x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​യാം, തെ​ങ്ങി​ന്‍റെ വേ​രു​ചീ​യ​ൽ രോ​ഗ​വും കാ​റ്റു​വീ​ഴ്ച​യും

വൈ.എസ്. ജയകുമാർ
Published: September 12, 2026 10:55 AM IST | Updated: September 12, 2026 10:58 AM IST

പ്രതീകാത്മക ചിത്രം

കേ​ര​ളീ​യ​ർ​ക്ക് പ​രി​ചി​ത​മാ​യ തെ​ങ്ങി​ന്‍റെ കാ​റ്റു​വീ​ഴ്ച​യെ ശാ​സ്ത്ര​ലോ​കം കേ​ര​ള കോ​ക്ക​ന​ട്ട് റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് (Coconut root (wilt) disease) എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യി തെ​ങ്ങി​ന്‍റെ വേ​ര് ചീ​യ​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത് തി​രു​വി​താം​കൂ​റി​ൽ 1902ൽ ​ബ്രി​ട്ടീ​ഷ് മൈ​ക്കോ​ള​ജി​സ്റ്റ് മി​സ്റ്റ​ർ ബ​ട്ല​റാ​ണ്.

വേ​ര് ചീ​യ​ൽ ബാ​ധി​ച്ച തെ​ങ്ങി​ൽ അ​ദ്ദേ​ഹം ബോ​ട്രോ​പോ​ഡി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​മി​ളു​ക​ളു​ടെ സാ​ന്നി​ധ്യം സ്ഥീ​രീ​ക​രി​ച്ചു.

പി​ന്നീ​ടു​ള്ള 70 വ​ർ​ഷ​ത്തെ കേ​ര​ള​ത്തി​ലെ​യും വി​ദേ​ശ​ത്തെ​യും ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ മി​സ്റ്റ​ർ ബ​ട്ല​റു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് രോ​ഗാ​ണു​ക്ക​ളെ​യും ഫം​ഗ​സു​ക​ളെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കാ​റ്റു​വീ​ഴ്ച അ​ഥ​വാ വേ​രു വാ​ട​ൽ

കേ​ര​ള​ത്തി​ലെ കാ​റ്റു​വീ​ഴ്ച രോ​ഗം ത​മി​ഴ്നാ​ടി​ന് വേ​ര് വാ​ട​ൽ ആ​ണ്. കോ​ക്ക​ന​ട്ട് റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സി​ന്‍റെ ത​മി​ഴ് പ​രി​ഭാ​ഷ അ​വ​ർ ന​ൽ​കി. കോ​യ​ന്പ​ത്തൂ​ർ, തേ​നി, തെ​ങ്കാ​ശി, ദി​ണ്ഡു​ഗ​ൽ, ക​ന്യാ​കു​മാ​രി തു​ട​ങ്ങി​യ അ​തി​ർ​ത്തി ജി​ല്ല​ക​ൾ വ​ഴി കേ​ര​ള​ത്തി​ൽ​നി​ന്ന് രോ​ഗം അ​തി​വേ​ഗം ഉ​ൾ​നാ​ടു​ക​ളി​ലേ​ക്കു പ​ട​രു​ക​യാ​ണ്.

കാ​റ്റു​വീ​ഴ്ച രോ​ഗം ഒ​രു വ​ർ​ഷം ആ​റു​മു​ത​ൽ എ​ട്ടു കി​ലോ​മീ​റ്റ​ർ വ്യാ​പി​ക്കു​ന്ന​താ​യാ​ണ് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പ​ഴ​യ സ്ഥി​തി​യ​ല്ല ഇ​പ്പോ​ഴു​ള്ള​ത്.

രോ​ഗ​ബാ​ധി​ത വി​ത്തു​തേ​ങ്ങ​യി​ലൂ​ടെ രോ​ഗ​മി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗം രോ​ഗം പ​ട​രു​ക​യാ​ണ്.

കാ​റ്റു​വീ​ഴ്ച രോ​ഗ​ല​ക്ഷ​ണം

ആ​ദ്യ​ല​ക്ഷ​ണം മ​ഞ്ഞ​ളി​പ്പ്

മ​ഞ്ഞ​ളി​പ്പാ​ണ് (യെ​ല്ലോ​യിം​ഗ്) രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണം. ഓ​ല​ക​ളെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​റി​യ തോ​തി​ൽ മ​ഞ്ഞ നി​റം ബാ​ധി​ക്കു​ന്നു. പി​ന്നീ​ട് മ​ഞ്ഞ നി​റം കൂ​ടി​വ​രു​ന്നു.

