x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങി​ന്‍റെ സം​യോ​ജി​ത പോ​ഷ​ക മാ​നേ​ജ്മെ​ന്‍റ്

ഡോ. ​പി. സു​ശീ​ല
Published: September 18, 2026 01:11 PM IST | Updated: September 18, 2026 01:13 PM IST

പ്രതീകാത്മക ചിത്രം

കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സ​മ്പദ്‌വ്യ​വ​സ്ഥ​യി​ലും സം​സ്കാ​ര​ത്തി​ലും തെ​ങ്ങി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മാ​ണു​ള്ള​ത്. എ​ന്നാ​ൽ, പ​ല തെ​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളാ​യി ഒ​രേ രീ​തി​യി​ലു​ള്ള രാ​സ​വ​ള​പ്ര​യോ​ഗം, ജൈ​വ​വ​സ്തു​ക്ക​ളു​ടെ കു​റ​വ്, മ​ണ്ണി​ലെ പോ​ഷ​ക അ​സ​ന്തു​ലി​താ​വ​സ്ഥ, അ​മി​ത​മാ​യ ക​ള​നാ​ശി​നി ഉ​പ​യോ​ഗം, ജ​ല​ല​ഭ്യ​ത​യി​ലെ വ്യ​തി​യാ​നം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക ഫ​ല​ഭൂ​യി​ഷ്ഠ​ത കു​റ​യു​ന്ന​താ​യി കാ​ണു​ന്നു.


തെ​ങ്ങ് ഒ​രു ദീ​ർ​ഘ​കാ​ല വി​ള​യാ​യ​തി​നാ​ൽ, ഒ​രു വ​ർ​ഷ​ത്തെ വ​ള​പ്ര​യോ​ഗം മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത​ല്ല പോ​ഷ​ക​പ​രി​പാ​ല​നം ന​ട​ത്തേ​ണ്ട​ത്. മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ച്ചു​കൊ​ണ്ട് വ​ർ​ഷ​ങ്ങ​ളോ​ളം സ്ഥി​ര​ത​യു​ള്ള ഉ​യ​ർ​ന്ന വി​ള​വ് നേ​ടു​ക എ​ന്ന​താ​യി​രി​ക്ക​ണം ല​ക്ഷ്യം.


ഇ​തി​നു​ള്ള ഏ​റ്റ​വും ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​ന​മാ​ണ് സം​യോ​ജി​ത പോ​ഷ​ക മാ​നേ​ജ്മെ​ന്‍റ് (Integrated Nutrient Management - INM). INM എ​ന്ന​ത് രാ​സ​വ​ള​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന​ത​ല്ല.

മ​റി​ച്ച് ജൈ​വ​വ​ള​ങ്ങ​ൾ + രാ​സ​വ​ള​ങ്ങ​ൾ+​ജൈ​വ​വ​ള​പ്ര​യോ​ഗം+​ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ+​വി​ളാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗം+​മ​ണ്ണ് പ​രി​ശോ​ധ​ന+​ശ​രി​യാ​യ ജ​ല​പ​രി​പാ​ല​നം എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി സം​യോ​ജി​പ്പി​ച്ച് ചെ​ടി​ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യാ​ണ്.


എ​ന്തു​കൊ​ണ്ടാ​ണ് തെ​ങ്ങി​ന് INM ആ​വ​ശ്യ​മാ​യ​ത്?ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​യ തെ​ങ്ങ് വ​ർ​ഷം മു​ഴു​വ​ൻ തു​ട​ർ​ച്ച​യാ​യി ഇ​ല​ക​ൾ, പൂ​ങ്കു​ല​ക​ൾ, തേ​ങ്ങ​ക​ൾ എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ മ​ണ്ണി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ നൈ​ട്ര​ജ​ൻ, ​ഫോ​സ്ഫ​റ​സ്, ​പൊ​ട്ടാ​സ്യം ​എ​ന്നി​വ​യും കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, സ​ൾ​ഫ​ർ, ബോ​റോ​ണ്‍, സി​ങ്ക്, ഇ​രു​ന്പ് തു​ട​ങ്ങി​യ ദ്വി​തീ​യ-​സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നു.


വ​ള​പ്ര​യോ​ഗ​ത്തി​ലൂ​ടെ എ​ടു​ത്തു​പോ​കു​ന്ന പോ​ഷ​ക​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​ത്ത പ​ക്ഷം കാ​ല​ക്ര​മേ​ണ മ​ണ്ണി​ലെ പോ​ഷ​ക​ശേ​ഖ​രം കു​റ​യും. 


INM സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ:


മ​ണ്ണി​ലെ ജൈ​വ​വ​സ്തു വ​ർ​ധി​പ്പി​ക്കാം, മ​ണ്ണി​ന്‍റെ ഘ​ട​ന മെ​ച്ച​പ്പെ​ടു​ത്താം, വെ​ള്ളം പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കാം, വേ​രു​ക​ളു​ടെ വ​ള​ർ​ച്ച മെ​ച്ച​പ്പെ​ടു​ത്താം, പോ​ഷ​ക​ങ്ങ​ളു​ടെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാം, വ​ള​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാം, അ​മി​ത​മാ​യ രാ​സ​വ​ള​പ്ര​യോ​ഗം ഒ​ഴി​വാ​ക്കാം, മ​ണ്ണി​ലെ ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വ​ർ​ധി​പ്പി​ക്കാം, ദീ​ർ​ഘ​കാ​ലം മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ഠ​ത നി​ല​നി​ർ​ത്താം, ഒ​ടു​വി​ൽ സ്ഥി​ര​ത​യു​ള്ള ഉ​യ​ർ​ന്ന തേ​ങ്ങാ ഉ​ത്പാ​ദ​നം നേ​ടാം. 


