യ മോ​ഹ​മാ​ണ്. സ്കൂ​ൾ പ​ഠ​ന കാ​ല​ത്തു ത​ന്നെ കൃ​ഷി​യ്ക്കു പു​റ​മെ മ​ത്സ്യം വ​ള​ർ​ത്ത​ൽ, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളു​ടെ​യും പ​രി​പാ​ല​നം എ​ന്നി​വ​യി​ൽ ജോ​യി​സ് ഏ​റെ ത​ത്പ​ര​നാ​യി​രു​ന്നു.

ക​ർ​ഷ​ക​നാ​യ പി​താ​വ് ജി​മ്മി എ​ന്ന ജിം ​ജോ​ണും മാ​താ​വ് ജോ​ളി​യും മ​ക​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് എ​തി​രു നി​ന്നി​ല്ല. ഇ​തോ​ടെ വീ​ടി​നു സ​മീ​പം കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ ജോ​യി​സ് വ​ള​ർ​ത്തു​പ​ക്ഷി​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കു​മാ​യി കൂ​ടു​ക​ളൊ​രു​ക്കി. ഇ​തോ​ടൊ​പ്പം മ​ത്സ്യ​ക്കൃ​ഷി​യും പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തു​ക​യും ചെ​യ്തു.

പ​ഠ​ന​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ള​ത്ത് ഇ​ൻ​ഫോ പാ​ർ​ക്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​യി​സ് ജോ​ലി​ക്കു ശേ​ഷം കി​ട്ടു​ന്ന സ​മ​യം പൂ​ർ​ണ​മാ​യും ഇ​തി​നാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ഠ​ന​കാ​ലം മു​ത​ൽ മ​ത്സ്യം വ​ള​ർ​ത്ത​ൽ

കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ ജോ​യി​സി​ന് മൃ​ഗ​ങ്ങ​ളോ​ട് ഏ​റെ താ​ത്പ​ര്യ​മാ​യി​രു​ന്നു. നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണു മ​ത്സ്യം വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ച​ത്. മ​ക​ന്‍റെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​മ്മി വീ​ടി​നു സ​മീ​പം ത​ന്നെ 440 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ര​ണ്ടു പ​ടു​താ​ക്കു​ള​ങ്ങ​ൾ നി​ർ​മി​ച്ചു.

ചി​ത്ര​ലാ​ട, ഗി​ഫ്റ്റ്, വാ​ള, ഗ്രാ​സ് കാ​ർ​പ്പ് എ​ന്നി​വ​യാ​ണ് വ​ള​ർ​ത്തി​യ​ത്. ജോ​യി​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​ത്സ്യ​ക്കു​ള​ത്തി​ൽ​നി​ന്നു മി​ക​ച്ച വി​ള​വും വ​രു​മാ​ന​വും ല​ഭി​ച്ചു. പ്രാ​ദേ​ശി​ക​മാ​യി ത​ന്നെ​യാ​യി​രു​ന്നു മ​ത്സ്യ​ത്തി​ന്‍റെ വി​ൽ​പ​ന.

ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യം വൃ​ത്തി​യാ​ക്കി ന​ൽ​കി​യ​തോ​ടെ ആ​വ​ശ്യ​ക്കാ​രേ​റി. ഏ​താ​നും മാ​സം മു​ന്പ് വി​ള​വെ​ടു​ത്ത കു​ളം ശു​ചീ​ക​രി​ച്ച് അ​ടു​ത്ത ഘ​ട്ടം മ​ത്സ്യ​ക്കൃ​ഷി​ക്കാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.

വി​വി​ധ​യി​നം അ​രു​മ​പ്പ​ക്ഷി​ക​ൾ

കൗ​തു​ക​ത്തി​നു വേ​ണ്ടി​യാ​ണ് അ​ഞ്ചു വ​ർ​ഷം മു​ന്പ് കോ​ഴി​യും കാ​ട​യും താ​റാ​വും വ​ള​ർ​ത്തി​ത്തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി ജോ​യി​സ് ത​ന്നെ വീ​ടി​നു സ​മീ​പം ഇ​രു​ന്പു വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് കൂ​ടു സ്ഥാ​പി​ച്ചു. മു​ട്ട വി​ൽ​പ്പ​ന ന​ട​ത്താ​നാ​യാ​യി​രു​ന്നു കോ​ഴി​ക​ളെ​യും കാ​ട​യെ​യും വ​ള​ർ​ത്തി​യ​ത്.