ഓ​ല ചീ​യ​ൽ

രോ​ഗ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഓ​ല​പ്പൊ​ളി​ക​ളി​ൽ പു​ള്ളി വീ​ഴും. ഓ​ല​ക്കാ​ലു​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടാ​കു​ന്ന​തി​നൊ​പ്പം ഓ​ല ക​രി​ച്ചി​ലും ഉ​ണ്ടാ​കും. ഈ​ർ​ക്കി​ലു​ക​ൾ​ക്ക് ബ​ലം കു​റ​യും. മൃ​ഗ​ങ്ങ​ളു​ടെ വാ​രി​യെ​ല്ലു​പോ​ലെ ഉ​ള്ളി​ലേ​ക്ക് വ​ള​യും. ഓ​ല കു​റു​കും.

പൂ​ങ്കു​ല​ക​ളു​ടെ അ​ബോ​ർ​ഷ​ൻ

തെ​ങ്ങോ​ല​ക​ളു​ടെ മ​ഞ്ഞ​ളി​പ്പി​നു പി​ന്നാ​ലെ മ​ച്ചി​ങ്ങ കൊ​ഴി​ച്ചി​ൽ ആ​രം​ഭി​ക്കും. 20ഉം 30​ഉം മ​ച്ചി​ങ്ങ പി​ടി​ച്ചാ​ലും ക്ര​മേ​ണ കൊ​ഴി​ഞ്ഞു​പോ​കും. കാ​യ്ക്കു​ന്ന തേ​ങ്ങ​യി​ൽ കു​റേ​യെ​ണ്ണം പേ​ടാ​കും.

പേ​ടി​ന്‍റെ കൊ​പ്ര​യി​ൽ​നി​ന്ന് എ​ണ്ണ കു​റ​വാ​യി​രി​ക്കും. പൂ​ങ്കു​ല ക​രി​ങ്കു​ല​യാ​കു​ന്ന​താ​ണ് പൂ​ങ്കു​ല​ക​ളു​ടെ അ​ബോ​ർ​ഷ​ൻ. ഇ​തോ​ടെ തെ​ങ്ങ കാ​യ്ക്കു​ന്ന​ത് ഏ​താ​ണ്ട് അ​വ​സാ​നി​ക്കും.

വേ​രു ചീ​യ​ൽ

മ​ഞ്ഞ​ളി​പ്പ് ല​ക്ഷ​ണം തെ​ങ്ങി​ന്‍റെ മ​ണ്ട​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു മു​ന്പേ വേ​രു​ക​ൾ ചീ​ഞ്ഞു തു​ട​ങ്ങും. എ​ന്നാ​ൽ, ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​റി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വേ​രി​ന്‍റെ തു​ന്പ് അ​ഴു​കു​ക​യും ബാ​ക്കി വേ​ര് നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യും.

പി​ന്നീ​ടു മു​ള​യ്ക്കു​ന്ന വേ​ര് നീ​ള​ത്തി​ൽ വ​ള​രാ​തെ അ​ഴു​കി​യും വാ​ടി​യും ന​ശി​ക്കും. തെ​ങ്ങി​നെ മ​ണ്ണി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്തു​ന്ന താ​ങ്ങു വേ​രു​ക​ൾ, വ​ള​വും വെ​ള്ള​വും പോ​ഷ​ക​ങ്ങ​ളും വ​ലി​ച്ചെ​ടു​ക്കു​ന്ന ഫീ​ഡിം​ഗ് വേ​രു​ക​ൾ, പു​റം വേ​രു​ക​ൾ എ​ന്നി​വ ന​ശി​ക്കും.

ഇ​തോ​ടെ തെ​ങ്ങ് പൂ​ർ​ണ​മാ​യും വേ​ര് ചീ​യ​ൽ രോ​ഗ​ത്തി​ന് അ​ടി​മ​യാ​കു​ന്നു. കാ​യ്ഫ​ലം കു​റ​യു​ക​യും മ​ണ്ട ഉ​ണ​ങ്ങി​പ്പോ​കു​ക​യും ചെ​യ്യു​ന്നു. വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ തെ​ങ്ങി​ന്‍റെ വേ​രു​ക​ളെ​ല്ലാം അ​ഴു​കു​ന്ന​തോ​ടെ മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്യു​ന്നു.

