ജോബി ഈപ്പൻ കുടുംബത്തോടൊപ്പം
കാർഷിക നഴ്സറിയിൽ വിജയഗാഥ തുടരുകയാണ് അനന്തക്കാട്ട് ജോബി ഈപ്പൻ. പാരമ്പര്യമായി കാർഷിക നഴ്സറി നടത്തിക്കൊണ്ടിരുന്ന അനന്തക്കാട്ടുകുടുംബം 45 വർഷമായി കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തും 21 വർഷമായി പരിയാരം കോരൻപീടികയിൽ ഹൈവേയോട് ചേർന്നും നഴ്സറി നടത്തിവരുന്നു.
കേരളത്തിൽ എവിടെ വേണമെങ്കിലും ഇവർ തൈകൾ എത്തിച്ചു നൽകുകയും ചെയ്യും. ഇവിടെ വ്യത്യസ്ത ഇനങ്ങളിലായി 450തിലധികം വെറൈറ്റികൾ പഴവർഗത്തിൽ തന്നെയുണ്ട്. ഇതിൽ വിദേശികളും സ്വദേശികളുമായി ഓരോ ഇനത്തിന്റെയും പല വെറൈറ്റികൾ, പല പ്രായത്തിലുള്ളത് ഉണ്ട്.
തൈകൾ ഉത്പാദിപ്പിക്കുന്നതിന് മുന്പ് വിത്തുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രമാണ് പാകുന്നത്. തൈകൾ പാകിയാൽ ആദ്യം കിളിർക്കുന്ന 70 ശതമാനം തൈകളാണ് വില്പനയ്ക്കായി എടുക്കുക.
പല സ്ഥലത്തും പാട്ടത്തിന് സ്ഥലം എടുത്തുകൊണ്ടും തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്. നിലവിൽ 10 ഏക്കറിൽ അധികം സ്ഥലത്ത് തൈകൾ ഉണ്ട്. 12 ഇനം തെങ്ങിൻ കൈകളും 8 ഇനം കവുങ്ങിൻ തൈകളും കാപ്പിയുടെയും കശുമാവിന്റെയും വാഴയുടെയും നിരവധി വെറൈറ്റികളും ലഭ്യമാണ്.
ഇവിടെ വില്പന നടത്തുന്ന ഭൂരിഭാഗം തൈകളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നതാണ്. പുറമേ നിന്നും കൊണ്ടുവരുന്ന തൈകൾ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രമേ വില്പന നടത്താറുള്ളൂ.
കൃഷിവകുപ്പിന്റെ അംഗീകൃത നഴ്സറി കൂടി ആയതിനാൽ ഇവിടെ നിന്നും വാങ്ങുന്ന തൈകൾക്ക് ഗവണ്മെന്റ് നൽകുന്ന സബ്സിഡികളും ലഭിക്കും.
വ്യത്യസ്തയിനം തൈകൾ
ചെറുനാരകം കുരുവുള്ളത്, കുരുവില്ലാത്തത്, ഇതിൽ തന്നെ ചട്ടിയിലും ഡ്രമ്മിലുമായി ഉള്ള തൈകൾ ബുഷ് ഓറഞ്ച് ഇതിൽ തന്നെ സാധാ ഐറ്റം, വെറൈറ്റഡ് ഐറ്റം, പേരയുടെ തന്നെ നിരവധി ഐറ്റംസ്, പ്ലാവിൽ വിയറ്റ്നാം സൂപ്പർ ഏർളി, തേൻവരിക്ക, മുട്ടൻ വരിക്ക തുടങ്ങി ഒന്നര രണ്ടു വർഷത്തിനുള്ളിൽ കായിക്കുന്ന നിരവധി ഐറ്റം, ചാമ്പ യിൽ പ്രധാനമായി തായ്ലൻഡ് റെഡ്, വൈറ്റ്, ഉമ്മർ ചാന്പ, വെൽ ചാമ്പ, ലൂബിയിൽ പുളിയുള്ളത്, മധുരം ഉള്ളത്, റംബുട്ടാന്റെ വിവിധ ഐറ്റം, രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന അബിയു വെറൈറ്റികൾ, എല്ലാ സീസണിലും കായ്ക്കുന്ന തായ്ലൻഡ് മാവ്, കാലാപാടി ഇനം, കർപ്പൂരം, മൂവാണ്ടൻ, നീലം തുടങ്ങി നിരവധി വ്യത്യസ്തയിനങ്ങൾ ഇവിടെ ലഭ്യമാണ്.

മധുരമുള്ള സ്റ്റാർ ഫ്രൂട്ട്, ഒരു വർഷത്തിനുള്ളിൽ കായിക്കുന്ന സപ്പോട്ട, രണ്ട് രണ്ടര വർഷത്തിനുള്ളിൽ കായ്ക്കുന്ന മധുരമുള്ള പുളി, മാങ്കോസ്റ്റിൻ വെറൈറ്റികൾ, എല്ലാ കാലാവസ്ഥയിലും കായ്ക്കുന്ന അവക്കാഡോ, ബഡ്ഡ് കുടംപുളി, മരമുന്തിരി തുടങ്ങി വിദേശികളും സ്വദേശികളുമായ പല പ്രായത്തിലുള്ള കൂടയിലും ചട്ടിയിലും ഡ്രമ്മിലുമുള്ള തൈകൾ ഇവിടെ ലഭ്യമാണ്. പ്രായത്തിനനുസരിച്ച് തൈകളുടെ വിലയും വ്യത്യസ്തമായിരിക്കും.