INMന്‍റെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ


തെ​ങ്ങി​ന്‍റെ സം​യോ​ജി​ത പോ​ഷ​ക മാ​നേ​ജ്മെ​ന്‍റി​നെ പ്ര​ധാ​ന​മാ​യും അ​ഞ്ച് ഘ​ട​ക​ങ്ങ​ളാ​യി കാ​ണാം.


1. ജൈ​വ​വ​ള പ്ര​യോ​ഗം 


തെ​ങ്ങി​ന്‍റെ വേ​രു​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും മ​ണ്ണി​ലെ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നും ജൈ​വ​വ​ള​ങ്ങ​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.


കാ​ലി​വ​ളം/​ക​മ്പോ​സ്റ്റ്: ഒ​രു തെ​ങ്ങി​ന് വ​ർ​ഷ​ത്തി​ൽ 25-50 കി​ലോ​ഗ്രാം ക​ന്പോ​സ്റ്റോ ചാ​ണ​ക​മോ ന​ൽ​ക​ണം.


പ​ച്ചി​ല​വ​ള​ങ്ങ​ൾ: ത​ട​ങ്ങ​ളി​ൽ ശീ​മ​ക്കൊ​ന്ന, ഡ​യ​ഞ്ച എ​ന്നി​വ വ​ള​ർ​ത്തി പൂ​ക്കു​ന്ന​തി​ന് മു​ൻ​പ് മ​ണ്ണി​ൽ ചേ​ർ​ത്തു​കൊ​ടു​ക്കു​ക.


ച​കി​രി​ച്ചോ​റ് ​ക​മ്പോ​സ്റ്റ്: മ​ണ്ണി​ലെ ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. 


2. രാ​സ​വ​ള പ്ര​യോ​ഗം  


തെ​ങ്ങി​ന് കൃ​ത്യ​മാ​യ അ​ള​വി​ൽ നൈ​ട്ര​ജ​ൻ, ​ഫോ​സ്ഫ​റ​സ്, ​പൊ​ട്ടാ​സ്യം ​എ​ന്നി​വ ആ​വ​ശ്യ​മാ​ണ്.


യൂ​റി​യ: ഇ​ല​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും ഉന്മേഷ​ത്തി​നും സ​ഹാ​യി​ക്കു​ന്നു.
രാ​ജ്ഫോ​സ്: വേ​രു​ക​ളു​ടെ മി​ക​ച്ച വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്നു.


മ്യൂ​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ്: തേ​ങ്ങ​യു​ടെ വ​ലു​പ്പ​വും കാ​മ്പും കൂ​ട്ടാ​ൻ ഏ​റ്റ​വും പ്ര​ധാ​നം.


മ​ഗ്നീ​ഷ്യം സ​ൾ​ഫേ​റ്റ്: ഇ​ല മ​ഞ്ഞ​ളി​പ്പ് ത​ട​യാ​ൻ ഒ​രു തെ​ങ്ങി​ന് വ​ർ​ഷ​ത്തി​ൽ 500 ഗ്രാം ​വീ​തം ന​ൽ​കു​ക. 


3. ജൈ​വ ഉ​ത്തേ​ജ​ക​വും സൂ​ക്ഷ്മ​ജീ​വി​ക​ളും  


മ​ണ്ണി​ലെ പോ​ഷ​ക​ങ്ങ​ളെ തെ​ങ്ങി​ന് വ​ലി​ച്ചെ​ടു​ക്കാ​ൻ പാ​ക​ത്തി​ലാ​ക്കു​ന്ന​ത് സൂ​ക്ഷ്മ​ജീ​വി​ക​ളാ​ണ്. രാ​സ-​ജൈ​വ വ​ള​ങ്ങ​ൾ ന​ൽ​കു​ന്ന പോ​ഷ​ക​ങ്ങ​ൾ ചെ​ടി​ക്ക് ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ മാ​റ്റു​ന്ന​തി​ലും മ​ണ്ണി​ലെ പോ​ഷ​ക​ച​ക്രം സ​ജീ​വ​മാ​ക്കു​ന്ന​തി​ലും ചി​ല ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്.


അ​സോ​സ്പ​റി​ല്ലം: അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​നെ മ​ണ്ണി​ൽ ല​യി​പ്പി​ക്കു​ന്നു.
ഫോ​സ്ഫോ​ബാ​ക്ടീ​രി​യ: മ​ണ്ണി​ൽ ല​യി​ക്കാ​തെ കി​ട​ക്കു​ന്ന ഫോ​സ്ഫ​റ​സി​നെ വേ​രു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു.


Potassium-solubilizing micro- organisms (KSB):  മ​ണ്ണി​ലെ ചി​ല സ്ഥി​ര​പ്പെ​ട്ട പൊ​ട്ടാ​സ്യം രൂ​പ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു.