ഓ​ല ചീ​യ​ൽ രോ​ഗം

വേ​രു ചീ​യ​ൽ രോ​ഗം ബാ​ധി​ക്കു​ക​യും ആ​രോ​ഗ്യം ന​ശി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ തെ​ങ്ങി​ന്‍റെ മ​ണ്ട​യ്ക്ക് ഫം​ഗ​സ് ബാ​ധി​ച്ചാ​ണ് ഓ​ല ചീ​യ​ൽ രോ​ഗം ഉ​ണ്ടാ​കു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ രോ​ഗം എ​ത്തി​യാ​ൽ മ​ണ്ട​യ്ക്ക് മ​രു​ന്ന​ടി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ന്പ് അ​ഴു​കു​ന്ന​തോ​ടെ തെ​ങ്ങ് ന​ശി​ക്കാ​റു​ണ്ട്. ഓ​ല ചീ​യ​ൽ രോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം വേ​രു ചീ​യ​ലാ​ണ്.

ശ്വ​സ​ന​വും പാ​ച​ക​വും ത​ട​സ​പ്പെ​ടു​ന്നു

വേ​ര് ചീ​യ​ൽ ബാ​ധി​ക്കു​ന്ന​തി​നൊ​പ്പം വേ​ര് ക​ട്ടി​യാ​കും. തെ​ങ്ങി​ന്‍റെ വേ​രി​ന്‍റെ അ​ഗ്ര​ത്തി​ലെ ദ്വാ​രം വ​ഴി​യാ​ണ് വെ​ള്ള​വും വ​ള​വും വ​ലി​ച്ചെ​ടു​ക്കു​ന്ന​ത്. വേ​രി​ന്‍റെ തു​ന്പ് അ​ഴു​കു​ന്ന​തോ​ടെ വ​ള​വും വെ​ള്ള​വും വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ക​ഴി​വ് ന​ഷ്ട​മാ​കും.

വേ​ര് ക​ട്ടി​യാ​കു​ക​യും വേ​രി​ലെ സു​ഷി​ര​ങ്ങ​ൾ അ​ട​ഞ്ഞു പോ​കു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഓ​ക്സി​ജ​ൻ വ​ലി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​താ​കും. ചെ​റി​യ​തോ​തി​ലെ​ങ്കി​ലും വ​ലി​ച്ചെ​ടു​ക്കു​ന്ന പോ​ഷ​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​കാ​ശ സം​ശ്ലേ​ഷ​ണം അ​ഥ​വാ പാ​ച​കം മു​ട​ങ്ങും.

തെ​ങ്ങി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും ആ​വ​ശ്യ​ത്തി​ന് പാ​ച​കം ചെ​യ്ത വി​ഭ​വ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യാ​താ​കും. ഈ ​അ​വ​സ്ഥ​യി​ൽ തെ​ങ്ങ് സ്വ​യം ര​ക്ഷ​യ്ക്കാ​യി മ​ച്ചി​ങ്ങ കൊ​ഴി​ച്ചി​ലും പൂ​ങ്കു​ല​ക​ളു​ടെ അ​ബോ​ർ​ഷ​നും ഉ​ണ്ടാ​ക്കും.

മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചി​ല്ല

കോ​ക്ക​ന​ട്ട് റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് (കാ​റ്റു​വീ​ഴ്ച) രോ​ഗ​ത്തി​നു ഇ​തേ​വ​രെ ഗ​വേ​ഷ​ക​ർ മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. രോ​ഗ​ബാ​ധി​ത തെ​ങ്ങു​ക​ൾ​ക്ക് ചി​ല പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി തെ​ങ്ങ് ന​ശി​ക്കാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​മെ​ന്നു മാ​ത്രം.

