x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​നാ​ച്ചി സ്കൂ​ളി​ലെ കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ശാ​ല

ജോ​ജി വ​ർ​ഗീ​സ്
Published: September 24, 2026 12:52 PM IST | Updated: September 24, 2026 12:52 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

പ​ഴ​യ​കാ​ല ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ മ​ധു​ര​സ്മ​ര​ണ​ക​ളി​ൽ ഒ​ന്നാ​ണ് നാ​ട്ടി​പ്പാ​ട്ടി​ന്‍റെ ഈ​ണ​വും നെ​ൽ​വ​യ​ലി​ലെ ചെ​ളി മ​ണ​ക്കു​ന്ന പ​ക​ലു​ക​ളും. കാ​ലം മാ​റി​യ​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ആ ​അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​ത്തി​ലെ ചി​ത്ര​ങ്ങ​ളാ​യി മാ​ത്രം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ, വ​യ​നാ​ട്ടി​ലെ ബീ​നാ​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ അ​തി​ന് വേ​റി​ട്ടൊ​രു മ​റു​പ​ടി ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മൂ​ന്നാം വ​ർ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളെ ചെ​ളി​യി​ലി​റ​ക്കി നെ​ൽ​കൃ​ഷി​യു​ടെ പാ​ഠ​ങ്ങ​ൾ ജീ​വി​താ​നു​ഭ​വ​മാ​ക്കി മാ​റ്റു​ക​യാ​ണ് ഈ ​വി​ദ്യാ​ല​യം. സു​ൽ​ത്താ​ൻ​ബ​ത്തേ​രി​ക്കു സ​മീ​പം പ​ഴു​പ്പ​ത്തൂ​ർ ച​പ്പ​ക്കൊ​ല്ലി​യി​ലെ 40 സെ​ന്‍റ് നെ​ൽ​പ്പാ​ട​മാ​ണ് ഇ​ത്ത​വ ണ​യും കു​ട്ടി​ക​ളു​ടെ കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ശാ​ല.

ഞാ​റ് ന​ട്ടും മീ​ൻ​പി​ടി​ച്ചും ചി​രി​ച്ചും ക​ളി​ച്ചും കു​ട്ടി​ക​ൾ​ക്ക് അ​ത് ഒ​രു പ​ഠ​ന​ദി​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല; പ്ര​കൃ​തി​യോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച മ​റ​ക്കാ​നാ​കാ​ത്ത ഉ​ത്സ​വ​ദി​നം കൂ​ടി​യാ​യി​രു​ന്നു.

പു​സ്ത​ക​ത്തി​ൽ​നി​ന്ന് പാ​ട​ത്തേ​ക്ക്

നെ​ൽ​കൃ​ഷി​യെ​ക്കു​റി​ച്ച് ക്ലാ​സ്മു​റി​യി​ൽ പ​ഠി​പ്പി​ക്കാം. വി​ത്തി​ട​ൽ, ഞാ​റ് ത​യാ​റാ​ക്ക​ൽ, ന​ടീ​ൽ, വ​ള​പ്ര​യോ​ഗം, ക​ള​പ​റി​ക്ക​ൽ, കൊ​യ്ത്ത് എ​ല്ലാം പു​സ്ത​ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കാ​നും ക​ഴി​യും. പ​ക്ഷേ ചെ​ളി​യി​ലി​റ​ങ്ങി സ്വ​ന്തം കൈ​കൊ​ണ്ട് ഞാ​റ് ന​ട്ട​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യ​ഥാ​ർ​ഥ കൃ​ഷി​യു​ടെ അ​നു​ഭ​വം ല​ഭി​ച്ച​ത്.

ബീ​നാ​ച്ചി ഗ​വ. ഹൈ​സ്കൂ​ളി​ലെ കൃ​ഷി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് നാ​ട്ടി​പ്പ​ണി ന​ട​ത്തി​യ​ത്. ഓ​രോ ഞാ​റും മ​ണ്ണി​ലേ​ക്ക് പ​തി​യു​ന്പോ​ൾ കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് നി​റ​ഞ്ഞ​ത് കൗ​തു​ക​വും സ​ന്തോ​ഷ​വു​മാ​യി​രു​ന്നു.