എ​ന്നാ​ൽ Biofertilizers രാ​സ/​ജൈ​വ വ​ള​ത്തി​ന് പൂ​ർ​ണ്ണ​മാ​യ പ​ക​ര​ക്കാ​ര​ല്ല. ഇ​വ​യെ ജൈ​വ​വ​ള​ങ്ങ​ളോ​ടൊ​പ്പം സം​യോ​ജി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് INMന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യം.


മൈ​ക്കോ​റൈ​സ (AMF): തെ​ങ്ങി​ന്‍റെ വേ​രു​പ​ട​ലം വ​ർ​ധി​പ്പി​ച്ച് വെ​ള്ള​വും പോ​ഷ​ക​ങ്ങ​ളും വേ​ഗ​ത്തി​ൽ ആ​ഗി​ര​ണം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു. മ​ണ്ണി​ലെ ഫോ​സ്ഫ​റ​സ് തെ​ങ്ങി​നു ല​ഭ്യ​മാ​ക്കു​ന്നു. മ​ണ്ണി​ലൂ​ടെ വ​രു​ന്ന രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ധി​രോ​ധ ശ​ക്തി ന​ൽ​കു​ന്നു.


പ്ര​യോ​ഗ രീ​തി: ഒ​രു തെ​ങ്ങി​ന് 50-100 ഗ്രാം ​ജൈ​വ ഉ​ത്തേ​ജ​ക​ങ്ങ​ൾ/ സൂ​ക്ഷ്മ​ജീ​വി​ക​ൾ ക​ന്പോ​സ്റ്റി​നൊ​പ്പം ചേ​ർ​ത്ത് ത​ട​ത്തി​ലി​ടു​ക. 


4. ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ


ട്രൈ​ക്കോ​ഡ​ർ​മ, സ്യൂ​ഡോ​മോ​ണ​സ്, ബാ​സി​ല​സ് തു​ട​ങ്ങി​യ​വ വേ​രു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നും സ​ഹാ​യ​ക​ര​മാ​ണ്.
തെ​ങ്ങി​ന്‍റെ വേ​രു​പ്ര​ദേ​ശ​ത്തെ rhizosphere ആ​രോ​ഗ്യ​ക​ര​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.


ട്രൈ​ക്കോ​ഡ​ർ​മ


വേ​രു​പ്ര​ദേ​ശ​ത്തെ ചി​ല മ​ണ്ണ് രോ​ഗ​കാ​രി​ക​ളാ​യ ഫം​ഗ​സു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.


സ്യൂ​ഡോ​മോ​ണ​സ്


ചെ​ടി​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ലും ചി​ല രോ​ഗ​കാ​രി​ക​ളാ​യ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​ലും സ​ഹാ​യ​ക​ര​മാ​ണ്. 
ഇ​വ​യെ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ വി​ശ്വാ​സ്യ​ത​യു​ള്ള ഗു​ണ​മേ·​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും ശ​രി​യാ​യ പ്ര​യോ​ഗ​രീ​തി​യും തെ​ര​ഞ്ഞെ​ടു​ക്ക​ണം.


5. വി​ളാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗം


തെ​ങ്ങോ​ല, ച​കി​രി, തൊ​ണ്ട്, ക​ള​ക​ൾ, മ​റ്റ് ജൈ​വാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ തോ​ട്ട​ത്തി​ൽ ത​ന്നെ ക​ന്പോ​സ്റ്റാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ണ്ണി​ലെ ജൈ​വ​വ​സ്തു വ​ർ​ധി​പ്പി​ക്കും. 

ജൈ​വ​വ​ള​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം തെ​ങ്ങി​ന് ജൈ​വ​വ​ളം ന​ൽ​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം പോ​ഷ​ക​ങ്ങ​ൾ മാ​ത്രം ന​ൽ​കു​ക എ​ന്ന​ത​ല്ല. മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​യ തെ​ങ്ങി​ന് സാ​ധാ​ര​ണ​യാ​യി 2550 സ​ഴ വ​രെ ജൈ​വ​വ​ളം/​ചാ​ണ​ക​വ​ളം/​ക​ന്പോ​സ്റ്റ് ന​ൽ​കു​ന്ന​ത് പ്ര​യോ​ജ​ന​ക​ര​മാ​ണ്. 


മ​ണ്ണി​ന്‍റെ സ്വ​ഭാ​വം, ജൈ​വ​വ​സ്തു​വി​ന്‍റെ അ​ള​വ്, ല​ഭ്യ​ത എ​ന്നി​വ അ​നു​സ​രി​ച്ച് അ​ള​വി​ൽ മാ​റ്റം വ​രു​ത്താം.


ജൈ​വ​വ​ളം ന​ൽ​കു​ന്ന​തി​ലൂ​ടെ:


മ​ണ്ണി​ന്‍റെ ജൈ​വ​വ​സ്തു വ​ർ​ധി​ക്കു​ന്നു, മ​ണ്ണി​ന്‍റെ ജ​ല​ധാ​ര​ണ​ശേ​ഷി മെ​ച്ച​പ്പെ​ടു​ന്നു, മ​ണ​ൽ​മ​ണ്ണി​ൽ പോ​ഷ​ക​ങ്ങ​ൾ പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള ശേ​ഷി വ​ർ​ധി​ക്കു​ന്നു, മ​ണ്ണി​ലെ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ന്നു, പോ​ഷ​ക​ങ്ങ​ൾ ക്ര​മേ​ണ ല​ഭ്യ​മാ​കു​ന്നു, വേ​രു​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു.