മു​ട്ട​യോ​ടൊ​പ്പം കോ​ഴി​ക​ളെ​യും വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി. പി​ന്നീ​ടാ​ണു മ​ണി​ത്താ​റാ​വ്, അ​ല​ങ്കാ​ര ക്കോ​ഴി​ക​ൾ, ഗി​നി​ക്കോ​ഴി എ​ന്നി​വ​യെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ മി​ക​ച്ച വ​രു​മാ​ന​മാ​ണ് ഇ​വ​യു​ടെ വി​ൽ​പ​ന​യി​ൽ​നി​ന്നു ജോ​യി​സി​ന് ല​ഭി​ക്കു​ന്ന​ത്.

ബ്ര​ഹ്മ കോ​ഴി​ക​ളും മ​ണി​ത്താ​റാ​വും

അ​ല​ങ്കാ​ര​ക്കോ​ഴി​ക​ൾ​ക്കും മ​ണി​ത്താ​റാ​വു​ക​ൾ​ക്കും മാ​ർ​ക്ക​റ്റി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ഇ​തോ​ടെ​യാ​ണ് ജോ​യി​സ് ഇ​വ​യെ വ​ള​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ല​ങ്കാ​ര​ക്കോ​ഴി​ക​ളാ​യ കൊ​ളം​ബി​യ​ൻ ബ്ര​ഹ്മ, ഇ​റ്റാ​ലി​യ​ൻ ബാ​ൻ​ഡ് എ​ന്നി​വ​യെ​യാ​ണ് കൂ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​ത്.

കാ​ലി​ൽ ഉ​ൾ​പ്പെ​ടെ തൂ​വ​ലു​ക​ൾ നി​റ​ഞ്ഞ് കാ​ണാ​ൻ ഏ​റെ ച​ന്ത​മു​ള്ള ഇ​വ​യെ കൗ​തു​ക​ത്തി​നാ​യാ​ണ് പ​ല​രും വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​ത്. വ​ള​ർ​ച്ച​യെ​ത്തു​ന്ന​തോ​ടെ ഇ​വ​യ്ക്ക് ആ​റു മു​ത​ൽ എ​ട്ടു കി​ലോ വ​രെ തൂ​ക്ക​മു​ണ്ടാ​കും.

ത​നി​യെ അ​ട​യി​രു​ന്നാ​ണ് ഇ​വ​യും കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കു​ന്ന​ത്. ജോ​ഡി​ക്ക് 5,000 മു​ത​ൽ 6,000 രൂ​പ വ​രെ വി​പ​ണി​യി​ൽ വി​ല ല​ഭി​ക്കും. കോ​ഴി​ക്കു​ഞ്ഞി​ന് ഒ​ന്നി​ന് 300 മു​ത​ൽ 500 രൂ​പ വ​രെ​യാ​ണ് വി​ല. ഇ​റ്റാ​ലി​യ​ൻ ബാ​ൻ​ഡ് കാ​ഴ്ച​യ്ക്ക് മ​നോ​ഹ​മെ​ങ്കി​ലും തൂ​ക്കം കു​റ​വാ​ണ്.

700 രൂ​പ​യ്ക്കാ​ണ് ഇ​വ വി​ൽ​ക്കു​ന്ന​ത്. മ​ണി​ത്താ​റാ​വി​നും ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്. വ​ല കെ​ട്ടി​യാ​ണ് ഇ​വ​യെ വ​ള​ർ​ത്തു​ന്ന​ത്. നീ​ന്തി​ത്തു​ടി​യ്ക്കാ​നാ​യി കു​ള​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു മാ​സം കൊ​ണ്ട് മൂ​ന്നു കി​ലോ തൂ​ക്ക​മെ​ത്തും.