രണ്ടര മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന നിരവധി വ്യത്യസ്തങ്ങളായ തെങ്ങിൻ തൈകളും ഇവിടെ ലഭ്യമാണ്. നാടൻ, കുറ്റ്യാടി, കേര ഗംഗ, ഗംഗാബോണ്ടം, മലേഷ്യൻ കുള്ളൻ, ശ്രീലങ്കൻ ഫിലിപ്പീൻസ് തെങ്ങ് തുടങ്ങിയവ ഇവിടുത്തെ പ്രധാന ഐറ്റങ്ങളാണ്.
ഇന്റർ മംഗള, മോഹിത് നഗർ, കാസർഗോഡൻ, ഇന്റർ സി മംഗള, കുള്ളൻ, നാടൻ തുടങ്ങി കവുങ്ങിന്റെയും നിരവധി വ്യത്യസ്ത ഇനങ്ങൾ ഇവിടെ ഉണ്ട്. ജാതിയിൽ ഗോൾഡൻ, കേരളശ്രീ, കരാടൻ തുടങ്ങി ഒന്നര-മൂന്ന് വർഷം കൊണ്ട് തന്നെ കായ് ഫലം തരുന്ന ഇനങ്ങൾ ലഭ്യമാണ്.
കുറ്റിക്കുരുമുളക്, പല വെറൈറ്റിയിലുള്ള കുരുമുളക് തൈകളും പച്ചക്കറികളിൽ 6 മാസം കൊണ്ട് കായ്ക്കുന്ന മുരിങ്ങ, കോളിഫ്ളവർ, മുളക്, വെണ്ട, തക്കാളി, പയറ് തുടങ്ങി എല്ലാ ഐറ്റങ്ങളുടെയും ഹൈബ്രിഡ് തൈകളും ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്. ചെടികളുടെ ഇൻഡോർ ഔട്ട്ഡോർ ഐറ്റങ്ങൾ നിരവധിയാണ് ഇവിടെയുള്ളത്. ബോഗൻവില്ലയുടെയും എണ്ണിയാൽ തീരാത്ത ഐറ്റംസ് ഇവിടെ ലഭ്യമാണ്.
പരിപാലനത്തിനും പരിശീലനം
ഇവിടെ തൈകൾ വില്പന മാത്രമല്ല ഇത് എങ്ങനെ പരിപാലിക്കണം എന്ന പരിശീലനവും നൽകുന്നുണ്ട്. പുതുതായി വീട് നിർമിക്കുന്പോൾ കിച്ചൻ ഗാർഡനിങ് എങ്ങനെ ചെയ്താൽ ഏറ്റവും മനോഹരവും വരുമാനം ലഭിക്കുന്നതിനെക്കുറിച്ചും ജോബിന്റെ മകൻ ജോസഫ് ജോബി കൃത്യമായും പറഞ്ഞു നൽകും.
കൂടാതെ പുതിയ വീട് വെക്കുന്നവർക്ക് വലിയ തൈകൾ ലഭ്യമാകുന്നത് മൂലം കാലതാമസം ഇല്ലാതെ ഫലം ലഭിക്കുന്നതും ഏറെ ഗുണപ്രദവും പ്രത്യേക ഭംഗി നൽകുന്നതും ആണ്.
30 പേർക്ക് ഇവിടെ സ്ഥിരം തൊഴിൽ നൽകാൻ കഴിയുന്നതുമൂലം 30 കുടുംബങ്ങൾ സന്തോഷകരമായി മുന്നോട്ടുപോകുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്ന് ജോബി സാക്ഷ്യപ്പെടുത്തുന്നു.
ജോബിയെ പോലെ തന്നെ ഭാര്യയും മക്കളും കാർഷിക രംഗത്ത് സജീവമാണ്. മക്കൾ രണ്ടുപേരും എംഎസ്സി അഗ്രികൾച്ചർ ആണ് പഠിച്ചത്.
ഭാര്യ എലിസബത്താണ് നഴ്സറിയിൽ വിപണനം നടത്തുന്നതിൽ നേതൃത്വം നൽകുന്നത്. മകൻ ജോസഫ് ജോബി പഠനത്തോടൊപ്പം തന്നെ നഴ്സറിയിലും അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.
തൈകൾ ഇവിടെ നിന്നും കൊണ്ടുപോകുന്നവർ വളരെ നല്ല അഭിപ്രായം പറയുന്നതാണ് ഞങ്ങളുടെ വിജയത്തിന് കാരണമെന്ന് ജോബി സാക്ഷ്യപ്പെടുത്തുന്നു.
തൈകൾ കൊണ്ടുപോകുന്നവർ വീണ്ടും വീണ്ടും വരികയും പല പരിചയക്കാരെയും ഇങ്ങോട്ട് പറഞ്ഞു വിടുകയും ചെയ്യുന്നു.
ഫോണ്: 9747848888, 9446448888.
Tags : Agriculture Karshakan