എ​ന്നാ​ൽ, ജൈ​വ​വ​ളം മാ​ത്രം ന​ൽ​കി ഉ​യ​ർ​ന്ന വി​ള​വ് സ്ഥി​ര​മാ​യി നേ​ടാ​മെ​ന്ന് ക​രു​തു​ന്ന​ത് ശ​രി​യ​ല്ല. തെ​ങ്ങി​ന്‍റെ പോ​ഷ​ക ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ജൈ​വ​വും രാ​സ​വു​മാ​യ വ​ള​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​നം. 


രാ​സ​വ​ള​ങ്ങ​ളു​ടെ പ​ങ്ക്


തെ​ങ്ങി​ന് ആ​വ​ശ്യ​മാ​യ പ്ര​ധാ​ന പോ​ഷ​ക​ങ്ങ​ൾ കൃ​ത്യ​മാ​യ അ​ള​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് രാ​സ​വ​ള​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.


ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​യ തെ​ങ്ങി​ന് പൊ​തു​വാ​യ ശു​പാ​ർ​ശ​യാ​യി വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം:N -500gP2O5 - 320 gK2O - 1200 g
എ​ന്ന പോ​ഷ​ക അ​ള​വു​ക​ൾ പ​രി​ഗ​ണി​ക്കാം.

എ​ന്നാ​ൽ ഇ​ത് എ​ല്ലാ തോ​ട്ട​ങ്ങ​ൾ​ക്കും ഒ​രേ രീ​തി​യി​ൽ ബാ​ധ​ക​മാ​യ ഒ​രു സ്ഥി​ര​സം​ഖ്യ​യാ​യി കാ​ണ​രു​ത്. മ​ണ്ണ് പ​രി​ശോ​ധ​ന, തെ​ങ്ങി​ന്‍റെ പ്രാ​യം, വി​ള​വ്, മ​ണ്ണി​ന്‍റെ സ്വ​ഭാ​വം, ജ​ല​ല​ഭ്യ​ത എ​ന്നി​വ അ​നു​സ​രി​ച്ച് യ​ഥാ​ർ​ഥ വ​ള​പ്ര​യോ​ഗം ക്ര​മീ​ക​രി​ക്ക​ണം. 

വ​ള​പ്ര​യോ​ഗം എ​ങ്ങ​നെ ക​ണ​ക്കാ​ക്കാം?വ​ള​ത്തി​ന്‍റെ അ​ള​വ് ക​ണ​ക്കാ​ക്കു​ന്പോ​ൾ വ​ള​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന യ​ഥാ​ർ​ഥ പോ​ഷ​ക​ത്തി​ന്‍റെ ശ​ത​മാ​നം മ​ന​സി​ലാ​ക്ക​ണം.ഉ​ദാ​ഹ​ര​ണ​ത്തി​ന്, MOP-​ൽ ഏ​ക​ദേ​ശം 60% K2O ​ഉ​ണ്ടെ​ങ്കി​ൽ,1200  g K2O ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ mop:1200 ÷ 0.60 = 2000 ഴ​അ​താ​യ​ത് 1200 g K2O ന​ൽ​കാ​ൻ, ഏ​ക​ദേ​ശം 2 kg MOP/​തെ​ങ്ങ്/​വ​ർ​ഷം കൊ​ടു​ക്ക​ണം.

അ​തു​പോ​ലെ ഫാ​ക്ടം​ഫോ​സ് പോ​ലു​ള്ള ഫോ​സ്ഫ​റ​സ് വ​ളം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​തി​ലെ ജ2ഛ5 ​ശ​ത​മാ​നം പ​രി​ഗ​ണി​ച്ചാ​ണ് ആ​വ​ശ്യ​മാ​യ അ​ള​വ് ക​ണ​ക്കാ​ക്കേ​ണ്ട​ത്. 


ഇ​താ​ണ് ന്ധ​ന്ധ​വ​ള​ത്തി​ന്‍റെ അ​ള​വ്’’ എ​ന്ന​തും ന്ധ​ന്ധ​പോ​ഷ​ക​ത്തി​ന്‍റെ അ​ള​വ്’’ എ​ന്ന​തും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സം.

  
വി​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള​പ്ര​യോ​ഗം


എ​ല്ലാ തെ​ങ്ങു​ക​ളും ഒ​രേ അ​ള​വി​ൽ തേ​ങ്ങ ന​ൽ​കു​ന്നി​ല്ല. ഒ​രു വ​ർ​ഷം 40 തേ​ങ്ങ ന​ൽ​കു​ന്ന തെ​ങ്ങി​നും 150 തേ​ങ്ങ ന​ൽ​കു​ന്ന തെ​ങ്ങി​നും ഒ​രേ രീ​തി​യി​ൽ പോ​ഷ​ക​പ​രി​പാ​ല​നം ന​ട​ത്തു​ന്ന​ത് ശാ​സ്ത്രീ​യ​മ​ല്ല.വി​ള​വ് കൂ​ടു​ത​ലാ​യാ​ൽ തെ​ങ്ങ് മ​ണ്ണി​ൽ നി​ന്നും വ​ലി​ച്ചെ​ടു​ക്കു​ന്ന പോ​ഷ​ക​ങ്ങ​ൾ കൂ​ടു​ത​ലാ​യി​രി​ക്കും.