എ​ലൈ​റ്റ് തെ​ങ്ങ് പ​രി​ഹാ​രം

രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലെ രോ​ഗം ബാ​ധി​ക്കാ​ത്ത തെ​ങ്ങി​ന്‍റെ തേ​ങ്ങ മു​ള​പ്പി​ച്ചെ​ടു​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ചാ​ൽ പു​തി​യ തെ​ങ്ങി​ൻ തൈ​ക​ക​ളി​ൽ രോ​ഗം ബാ​ധി​ക്കു​ന്നി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത് തൃ​ശൂ​രി​ലെ ക​ർ​ഷ​ക​രാ​ണ്.

കാ​യം​കു​ളം ഗ​വേ​ഷ​ണ കേ​ന്ദ്രം ക​ർ​ഷ​ക​ന്‍റെ അ​റി​വ് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കു​ക​യും എ​ലൈ​റ്റ് തെ​ങ്ങ് പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു.

കാ​റ്റു​വീ​ഴ്ച ഗ​വേ​ഷ​ണം സി​പി​സി​ആ​ർ​ഐ​യു​ടെ സം​ഭാ​വ​ന

തെ​ങ്ങി​ന്‍റെ കാ​റ്റു​വീ​ഴ്ച, കീ​ട​ങ്ങ​ൾ, പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ, പു​തി​യ തെ​ങ്ങി​ൻ​തൈ ഗ​വേ​ഷ​ണം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പ​രീ​ക്ഷ​ണ​ളെ​ല്ലാം കാ​സ​ർ​ഗോ​ഡ്, കാ​യം​കു​ളം കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണ്.

500 ലേ​റെ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളും അ​ത്ര​യും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും അ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി റി​സ​ർ​ച്ച് പേ​പ്പ​റു​ക​ളും സി​പി​സി​ആ​ർ​ഐ സം​ഭാ​വ​ന ചെ​യ്തു. അ​തേ​സ​മ​യം കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

നി​യ​മ​സ​ഭ​യി​ലെ തെ​ങ്ങി​ന്‍റെ റി​പ്പോ​ർ​ട്ട്

നി​യ​മ​സ​ഭ​യി​ലെ എ​ല്ലാ തെ​ങ്ങി​നും റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സാ​ണ്. വേ​രു ചീ​യ​ൽ ബാ​ധി​ച്ച തെ​ങ്ങി​ന് വൃ​ക്ഷാ​യു​ർ​വേ​ദ മ​രു​ന്നു ന​ൽ​കി​യ​പ്പോ​ൾ പു​തി​യ വേ​രു മു​ള​ച്ച​താ​യും അ​വ നി​ല​നി​ൽ​ക്കു​ന്ന​താ​യും കാ​യ്ക്കാ​തെ നി​ന്ന തെ​ങ്ങി​ൽ 13 മു​ത​ൽ 17 തേ​ങ്ങ​വ​രെ കാ​യ്ച്ചു നി​ൽ​ക്കു​ന്ന​താ​യും കൃ​ഷി ഓ​ഫീ​സ​ർ ഷെ​ല്ലി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

മു​ൻ കൃ​ഷി ഡ​യ​റ​ക്ട​ർ ആ​ർ. ഹേ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​രു​ന്നു ന​ൽ​കി​യ​തും ഇ​തു സ​ത്യ​മാ​ണെ​ന്ന് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തും. ഇ​തേ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യെ നി​യോ​ഗി​ച്ചു.

നി​യ​മ​സ​ഭ​യി​ലെ തെ​ങ്ങു​ക​ളി​ൽ ഓ​ല​ചീ​യ​ൽ രോ​ഗ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബാ​ല​രാ​മ​പു​രം തെ​ങ്ങ് ഗ​വേ​ഷ​ണ കേ​ന്ദ്രം സ​മ​ർ​പ്പി​ച്ച​ത്. തെ​ങ്ങ് രോ​ഗ​ത്തി​ൽ വേ​ര് ചീ​യ​ലി​ന്‍റെ കാ​ര്യം ഒ​ഴി​വാ​ക്കു​ന്ന രീ​തി ഇ​വി​ടേ​യും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ന​ട​പ്പാ​ക്കി.

കു​റ്റ്യാ​ടി​യി​ലും വേ​ര്

ചീ​യ​ൽ രോ​ഗം

കേ​ര​ള​ത്തി​ലെ വി​ത്തു​തേ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി മേ​ഖ​ല. നാ​ദാ​പു​രം, കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൃ​ഷി വ​കു​പ്പും വി​ത്തു തേ​ങ്ങ സം​ഭ​രി​ക്കു​ന്ന​ത്.