അ​ധ്യാ​പ​ക​ർ കൃ​ഷി​രീ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്പോ​ൾ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ നാ​ട്ടു​കാ​ർ കു​ട്ടി​ക​ൾ​ക്ക് നാ​ട്ടി​പ്പ​ണി​യു​ടെ ചെ​റു സൂ​ത്ര​ങ്ങ​ൾ പ​റ​ഞ്ഞു കൊ​ടു​ത്തു. വ​രി​ക​ൾ നേ​രെ​യാ​ക്കു​ന്ന​തു​മു​ത​ൽ തൈ​യു​ടെ അ​ക​ലം വ​രെ ഓ​രോ കാ​ര്യ​വും അ​വ​ർ ശ്ര​ദ്ധ​യോ​ടെ പ​ഠി​ച്ചു.

ചെ​ളി​യി​ലി​റ​ങ്ങി​യ​പ്പോ​ൾ പു​സ്ത​ക​ങ്ങ​ൾ മ​റ​ന്നു

വ​യ​ലി​ൽ കാ​ൽ​വെ​ച്ച നി​മി​ഷം മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് അ​ത് മ​റ്റൊ​രു ലോ​ക​മാ​യി​രു​ന്നു. കാ​ൽ മു​ഴു​വ​ൻ ചെ​ളി​യി​ൽ പൂ​ണ്ടി​ട്ടും ആ​രും മ​ടി​ച്ചി​ല്ല. കൂ​ട്ടു​കാ​രു​മാ​യി ത​മാ​ശ പ​റ​ഞ്ഞും പ​ര​സ്പ​രം സ​ഹാ​യി​ച്ചും കു​ട്ടി​ക​ൾ ഞാ​റ് ന​ട്ടു.

നാ​ട്ടി​പ്പ​ണി ക​ഴി​ഞ്ഞ​പ്പോ​ൾ പാ​ട​ത്ത് ശേ​ഷി​ച്ച വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​നും അ​വ​ർ ഇ​റ​ങ്ങി. കൈ​യി​ൽ കി​ട്ടി​യ കു​ഞ്ഞു​മീ​നു​ക​ളേ​ക്കാ​ൾ വി​ല​പ്പെ​ട്ട​ത് അ​വ​ർ​ക്കു ല​ഭി​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു.

മൊ​ബൈ​ൽ സ്ക്രീ​നു​ക​ളി​ലും ഡി​ജി​റ്റ​ൽ ഗെ​യി​മു​ക​ളി​ലും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് പ്ര​കൃ​തി​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ അ​പൂ​ർ​വ​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​കാ​ർ​ഷി​ക ദി​നം കു​ട്ടി​ക​ളു​ടെ മ​ന​സ്‌​സി​ൽ ഏ​റെ​ക്കാ​ലം നി​ല​നി​ൽ​ക്കു​ന്ന ഓ​ർ​മ​യാ​യി മാ​റും.

K-Rail Survey

ക​ർ​ഷ​ക​മ​ന​സി​ന്‍റെ പി​ന്തു​ണ

ഈ ​സം​രം​ഭ​ത്തി​നു ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യ​ത് പ്ര​ദേ​ശ​വാ​സി​യും ക​ല്ലൂ​ർ രാ​ജീ​വ് ഗാ​ന്ധി റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പാ​ളു​മാ​യ ഉ​ണ്ണി കൃ​ഷ്ണ​നാ​ണ്. സ്വ​ന്തം 40 സെ​ന്‍റ് നെ​ൽ​പ്പാ​ടം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി വി​ട്ടു​ന​ൽ​കു​ക യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം വ​ള​ർ​ത്തു​ക​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

കൃ​ഷി ഒ​രു തൊ​ഴി​ല​ല്ല, ജീ​വി​ത സം​സ്കാ​ര​മാ​ണെ​ന്ന തി​രി​ച്ച​റി​വ് പു​തി​യ ത​ല​മു​റ​യി​ലേ​ക്കു കൈ​മാ​റാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം എ​ത്ര പ്ര​ധാ​ന​മാ​ണെ​ന്ന് ഈ ​മാ​തൃ​ക തെ​ളി​യി​ക്കു​ന്നു.