വ​ലി​യ മ​ണി​ത്താ​റാ​വി​ന് 1500 രൂ​പ വ​രെ വി​ല ല​ഭി​ക്കും. കു​ഞ്ഞു​ങ്ങ​ൾ ജോ​ഡി​ക്ക് 300 രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. മു​ട്ട വി​രി​യി​ച്ച് കു​ഞ്ഞു​ങ്ങ​ളാ​യാ​ണ് വി​ൽ​ക്കു​ന്ന​ത്. മു​ട്ട വി​രി​യി​ക്കാ​നാ​യി ഇ​ൻ​കു​ബേ​റ്റ​റും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​തി​നു പു​റ​മെ ഗി​നി​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തി​യും ഈ ​യു​വ സം​ര​ഭ​ക​ൻ നേ​ട്ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഗി​നി​ക്കോ​ഴി​യു​ടെ കു​ഞ്ഞു​ങ്ങ​ളെ 180 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. കാ​ട​യു​ടെ ചെ​റി​യ പ​തി​പ്പാ​യ ബ​ട്ട​ർ ക്യു​യി​ലി​നെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്. ഇ​തി​നെ 100 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ഗി​നി​പ്പ​ന്നി​ക​ളെ​യും വ​ള​ർ​ത്തു​ക​യും വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യും ചെ​യ്യു​ന്നു. നേ​ര​ത്തേ ട​ർ​ക്കി​യെ​യും മു​യ​ലി​നെ​യും വ​ള​ർ​ത്തി​യി​രു​ന്നു. താ​റാ​വി​നും കോ​ഴി​ക്കും ത​വി​ട്, ഗോ​ത​ന്പ്, ല​യ​ർ​മാ​ഷ്, ഗ്രോ​വ​ർ എ​ന്നി​വ കൂ​ട്ടി​ക്ക​ല​ർ​ത്തി​യ തീ​റ്റ​യാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം പെ​ല്ല​റ്റും പ്ര​തി​രോ​ധ ശേ​ഷി​ക്കാ​യി സ​പ്ലി​മെ​ന്‍റു​ക​ളും ന​ൽ​കും. ആ​വ​ശ്യ​മെ​ങ്കി​ൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

 

K-Rail Survey

ഓ​ണ്‍​ലൈ​ൻ വി​പ​ണി

ജോ​യി​സി​ന്‍റെ വി​പ​ണി​യു​ടെ കേ​ന്ദ്ര​ബി​ന്ദു സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​ണ്. വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ വ​ഴി​യും ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ വ​ഴി​യും വി​ൽ​പ​ന​യ്ക്കു​ള്ള ഇ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റും.

ഇ​തോ​ടെ ജോ​യി​സി​നെ തേ​ടി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​ക്കാ​രു​ടെ കോ​ളു​ക​ളെ​ത്തും. വീ​ട്ടി​ലെ​ത്തി വാ​ങ്ങു​ന്ന​വ​ർ​ക്ക് പു​റ​മെ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചു ന​ൽ​കാ​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ച്ച​ക്ക​റി കൃ​ഷി

കു​ടും​ബാ​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടി​നു സ​മീ​പം പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തി വ​രു​ന്നു​ണ്ട്. പാ​വ​ൽ, വ​ള്ളി ബീ​ൻ​സ്, കു​റ്റി ബീ​ൻ​സ്, ത​ക്കാ​ളി, കോ​വ​ൽ, പ​ച്ച​മു​ള​ക് തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ച്ച​മു​ള​കും മ​റ്റും ബോ​ക്സു​ക​ളി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

നേ​ര​ത്തെ കോ​ളി​ഫ്ള​വ​റും കാ​ബേ​ജും കൃ​ഷി ചെ​യ്തി​രു​ന്നു. റം​ബു​ട്ടാ​ൻ ഉ​ൾ​പ്പെ​ടെ പ​ഴ​വ​ർ​ഗ കൃ​ഷി​യു​മു​ണ്ട്. തു​ട​ങ്ങ​നാ​ട്ടി​ൽ വീ​ടി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ണ്‍​ഡേ മാ​ർ​ക്ക​റ്റ് വ​ഴി​യാ​ണ് പ​ച്ച​ക്ക​റി വി​ൽ​പ​ന.

ജോ​ലി​യോ​ടൊ​പ്പം​ത​ന്നെ ത​ന്‍റെ കൃ​ഷി മേ​ഖ​ല കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​നാ​ണ് ജോ​യി​സി​ന്‍റെ തീ​രു​മാ​നം. പ​ഠ​ന ശേ​ഷം വി​ദേ​ശ​ത്ത് ജോ​ലി​ക്കാ​യി പോ​യെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

പി​ന്നീ​ടാ​ണ് ഇ​ൻ​ഫോ പാ​ർ​ക്കി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ജോ​ലി​ക്കൊ​പ്പം കൃ​ഷി കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​ൻ സ​ഹാ​യ​ക​മാ​യി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച യു​വ ക​ർ​ഷ​ക​നാ​യി ജോ​യി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

അ​മ്മ ജോ​ളി​ക്ക് മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വ​നി​ത ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ഫോ പാ​ർ​ക്കി​ൽ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ അ​മ​ലു​വും ജോ​യി​സി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും താ​ങ്ങും ത​ണ​ലു​മാ​യി ഒ​പ്പ​മു​ണ്ട്.

ഫോ​ണ്‍: 9961212902

Tags : Karshakan Agriculture

Recent News

Corehub Up