അ​വി​ടെ തെ​ങ്ങു​ക​ൾ മ​ഞ്ഞ​ളി​ക്കു​ക​യും കാ​യ്ഫ​ലം തീ​രെ കു​റ​യു​ക​യും ചെ​യ്തു. ക​ർ​ഷ​ക​രു​ടെ മു​റ​വി​ളി​യെ തു​ട​ർ​ന്ന് നി​യോ​ഗി​ക്ക​പ്പെ​ട്ട കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​തും കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​വും തെ​ങ്ങി​ന് മ​ഞ്ഞ​ളി​പ്പ് രോ​ഗ​മെ​ന്നാ​ണ്.

ക​ർ​ഷ​ക​ർ വേ​ര് ചീ​യ​ലി​ന് മ​രു​ന്നു ന​ൽ​കി മ​ടു​ത്തു. കു​റ്റ്യാ​ടി​യി​ലും വേ​ര് ചീ​യ​ലി​ന്‍റെ കാ​ര്യം മ​ന​പൂ​ർ​വം ഒ​ഴി​വാ​ക്കി.

ക​ണ്ണൂ​രി​ലെ തെ​ങ്ങി​ന്‍റെ പ​രി​ശോ​ധ​ന

ക​ണ്ണൂ​രി​ലെ തെ​ങ്ങു​ക​ൾ​ക്ക് വേ​രു​ചീ​യ​ലും മ​ഞ്ഞ​ളി​പ്പും ബാ​ധി​ച്ച​തോ​ടെ കാ​യ്ഫ​ലം തീ​രെ കു​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഠ​ന​ത്തി​ന് നി​യോ​ഗി​ച്ചു. മ​ഞ്ഞ​ളി​പ്പ് രോ​ഗ​മാ​ണെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി.

അ​വി​ടേ​യും അ​ടി​സ്ഥാ​ന രോ​ഗ​മാ​യ വേ​രു​ചീ​യ​ലി​ന്‍റെ കാ​ര്യം ഒ​ഴി​വാ​ക്കി മു​ഖ്യ​മ​ന്ത്രി​യെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ്റി​ച്ചു.

പ​ഠ​ന റി​പ്പോ​ർ​ട്ട് മ​റ​ച്ചു​വ​ച്ചു

കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും കൃ​ഷി​വ​കു​പ്പും 2014-15ൽ ​കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ തെ​ങ്ങു രോ​ഗം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര പ​ഠ​ന​വും സം​സ്ഥാ​ന​ത്തെ റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും ന​ട​ത്തു​ക​യും പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.

ക​ണ്ണൂ​ർ, ധ​ർ​മ്മ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ 50 ശ​ത​മാ​ന​ത്തി​ലേ​റെ തെ​ങ്ങു​ക​ളി​ൽ റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് ആ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ തെ​ങ്ങു​ക​ളി​ൽ 100 ശ​ത​മാ​ന​വും രോ​ഗ​ബാ​ധി​ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, തെ​ങ്ങു​ക​ളി​ൽ ഓ​ല മ​ഞ്ഞ​ളി​പ്പാ​ണ് എ​ന്ന തെ​റ്റാ​യ റി​പ്പോ​ർ​ട്ടാ​ണ് മു​ൻ​മു​ഖ്യ​മ​ന്ത്രി​ക്ക് പ​ഠ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ ക​ള്ള​റ​യാ​യ ചി​റ്റൂ​രി​ൽ 100 ശ​ത​മാ​നം തെ​ങ്ങി​നും റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് ആ​ണ്. അ​തി​നാ​ലാ​ണ് ചി​റ്റൂ​രി​ൽ ക​ള്ളും തേ​ങ്ങ​യും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.