അ​തി​നാ​ൽ ഉ​യ​ർ​ന്ന വി​ള​വു​ള്ള തോ​ട്ട​ങ്ങ​ളി​ൽ മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം വി​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും പോ​ഷ​ക​പ​രി​പാ​ല​നം ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ രാ​സ​വ​ള​ങ്ങ​ൾ ​മാ​ത്ര​മ​ല്ല, ജൈ​വ​വ​ളം, ചാ​രം, NaCl, Mg, Zn, B തു​ട​ങ്ങി​യ​വ​യും വി​ള​വി​ന​നു​സ​രി​ച്ച് വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രാം.​ എ​ന്നാ​ൽ ഇ​ത് മ​ണ്ണു​പ​രി​ശോ​ധ​ന, ഇ​ല​പ്പ​രി​ശോ​ധ​ന, വ​ള​ർ​ച്ച, ജ​ല​ല​ഭ്യ​ത എ​ന്നി​വ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം.


ഇ​വ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​പ​ര​മാ​യ വി​ള​വ് വി​ഭാ​ഗ​ങ്ങ​ളാ​ണ്; കൃ​ത്യ​മാ​യ വ​ള​ത്തി​ന്‍റെ അ​ള​വ് വി​ള​വി​ന്‍റെ എ​ണ്ണം മാ​ത്രം നോ​ക്കി നി​ശ്ച​യി​ക്ക​രു​ത്. ഒ​രു തെ​ങ്ങി​ന് എ​ത്ര കാ​യ് ഉ​ണ്ടോ, അ​ത​നു​സ​രി​ച്ച് അ​തി​ന്‍റെ പോ​ഷ​ക ആ​വ​ശ്യം മാ​റും. 


അ​തു​കൊ​ണ്ട് ഭാ​വി​യി​ലെ തെ​ങ്ങു​കൃ​ഷി:


Yield Based NutritionSite Specific NutritionIntegrated Nutrient Management 
എ​ന്ന​തി​ലേ​ക്കാ​ണ് പോ​കേ​ണ്ട​ത്.  മ​ണ്ണ് പ​രി​ശോ​ധ​ന​യും ചെ​ടി​യു​ടെ വ​ള​ർ​ച്ച​യും കൂ​ടി പ​രി​ഗ​ണി​ക്ക​ണം.


വ​ളം എ​വി​ടെ ന​ൽ​ക​ണം?


തെ​ങ്ങി​ന്‍റെ ത​ണ്ടി​നോ​ട് ചേ​ർ​ന്ന് വ​ളം കൂ​ന്പാ​ര​മാ​യി ഇ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. സ​ജീ​വ​മാ​യ വേ​രു​ക​ൾ വ്യാ​പി​ച്ചി​രി​ക്കു​ന്ന (തെ​ങ്ങി​ന്‍റെ ത​ടി​യി​ൽ​നി​ന്ന് 1 മീ​റ്റ​ർ വി​ട്ട്, അ​താ​യ​ത്, 75cm ​നും 1.25m നും ​ഇ​ട​ക്ക്), തെ​ങ്ങി​ൻ​ത​ട​ത്തി​ന് ചു​റ്റു​മു​ള്ള വ​ള​യ​പ്ര​ദേ​ശ​ത്താ​ണ് വ​ളം വി​ത​റി കൊ​ടു​ക്കേ​ണ്ട​ത്. 


അ​തി​ന് ശേ​ഷം വ​ളം മ​ണ്ണു​മാ​യി ന​ന്നാ​യി കൂ​ട്ടി ക​ല​ർ​ത്തി മു​ക​ളി​ൽ പു​ത ഇ​ട​ണം. പു​ത ഇ​ടു​ന്ന​ത് മ​ണ്ണി​ൽ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​നും വ​ളം ന​ഷ്ട​പെ​ടാ​തി​രി​ക്കാ​നും മ​ണ്ണി​ന്‍റെ താ​പ​നി​ല നി​യ​ന്ത്രി​ക്കാ​നും സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ വം​ശ​വ​ർ​ധ​ന​വി​നും അ​വ​യു​ടെ സു​ഗ​മ​മാ​യ ആ​ക്ടി​വി​റ്റി​ക്കും സ​ഹാ​യി​ക്കും. വ​ള​പ്ര​യോ​ഗ​ത്തി​നു​ശേ​ഷം മ​ണ്ണി​ൽ ആ​വ​ശ്യ​മാ​യ ഈ​ർ​പ്പം ഉ​ണ്ടാ​യി​രി​ക്ക​ണം.