ഉ​ച്ച​ഭ​ക്ഷ​ണ​വും ജീ​വി​ത​പാ​ഠ​വും

ഇ​ത് ആ​ദ്യ ശ്ര​മ​മ​ല്ല. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി ബീ​നാ​ച്ചി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നെ​ൽ​കൃ​ഷി ന​ട​ത്തി വ​രി​ക​യാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന്ധ​സേ​വ് ദ ​എ​ർ​ത്ത്’ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ടി ആ​ർ​ട്ട് ഒ​രു​ക്കി​യും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

വി​ള​വെ​ടു​ത്ത നെ​ല്ല് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം സ്വ​ന്തം ഭ​ക്ഷ​ണ​ത്തി​ലൂ​ടെ അ​നു​ഭ​വി​ക്കാ​നാ​യി.

ഇ​ത്ത​വ​ണ​യും നാ​ട്ടി​പ്പ​ണി ക​ഴി​ഞ്ഞ​തോ​ടെ യാ​ത്ര അ​വ​സാ​നിക്കു​ന്നി​ല്ല. ക​ള​പ​റി​ക്ക​ൽ, വ​ള​പ്ര​യോ​ഗം, കീ​ട​നി​യ​ന്ത്ര​ണം, കൊ​യ്ത്ത് തു​ട​ങ്ങി നെ​ൽ​കൃ​ഷി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കൃ​ഷി ക്ല​ബ്ബി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കും.

വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ജീ​വി​ത​പാ​ഠ​വും

ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സം പു​സ്ത​ക​ജ്ഞാ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. പ്ര​കൃ​തി​യെ അ​റി​യു​ക​യും ഭ​ക്ഷ​ണം എ​ങ്ങ​നെ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കു​ക​യും പ​രി​സ്ഥി​തി​യോ​ട് ഉ​ത്ത​ര​വാ​ദി​ത്തം വ​ള​ർ​ത്തു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ബീ​നാ​ച്ചി ഗ​വ. ഹൈ​സ്കൂ​ളി​ന്‍റെ ഈ ​കാ​ർ​ഷി​ക സം​രം​ഭം അ​തി​ന്‍റെ മി​ക​ച്ച മാ​തൃ​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും കൃ​ഷി​യോ​ടു​ള്ള ബ​ഹു​മാ​ന​വും കൂ​ട്ടാ​യ്മ​യു​ടെ മൂ​ല്യ​വും വ​ള​ർ​ത്താ​ൻ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് ക​ഴി​യു​ന്നു.

എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ എ​സ്. കൃ​ഷ്ണ​കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​ദി​നേ​ശ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​കെ. അ​രു​ണ്‍, പി.​പി. സ​തീ​ശ​ൻ, റോ​യി ജോ​സ​ഫ്, കെ.​കെ. സ​ജ്ന, കെ.​കെ. ഫൗ​സി​യ, സു​ജ, ഗീ​ത, സി​ന്ധു, മേ​ഘ എ​ന്നി​വ​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ​ത്.

നെ​ൽ​പ്പാ​ട​ത്ത് വീ​ണ്ടും മു​ഴ​ങ്ങി​യ നാ​ട്ടി​പ്പാ​ട്ട് ഒ​രു കൃ​ഷി​ച​ട​ങ്ങ് മാ​ത്ര​മാ​യി​രു​ന്നി​ല്ല; മ​ണ്ണി​നെ​യും മ​നു​ഷ്യ​നെ​യും വീ​ണ്ടും ബ​ന്ധി​പ്പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ജീ​വ​നു​ള്ള പാ​ഠ​മാ​യി​രു​ന്നു.

Tags : Karshakan Agriculture

Recent News

Corehub Up