വി​ത്തു​തേ​ങ്ങ വ​ഴി വേ​ര് ചീ​യ​ൽ രോ​ഗം പ​ട​ർ​ത്തു​ന്നു

കേ​ര​ള​ത്തി​ൽ തെ​ങ്ങി​ന്‍റെ വേ​ര് ചീ​യ​ൽ രോ​ഗം ഭ​യാ​ന​ക​മാ​യി ബാ​ധി​ക്കാ​ത്ത എ​ത്ര​യോ തു​രു​ത്തു​ക​ളു​ണ്ട്. അ​വി​ടേ​ക്കെ​ല്ലാം സ​ർ​ക്കാ​ർ ചെ​ല​വി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൃ​ഷി വ​കു​പ്പും ചേ​ർ​ന്ന് വി​ത്തു തേ​ങ്ങ വ​ഴി രോ​ഗം പ​ട​ർ​ത്തു​ക​യാ​ണ്.

രോ​ഗ​ബാ​ധി​ത തെ​ങ്ങി​ന്‍റെ തേ​ങ്ങ​യു​ടെ ഭ്രൂ​ണ​ത്തി​ൽ രോ​ഗാ​ണു ഉ​ണ്ടെ​ന്നും തൈ ​മു​ള​ച്ചാ​ലും അ​വ തെ​ങ്ങി​ന്‍റെ വ​ള​ർ​ച്ച​യ്ക്കൊ​പ്പം പെ​റ്റു​പെ​രു​കു​മെ​ന്നും തെ​ളി​യി​ച്ച് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണം എ​ത്ര​യോ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​ട്ടു​ണ്ട്.

ഈ ​ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ നി​ല​നി​ൽ​ക്കേ, വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജും ബാ​ല​രാ​മ​പു​രം തെ​ങ്ങ് ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സ്വ​ന്തം പ​റ​ന്പി​ലേ​യും രോ​ഗ​ബാ​ധി​ത​മാ​യ പൊ​ള്ളാ​ച്ചി​യി​ലേ​യും 100 ശ​ത​മാ​നം രോ​ഗ​ബാ​ധി​ത തെ​ങ്ങു​ക​ളു​ടെ തേ​ങ്ങ മു​ള​പ്പി​ച്ച് നേ​രി​ട്ടും പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി​യും തൈ ​വി​ത​ര​ണം തു​ട​രു​ക​യാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ൽ മ​റു​പ​ടി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗം പ​ട​ർ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും ബാ​ല​രാ​മ​പു​രം തെ​ങ്ങ് ഗ​വേ​ഷ​ണ കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ക​ള്ള​റ​യാ​ണ് പാ​ല​ക്കാ​ട്ടെ ചി​റ്റൂ​ർ. ഈ​മേ​ഖ​ല​യി​ൽ 100 ശ​ത​മാ​നം വേ​രു​ചീ​യ​ൽ രോ​ഗ​മാ​ണ്.

ചി​റ്റൂ​രി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ പെ​ടു​ന്ന പൊ​ള്ളാ​ച്ചി​യാ​ണ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​റ​യും ര​ണ്ടാ​മ​ത്തെ വി​ത്തു​തേ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്രം. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല സം​സ്ഥാ​ന​മൊ​ട്ടാ​കെ രോ​ഗം പ​ട​ർ​ത്തു​ക​യാ​ണ്.

ഫൈ​റ്റോ​പ്ലാ​സ്മ​യു​ടെ പേ​രി​ൽ ഉ​ട​ക്ക്

ഫൈ​റ്റോ​പ്ലാ​സ്മ​യെ​ന്ന സൂ​ക്ഷ്മ ജീ​വി​യു​ടെ പേ​രി​ലാ​ണ്, കാ​റ്റു​വീ​ഴ്ച​യെ​ന്നു പേ​രു ന​ൽ​കി​യ വേ​രു ചീ​യ​ൽ രോ​ഗ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലെ തെ​ങ്ങു കൃ​ഷി​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന​ത്.

റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് ബാ​ധി​ത​മാ​യ എ​ല്ലാ തെ​ങ്ങി​ന്‍റെ​യും വേ​രി​ൽ ഫൈ​റ്റോ​പ്ലാ​സ്മ​യി​ല്ല. സി​പി​സി​ആ​ർ​ഐ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തെ കേ​ന്ദ്ര കി​ഴ​ങ്ങു ഗ​വേ​ഷ​ണ കേ​ന്ദ്ര ( സി​ടി​സി​ആ​ർ​ഐ) ത്തി​ലേ​ക്കു മാ​റി​യ ഡോ. ​പ​ത്മ​നാ​ഭ​ൻ പോ​റ്റി​യാ​ണ് റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് ബാ​ധി​ത തെ​ങ്ങു​ക​ളു​ടെ വേ​രി​ൽ ഫൈ​റ്റോ​പ്ലാ​സ്മ​യെ​ന്ന സൂ​ക്ഷാ​ണു​വി​നെ ക​ണ്ടെ​ത്തി​യ​ത്. കാ​റ്റു​വീ​ഴ്ച​യ്ക്കു കാ​ര​ണ​മാ​യ രോ​ഗാ​ണു​വി​നെ ക​ണ്ടെ​ത്തി​യെ​ന്നു സി​പി​സി​ആ​ർ​ഐ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​താ​ണ് ഉ​ട​ക്കി​ന്‍റെ കാ​ര​ണം.

ഒ​രു തൈ ​ന​ട്ടാ​ൽ ക​ർ​ഷ​ക​ന് ന​ഷ്ടം പ​തി​നാ​യി​രം രൂ​പ

ഒ​രു തെ​ങ്ങി​ൻ തൈ ​വാ​ങ്ങി ന​ട്ട് കാ​യ്പി​ക്കാ​ൻ ക​ർ​ഷ​ക​ന് 10,000 മു​ത​ൽ 15,000 രൂ​പ ചെ​ല​വാ​കും. 10 തെ​ങ്ങ് ന​ട്ട​ത്രോ​ഗം ബാ​ധി​ച്ച് ന​ശി​ച്ചാ​ൽ ക​ർ​ഷ​ക​ന്‍റെ ന​ഷ്ടം ഒ​ന്നു മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ്.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൃ​ഷി വ​കു​പ്പും ന​ൽ​കു​ന്ന തെ​ങ്ങി​ൻ തൈ​ക​ൾ ന​ട്ട് രോ​ഗ​ബാ​ധി​ത​മാ​കു​ന്ന​തോ​ടെ തെ​ങ്ങ് കൃ​ഷി ത​ന്നെ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​ണ് പ​ല​യി​ട​ത്തേ​യും ക​ർ​ഷ​ക​ർ.

മ​റ്റ് രോ​ഗ​ങ്ങ​ൾ

ഫം​ഗ​സ് ബാ​ധ​മൂ​ല​മു​ണ്ടാ​കു​ന്ന കൂ​ന്പു​ചീ​യ​ൽ, ചെ​ന്നീ​രൊ​ലി​പ്പ്, ത​ഞ്ചാ​വൂ​ർ വാ​ട്ടം എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കും കീ​ട​ബാ​ധ​മൂ​ല​മു​ണ്ടാ​കു​ന്ന കൊ​ന്പ​ൻ ചെ​ല്ലി, എ​റി​യോ​ഫി​ഡ് മ​ണ്ഡ​രി, മ​ച്ചി​ങ്ങ​യു​ടെ നീ​ര് കു​ടി​ക്കു​ന്ന പൂ​ങ്കു​ല ചാ​ഴി എ​ന്നി​വ​യു​മാ​യി റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സി​ന് നേ​രി​ട്ടു ബ​ന്ധ​മി​ല്ല.

അ​തേ​സ​മ​യം റൂ​ട്ട് വി​ൽ​റ്റ് ഡി​സീ​സ് ബാ​ധി​ച്ച് ആ​രോ​ഗ്യം ക്ഷ​യി​ച്ച തെ​ങ്ങു​ക​ളി​ലേ​ക്കാ​ണ് ഇ​പ്പ​റ​ഞ്ഞ രോ​ഗാ​ണു​ക്ക​ൾ പെ​ട്ടെ​ന്നു ബാ​ധി​ക്കു​ന്ന​തെ​ന്ന് തെ​ളി​യി​ക്കു​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം 2014-15ൽ ​പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ഗ​വേ​ഷ​ണ ഫ​ലം അം​ഗീ​ക​രി​ക്കാ​തെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല

കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ളെ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ക്കു​ക​യോ കാ​ർ​ഷി​ക കോ​ള​ജു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. കാ​റ്റു​വീ​ഴ്ച എ​ന്നൊ​രു രോ​ഗം ഇ​ല്ലെ​ന്നു പോ​ലും സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക കോ​ള​ജു​ക​ളി​ൽ പ​ല അ​ധ്യാ​പ​ക​രും പ​ഠി​പ്പി​ക്കു​ന്നു.