വ​ള​പ്ര​യോ​ഗം + ശ​രി​യാ​യ ജ​ല​ല​ഭ്യ​ത = മി​ക​ച്ച പോ​ഷ​ക ഉ​പ​യോ​ഗ​ക്ഷ​മ​ത എ​ന്ന​ത് ഓ​ർ​ക്ക​ണം.മ​ണ്ണ് പ​രി​ശോ​ധ​ന


INMന്‍റെ അ​ടി​സ്ഥാ​നംന്ധ​ന്ധ​എ​ല്ലാ തെ​ങ്ങി​നും ഒ​രേ വ​ളം, ഒ​രേ അ​ള​വ്’’ എ​ന്ന സ​മീ​പ​നം ഉ​പേ​ക്ഷി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു.മ​ണ്ണ് പ​രി​ശോ​ധ​ന​യി​ലൂ​ടെ:


*pH * Organic Carbon  *Available N  *Available P  *Available K  *Calcium  *Magnesium  *Sulphur


ആ​വ​ശ്യ​മാ​യ സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ധാ​ര​ണ നേ​ടാം. പ്ര​ത്യേ​കി​ച്ച് ഇ​ല​ക​ളി​ൽ മ​ഞ്ഞ​നി​റം, വ​ള​ർ​ച്ച കു​റ​വ്, കാ​യ്ക​ൾ കൊ​ഴി​യ​ൽ, ഉ​ത്പാ​ദ​നം കു​റ​യ​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ കാ​ണു​ന്പോ​ൾ അ​നു​മാ​നി​ച്ച് വ​ളം ന​ൽ​കു​ന്ന​തി​നു പ​ക​രം മ​ണ്ണ് പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യാ​ൽ ഇ​ല/​ടി​ഷ്യു പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്ന​ത് കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​ണ്.


തെ​ങ്ങി​ന്‍റെ മി​ക​ച്ച വ​ള​ർ​ച്ച​യ്ക്കും സ്ഥി​ര​മാ​യ ഉ​ത്പാ​ദ​ന​ത്തി​നും N, P, K  ​മാ​ത്ര​മ​ല്ല, Ca, Mg, S, B, Zn, Fe, Mn, Cu തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, എ​ല്ലാ തോ​ട്ട​ങ്ങ​ളി​ലും എ​ല്ലാ സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ളും ഒ​രേ അ​ള​വി​ൽ ന​ൽ​കേ​ണ്ട​തി​ല്ല. 


കു​റ​വ് സ്ഥി​രീ​ക​രി​ച്ചാ​ൽ മാ​ത്രം ആ​വ​ശ്യ​മാ​യ പോ​ഷ​കം ന​ൽ​കു​ക എ​ന്ന​താ​ണ് ശാ​സ്ത്രീ​യ സ​മീ​പ​നം. പ്ര​ത്യേ​കി​ച്ച് ബോ​റോ​ണ്‍ പോ​ലു​ള്ള സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ളി​ൽ അ​മി​ത​പ്ര​യോ​ഗം വി​ഷ​ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ മ​ണ്ണ് പ​രി​ശോ​ധ​ന​യും ശു​പാ​ർ​ശ​യും പ​രി​ഗ​ണി​ക്ക​ണം. 


INMൽ ജ​ല​പ​രി​പാ​ല​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം


വ​ളം ന​ൽ​കി​യി​ട്ടും മ​ണ്ണി​ൽ ആ​വ​ശ്യ​മാ​യ ഈ​ർ​പ്പം ഇ​ല്ലെ​ങ്കി​ൽ ചെ​ടി​ക്ക് പോ​ഷ​ക​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട്: Nutrient Management + Water Management + Soil Management എ​ന്നി​വ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചാ​ണ് കാ​ണേ​ണ്ട​ത്. 


ജ​ല​സേ​ച​നം ല​ഭി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യാ​നു​സ​ര​ണം ജ​ലം ന​ൽ​കു​ന്ന​ത് ജ​ല ഉ​പ​യോ​ഗ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. 


ഒ​രു മാ​തൃ​കാ INM പ​ദ്ധ​തി


ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​യ തെ​ങ്ങി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പൊ​തു​വാ​യ INM പ​ദ്ധ​തി ഇ​ങ്ങ​നെ ക്ര​മീ​ക​രി​ക്കാം: 


മേ​യ് - ജൂ​ണ്‍

മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ NPK വ​ള​ങ്ങ​ളു​ടെ ആ​ദ്യ ഗ​ഡു* ജൈ​വ​വ​ളം/​ക​ന്പോ​സ്റ്റ്* ആ​വ​ശ്യ​മാ​യ Biofertilizer* Trichoderma/Pseudomonas പോ​ലു​ള്ള ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ
ആ​വ​ശ്യ​മാ​യ മ​ൾ​ച്ചിം​ഗ്

സെ​പ്റ്റം​ബ​ർ - ​ഒ​ക്ടോ​ബ​ർ

NPK വ​ള​ങ്ങ​ളു​ടെ ര​ണ്ടാം ഗ​ഡു* മ​ണ്ണ് പ​രി​ശോ​ധ​ന​യി​ൽ കു​റ​വ് ക​ണ്ടെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ secondary/micronutrients* ജൈ​വ​മ​ൾ​ച്ച് പു​തു​ക്കു​ക* ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക വ​ർ​ഷം മു​ഴു​വ​ൻ* തെ​ങ്ങോ​ല​യും ജൈ​വാ​വ​ശി​ഷ്ട​ങ്ങ​ളും പു​ന​രു​പ​യോ​ഗി​ക്കു​ക* ക​ള​നി​യ​ന്ത്ര​ണം* മ​ണ്ണി​ലെ ഈ​ർ​പ്പം നി​രീ​ക്ഷി​ക്കു​കകീ​ട-​രോ​ഗ നി​രീ​ക്ഷ​ണംവി​ള​വ് രേ​ഖ​പ്പെ​ടു​ത്തു​ക.

