x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ങ്ക​ര​ൻ നമ്പൂതി​രി​യു​ടെ തോ​ട്ട​ത്തി​ൽ 740 മാ​വി​ന​ങ്ങ​ളു​ടെ വൈ​വി​ധ്യം

വെബ്ഡെസ്ക്
Published: September 8, 2026 01:20 PM IST | Updated: September 8, 2026 01:20 PM IST

ശ​ങ്ക​ര​ൻ നമ്പൂതി​രി

കേ​ര​ള​ത്തി​ലെ 440 ത​ദ്ദേ​ശീ​യ മാ​വി​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 150 ഇ​ന​ങ്ങ​ളും അ​ത്ര​യും ത​ന്നെ വി​ദേ​ശ ഇ​ന​ങ്ങ​ളും കൂ​ട്ടി​യാ​ൽ പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​ര​ത്തി​നു സ​മീ​പം വ​ല​ന്പി​ലി​മം​ഗ​ലം മൂ​ർ​ത്തി​യേ​ട​ത്ത് മ​ന​യ്ക്ക​ൽ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ 740 മാ​വ് വൈ​വി​ധ്യ​ങ്ങ​ൾ കാ​ണാം.

ഭൗ​മ​സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച 22 ഇ​നം മാ​ങ്ങ​ക​ളി​ൽ 18 എ​ണ്ണ​വും ഈ ​ക​ർ​ഷ​ക​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ത​ല​മു​റ​ക​ളാ​യു​ള്ള കാ​ർ​ഷി​ക പാ​ര​മ്പ​ര്യ​മാ​ണ് മാ​വി​നോ​ട് ഇ​ത്ര​യേ​റെ ക​മ്പ​ത്തി​ന് കാ​ര​ണ​മാ​യ​ത്. മാ​വി​ന​ങ്ങ​ളു​ടെ ഒ​രു വ​ലി​യ ജീ​ൻ ബാ​ങ്ക് ത​യാ​റാ​ക്കു​ക​യാ​ണ് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​യു​ടെ ല​ക്ഷ്യം.

ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക ഗ​വേ​ഷ​ക​ർ​ക്കും അ​റി​വും അ​നു​ഭ​വ​വും പ​ക​ർ​ന്നു ന​ൽ​കു​ന്ന വി​സ്മ​യ​മാ​ണ് ഈ ​നാ​ല​ര ഏ​ക്ക​ർ പ്ര​ദ​ർ​ശ​ന തോ​ട്ടം.

അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ൻ മാ​വു​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ഈ ​ജൈ​വ ക​ർ​ഷ​ക​ന്‍റെ ല​ക്ഷ്യം. പ​ല​യി​ട​ങ്ങ​ളി​ലും യാ​ത്ര​ക​ൾ ന​ട​ത്തി​യും പ​ല​രി​ൽ​നി​ന്നും അ​യ​ച്ചു വാ​ങ്ങി​യു​മാ​ണ് തൈ​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

ന​ടു​ശാ​ല, ഒ​ളോ​ർ, ചേ​ല​ൻ, കു​റ്റ്യാ​ട്ടൂ​ർ തു​ട​ങ്ങി​യ ത​ദ്ദേ​ശീ​യ ഇ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള ഗ്ര​ഹാം, അ​മേ​രി​ക്ക​ൻ ഇ​നം റെ​ഡ് പ​ൾ​മ​ർ, ഓ​സ്ട്രേ​ലി​യ​യി​ലെ ജം​ബോ റെ​ഡ് തു​ട​ങ്ങി​യ​വ​യൊ​ക്കെ​യു​ണ്ട്. ബ​ഡ്ഡ് ചെ​യ​തും ഗ്രാ​ഫ്റ്റ് ചെ​യ​തു​മാ​ണ് പു​തി​യ തൈ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്.

വ​ലി​യ അ​ക​ലം പാ​ലി​ക്കാ​തെ ചെ​റി​യ സ്ഥ​ല​ത്തും മാ​വും പ്ലാ​വും കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​ക്കാ​മെ​ന്ന് ഇ​വി​ടെ കാ​ണാം. വി​വി​ധ​യി​നം നാ​ട​ൻ പ്ലാ​വു​ക​ളും ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​യു​ടെ തോ​ട്ട​ത്തി​ലു​ണ്ട്. ന​ന്നാ​യി വി​ള​വു ത​രു​ന്ന തെ​ങ്ങും ക​വു​ങ്ങും ജാ​തി​യു​മൊ​ക്കെ തോ​ട്ട​ത്തി​ന് അ​ഴ​കു സ​മ്മാ​നി​ക്കു​ന്നു.

നാ​ൽ​പ​തോ​ളം ഇ​നം പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും ഇ​ട​മാ​ണ് ഈ ​കൃ​ഷി​യി​ടം. സ​മ്മി​ശ്ര​കൃ​ഷി​യാ​ണ് ആ​ദാ​യ​ക​ര​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ അ​ടു​ക്ക​ള​യെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​മെ​ന്നു​മാ​ണ് ഇ​ദ്ദേ​ഹം അ​നു​ഭ​വം പ​റ​യു​ന്ന​ത്.

വെ​ച്ചൂ​ർ, ക​പി​ല, കൃ​ഷ്ണ, കാ​സ​ർ​ഗോ​ട് കു​ള്ള​ൻ തു​ട​ങ്ങി​യ പ​ശു ഇ​ന​ങ്ങ​ളെ​യും ശ​ങ്ക​ര​ൻ നമ്പൂ​തി​രി പ​രി​പാ​ലി​ക്കു​ന്നു. നാ​ടി​നു കൈ​മോ​ശം വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മാ​വി​ന​ങ്ങ​ളെ എ​ങ്ങ​നെ​യും സം​ര​ക്ഷി​ച്ചു നി​ല​നി​റു​ത്തു​ക​യാ​ണ് ഈ ​ശ്ര​മ​ത്തി​നു പി​ന്നി​ലു​ള്ള​ത്.

ഭാ​ര്യ റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക നി​ർ​മ​ല​യും മ​ക​ൾ ധ​ന്യ​യും പേ​ര​ക്കു​ട്ടി​ക​ളാ​യ ആ​ദി​ദേ​വും അ​ഭി​ന​വു​മൊ​ക്കെ കൃ​ഷി​യി​ൽ ന​ൽ​കു​ന്ന പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​ണ് ഇ​ത്ര​യും വ​ലി​യ നേ​ട്ട​ത്തി​ന് അ​ടി​സ്ഥാ​ന​മെ​ന്ന് ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി പ​റ​യും.

Tags : Agriculture Karshakan

Recent News

Corehub Up