സം​ശ​യം ചോ​ദി​ക്കു​ന്ന കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ​ക്ക് തെ​ങ്ങി​ന്‍റെ രോ​ഗം മ​ഞ്ഞ​ളി​പ്പ് (എ​ല്ലോ​യിം​ഗ്) ആ​ണെ​ന്ന് തെ​റ്റാ​യ വി​വ​രം കൈ​മാ​റു​ന്നു. റൂ​ട്ട് വി​ൽ​റ്റി​ന്‍റെ കാ​ര്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്നു.

കാ​റ്റു​വീ​ഴ്ച പ​രി​ച​ര​ണം

കാ​റ്റു​വീ​ഴ്ച ബാ​ധി​ച്ച തെ​ങ്ങു​ക​ൾ​ക്കാ​യി കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ചു​വ​ടെ. ഈ ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും ന​ൽ​കു​ന്ന​ത്.

1 രാ​സ​വ​ളം: തെ​ങ്ങി​ന് വ​ർ​ഷം തോ​റും 220 ഗ്രാം ​യൂ​റി​യ, 200 ഗ്രാം ​സൂ​പ്പ​ർ ഫോ​സ്ഫേ​റ്റ്, 230 ഗ്രാം ​മ്യൂ​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് എ​ന്നി​വ വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​യി (മ​ഴ​യ്ക്കു മു​ന്പും ശേ​ഷ​വും ന​ൽ​കു​ക). രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു കി​ലോ​ഗ്രാം സൂ​പ്പ​ർ ഫോ​സ്ഫേ​റ്റ് അ​ധി​ക​മാ​യി ന​ൽ​കു​ക.

2 ജൈ​വ വ​ള​ങ്ങ​ൾ: തെ​ങ്ങൊ​ന്നി​ന് 12 കി​ലോ വീ​തം ക​മ്പോസ്റ്റും പ​ച്ചി​ല വ​ള​വും ന​ൽ​കു​ക. മ​ണ്ണി​ന്‍റെ അ​മ്ല​ത്വം കു​റ​യ്ക്കു​ന്ന​തി​ന് മേ​യ് ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ തെ​ങ്ങൊ​ന്നി​ന് ഒ​രു കി​ലോ​ഗ്രാം എ​ന്ന തോ​തി​ൽ കു​മ്മാ​യം, രാ​സ​വ​ളം എ​ന്നി​വ ചേ​ർ​ക്കു​ക.

3. ഓ​ല ചീ​യ​ൽ ബാ​ധി​ച്ച തെ​ങ്ങു​ക​ളി​ൽ അ​ഴു​കി​ത്തു​ട​ങ്ങി​യ ഭാ​ഗം വെ​ട്ടി​മാ​റ്റി​യ​ശേ​ഷം കോ​ണ്‍​ടാ​ഫ് എ​ന്ന കീ​ട​നാ​ശി​നി ര​ണ്ട് മി​ല്ലി ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ ക​ല​ക്കി നാ​ന്പോ​ല​ക​ളി​ൽ ഒ​ഴി​ച്ചു കൊ​ടു​ക്കു​ക.

4. റൂ​ട്ട് വി​ൽ​റ്റ് ഡീ​സീ​സ് ബാ​ധി​ച്ച തെ​ങ്ങു​ക​ളി​ൽ​നി​ന്ന് വെ​ള്ളം വേ​രു​വ​ഴി പെ​ട്ടെ​ന്നു നീ​രാ​വി​യാ​യി പോ​കും. അ​തി​നാ​ൽ വേ​ന​ൽ​കാ​ല​ത്ത് വെ​ള്ളം ന​ൽ​കു​ക.

5. ഇ​ട​വി​ള കൃ​ഷി​യി​റ​ക്കി മ​ണ്ണി​ൽ വെ​യി​ൽ ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

6. പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള എ​ലൈ​റ്റ് ഇ​ന​ങ്ങ​ളാ​യ ക​ല്പ​ര​ക്ഷ, ക​ല്പ​ശ്രീ തു​ട​ങ്ങി​യ സി​പി​സി​ആ​ർ​ഐ ഇ​ന​ങ്ങ​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ക.

Tags : Agriculture Karshakan

Recent News

Corehub Up