K-Rail Survey

ക​ർ​ഷ​ക​ർ സാ​ധാ​ര​ണ ചെ​യ്യു​ന്ന ചി​ല തെ​റ്റു​ക​ൾ


 1.  തെ​ങ്ങി​ന്‍റെ ത​ടി​യോ​ട് ചേ​ർ​ന്ന് വ​ളം ഇ​ടു​ക. വേ​രു​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ ശ​രി​യാ​യ പ്ര​ദേ​ശ​ത്ത് ന​ൽ​ക​ണം.
 2. മ​ണ്ണ് പ​രി​ശോ​ധ​ന കൂ​ടാ​തെ വ​ളം കൂ​ട്ടി​ക്കൊ​ടു​ക്കു​ക. അ​ധി​ക​വ​ളം കൂ​ടു​ത​ൽ വി​ള​വ് ഉ​റ​പ്പാ​ക്കി​ല്ല.
 3. NPK മാ​ത്രം ന​ൽ​കു​ക. Secondary nutrients, micronutrients എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണ്.
 4. ജൈ​വ​വ​ളം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ദീ​ർ​ഘ​കാ​ല മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ ജൈ​വ​വ​സ്തു അ​നി​വാ​ര്യ​മാ​ണ്.
 5. തെ​ങ്ങോ​ല​യും തൊ​ണ്ടും ക​ത്തി​ക്കു​ക. ജൈ​വ​വ​സ്തു​വും പോ​ഷ​ക​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്നു.
 6. വ​ളം ന​ൽ​കി​യ ശേ​ഷം ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​തി​രി​ക്കു​ക. പോ​ഷ​ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ക്ഷ​മ​ത കു​റ​യാം.
 7. ഉ​യ​ർ​ന്ന വി​ള​വ് ന​ൽ​കു​ന്ന തെ​ങ്ങി​നും കു​റ​ഞ്ഞ വി​ള​വു​ള്ള തെ​ങ്ങി​നും ഒ​രേ മാ​നേ​ജ്മെ​ന്‍റ്. വി​ള​വി​ന​നു​സ​രി​ച്ച് പോ​ഷ​ക പു​നഃ​പൂ​ര​ണം ആ​വ​ശ്യ​മാ​ണ്. 


INM​ന്‍റെ അ​ന്തി​മ ല​ക്ഷ്യം  കൂ​ടു​ത​ൽ വ​ള​മ​ല്ല, കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത, ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന ക്ഷ​മ​ത എ​ന്ന​താ​ണ്. സം​യോ​ജി​ത പോ​ഷ​ക മാ​നേ​ജ്മെ​ന്‍റി​ന്‍റെ ല​ക്ഷ്യം "​കൂ​ടു​ത​ൽ വ​ളം ന​ൽ​കു​ക’’ എ​ന്ന​ത​ല്ല.


ല​ക്ഷ്യം: ശ​രി​യാ​യ പോ​ഷ​കം + ശ​രി​യാ​യ അ​ള​വ് + ശ​രി​യാ​യ സ​മ​യം + ശ​രി​യാ​യ സ്ഥ​ലം + ശ​രി​യാ​യ രീ​തി​യി​ൽ എ​ന്ന​താ​ണ്. ഇ​തി​ലൂ​ടെ വ​ള​ത്തി​ന്‍റെ ഉ​പ​യോ​ഗ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും അ​നാ​വ​ശ്യ ചെ​ല​വ് കു​റ​യ്ക്കു​ക​യും മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​നം കൈ​വ​രി​ക്കാ​നും ആ​കും.


തെ​ങ്ങ് ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ള​യ​ല്ല. പ​ല പ​തി​റ്റാ​ണ്ടു​ക​ളോ​ളം ഉ​ത്പാ​ദ​നം ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഒ​രു ദീ​ർ​ഘ​കാ​ല വി​ള​യാ​ണ്. അ​തി​നാ​ൽ ഇ​ന്ന​ത്തെ വി​ള​വ് മാ​ത്രം ല​ക്ഷ്യ​മാ​ക്കി മ​ണ്ണി​നെ ക്ഷ​യി​പ്പി​ക്കു​ന്ന വ​ള​പ്ര​യോ​ഗ​രീ​തി സ്വീ​ക​രി​ക്കാ​തെ, വ​രും വ​ർ​ഷ​ങ്ങ​ളി​ലെ ഉ​ത്പാ​ദ​ന​ശേ​ഷി​യും മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ​വും ഒ​രു​മി​ച്ച് സം​ര​ക്ഷി​ക്കു​ന്ന രീ​തി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. 


ജൈ​വ​വ​ള​ങ്ങ​ൾ മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. രാ​സ​വ​ള​ങ്ങ​ൾ ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കു​ന്നു. Biofertilizers പോ​ഷ​ക​ങ്ങ​ളു​ടെ ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.


ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ വേ​രു​പ്ര​ദേ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. മ​ൾ​ച്ചിം​ഗ്, മ​ണ്ണി​ലെ  ജ​ലാം​ശ​വും ജൈ​വ​വ​സ്തു​വും സം​ര​ക്ഷി​ക്കു​ന്നു. മ​ണ്ണ് പ​രി​ശോ​ധ​ന; ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്നു. ഇ​വ​യെ​ല്ലാം ശാ​സ്ത്രീ​യ​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന താ​ണ് Integrated Nutrient Management - INM.

​മ​ണ്ണി​നെ പോ​ഷി​പ്പി​ക്കു​ക; മ​ണ്ണ് ചെ​ടി​യെ പോ​ഷി​പ്പി​ക്കും. ചെ​ടി​യെ ശ​രി​യാ​യി പോ​ഷി​പ്പി​ക്കു​ക; ചെ​ടി ക​ർ​ഷ​ക​നെ സ​മൃ​ദ്ധ​മാ​ക്കും.


പ്രാ​യ​പൂ​ർ​ത്തി​യാ​യ തെ​ങ്ങി​ന് ഒ​രു ഉ​ദാ​ഹ​ര​ണ വ​ള​പ്ര​യോ​ഗ പ​ദ്ധ​തി
മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മീ​ക​രി​ക്കേ​ണ്ട ഒ​രു പൊ​തു​വാ​യ ഉ​ദാ​ഹ​ര​ണ​മാ​യി:വ​ളം ഏ​ക​ദേ​ശം  അ​ള​വ്/​തെ​ങ്ങ്/​വ​ർ​ഷം. 

ജൈ​വ​വ​ളം/​ക​ന്പോ​സ്റ്റ് 25-50 kgFactomphos/​അ​നു​യോ​ജ്യ​ഫോ​സ്ഫ​റ​സ് വ​ളം ഏ​ക​ദേ​ശം 1.52.0 kgMOP ഏ​ക​ദേ​ശം 2.0 kgയൂ​റി​യ ഏ​ക​ദേ​ശം 0.4 kg വ​ള​ത്തി​ലെ പോ​ഷ​ക​ശ​ത​മാ​നം അ​നു​സ​രി​ച്ച് അ​ള​വ് പു​നഃ​ക​ണ​ക്കാ​ക്ക​ണം. മ​ണ്ണ് പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​യാ​ൽ അ​ത​നു​സ​രി​ച്ചു​ള്ള ശു​പാ​ർ​ശ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന.


പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വ​ള​പ്ര​യോ​ഗം


തെ​ങ്ങി​ന്‍റെ പോ​ഷ​ക ആ​വ​ശ്യം അ​തി​ന്‍റെ പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് മാ​റു​ന്നു. ചെ​റി​യ തൈ​യ്ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ തെ​ങ്ങി​ന് ന​ൽ​കു​ന്ന മു​ഴു​വ​ൻ വ​ള​വും ഒ​രേ​സ​മ​യം ന​ൽ​കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ല. 


തെ​ങ്ങി​ന്‍റെ പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ​ള​പ്ര​യോ​ഗ പ​ട്ടി​ക


തെ​ങ്ങു​ക​ൾ​ക്ക് അ​വ​യു​ടെ പ്രാ​യ​മ​നു​സ​രി​ച്ച് ന​ൽ​കേ​ണ്ട രാ​സ​വ​ള​ങ്ങ​ളു​ടെ അ​ള​വ് (ഗ്രാ​മി​ൽ/​വ​ർ​ഷ​ത്തി​ൽ) താ​ഴെ ന​ൽ​കു​ന്നു: 


തെ​ങ്ങി​ന്‍റെ യൂ​റി​യ രാ​ജ്ഫോ​സ് പൊ​ട്ടാ​ഷ് ജൈ​വ​വ​ളംപ്രാ​യം (Urea ) (Rajphos) (ഗ്രാം) (​കി​ലോ​ഗ്രാം) 

1-വ​ർ​ഷം 110 ഗ്രാം 150 ​ഗ്രാം 200 ഗ്രാം 10 ​കി.​ഗ്രാം (ന​ട്ട് 3 മാ​സം)  
2- വ​ർ​ഷം 330 ഗ്രാം 450 ​ഗ്രാം 600 ഗ്രാം 20 ​കി.​ഗ്രാം  
3- വ​ർ​ഷം 660 ഗ്രാം 900 ​ഗ്രാം 1200 ഗ്രാം 30 ​കി.​ഗ്രാം  
4-വ​ർ​ഷം​മു​ത​ൽ വി​ള​വ് ത​രു​ന്ന​വ) 1000ഗ്രാം    1500​ഗ്രാം 2000 ഗ്രാം 50 ​കി.​ഗ്രാം


വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ​യാ​യി (മേ​യ്-​ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലും) ഈ ​അ​ള​വ് പ​കു​തി വീ​തം ന​ൽ​ക​ണം.           കൃ​ത്യ​മാ​യ പ്രാ​യാ​ധി​ഷ്ഠി​ത ഡോ​സ് മ​ണ്ണ് പ​രി​ശോ​ധ​ന, വ​ള​ത്തി​ന്‍റെ formulation, KAU/​കൃ​ഷി​വ​കു​പ്പ് ശു​പാ​ർ​ശ എ​ന്നി​വ അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്ക​ണം.

Tags : Karshakan Agriculture

Recent News

Corehub Up