x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ: കൃ​ഷി​യും പ​രി​പാ​ല​ന​വും

ഫാ​ത്തി​മ​ത്ത് ഷം​സ
Published: November 9, 2026 12:42 PM IST | Updated: November 9, 2026 12:42 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി വി​ള​ക​ളാ​യ കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് എ​ന്നി​വ സ​മ​ത​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്നു.

ശൈ​ത്യ​മേ​ഖ​ല​ക​ളാ​യ വ​യ​നാ​ട്, പാ​ല​ക്കാ​ടു​ള്ള നെ​ല്ലി​യാ​ന്പ​തി, ഇ​ടു​ക്കി​യി​ലെ കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​ക​ൾ എ​ന്നി​വ​യാ​ണ് പ​ര​ന്പ​രാ​ഗ​ത​മാ​യി കേ​ര​ള​ത്തി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ൾ.

എ​ന്നാ​ൽ പ​ങ്കാ​ളി​ത്ത ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​വ മ​ഞ്ഞു​കാ​ലം തു​ട​ങ്ങു​ന്ന സ​മ​യം മു​ത​ൽ കേ​ര​ള​ത്തി​ലെ സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മൃ​ദ്ധ​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ഈ ​ശീ​ത​കാ​ല​പ​ച്ച​ക്ക​റി​ക​ൾ വ​ള​ർ​ത്തു​ന്ന​ത് ഒ​രു പു​തി​യ കാ​ർ​ഷി​ക അ​നു​ഭ​വ​മാ​യും പ​ല ക​ർ​ഷ​ക​രും ക​രു​തു​ന്നു.

ശ​ക്ത​മാ​യ കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന മ​റു​നാ​ട​ൻ കാ​ബേ​ജി​നേ​യും കോ​ളി​ഫ്ള​വ​റി​നേ​യും മാ​റ്റി​നി​ർ​ത്താ​വാ​ൻ ന​മു​ക്ക് കി​ട്ടു​ന്ന സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഈ ​സ​മ​യം എ​ന്നു ന​മ്മ​ൾ മ​ന​സി​ലാ​ക്ക​ണം.

പ്ര​ധാ​ന ഇ​ന​ങ്ങ​ൾ

കാ​ബേ​ജ് 

കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ക​ർ​ഷ​ക​രും അ​ടു​ക്ക​ള​തോ​ട്ടം ഒ​രു​ക്കു​ന്ന​വ​രും ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് "ഗോ​ൾ​ഡ​ൻ ഏ​ക്ക​ർ’, "പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ’ എ​ന്നീ ഇ​ന​ങ്ങ​ളാ​ണ്.

ഇ​തി​നു​പു​റ​മെ മി​ക​ച്ച വി​ള​വ് ന​ൽ​കു​ന്ന ഹ​രി റാ​ണി, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള പൂ​സ മു​ക്ത എ​ന്നീ ഹൈ​ബ്രി​ഡു​ക​ളും കേ​ര​ള​ത്തി​ൽ വ​ൻ​തോ​തി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

കോ​ളി​ഫ്ള​വ​ർ

കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തും ഏ​റ്റ​വും ജ​ന​പ്രി​യ​വു​മാ​യ ഇ​നം എ​ൻ.​എ​സ്. 60 ആ​ണ്.

കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ൽ (6065 ദി​വ​സം) പാ​ൽ​വെ​ള്ള നി​റ​മു​ള്ള വ​ലി​യ പൂ​ക്ക​ൾ ത​രു​ന്ന ഈ ​ഹൈ​ബ്രി​ഡ് ഇ​നം കേ​ര​ള​ത്തി​ലെ ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്.

ഇ​ത് കൂ​ടാ​തെ ബ​സ​ന്ത്, പൂ​സ ഏ​ർ​ലി സി​ന്ത​റ്റി​ക് എ​ന്നി​വ​യും കേ​ര​ള​ത്തി​ലെ മ​ണ്ണി​ൽ പ​ര​ക്കെ കൃ​ഷി ചെ​യ്യ​പ്പെ​ടു​ന്നു.

ന​ടു​ന്ന രീ​തി

വി​ത്തു​ക​ൾ പാ​കി, പാ​ക​മാ​യ തൈ​ക​ൾ പ​റി​ച്ചു​ന​ടേ​ണ്ട വി​ള​ക​ളാ​ണ് കാ​ബേ​ജും കോ​ളി​ഫ്ള​വ​റും. വി​ത്തു​ക​ൾ ക​ടു​ക് മ​ണി​ക​ൾ​ക്ക് സ​ദൃ​ശ്യം.

ആ​ദ്യം ന​ഴ്സ​റി ത​യാ​റാ​ക്കി അ​വ​യി​ലാ​ണ് കാ​ബേ​ജി​ന്‍റെ​യും കോ​ളി​ഫ്ള​വ​റി​ന്‍റെ​യും വി​ത്തു​ക​ൾ പാ​കേ​ണ്ട​ത്. വി​ത്തു​ക​ൾ ഭാ​രം കു​റ​ഞ്ഞ​താ​യ​തു​കൊ​ണ്ട് ശ​ക്ത​മാ​യ മ​ഴ​യി​ൽ​നി​ന്നും സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.

തു​റ​സാ​യ സ്ഥ​ല​ത്തോ, ച​ട്ടി​ക​ളി​ലോ, പ്ലാ​സ്റ്റി​ക് ട്രേ (​പ്രോ ട്രേ​യ്സ്) ക​ളി​ലോ തൈ ​പാ​കി നി​ർ​ത്താ​വു​ന്ന​താ​ണ്. ട്രേ​ക​ളി​ൽ തൈ​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം അ​വ അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

പി​ന്നീ​ട് അ​ണു​വി​മു​ക്ത​മാ​യ പി​റ്റ്വെ​ർ​മി​ക്കു​ലേ​റ്റ്മ​ണ​ൽ മി​ശ്രി​ത​മോ അ​ല്ലെ​ങ്കി​ൽ പെ​ർ​ലൈ​റ്റ്ച​കി​രി​ച്ചോ​ർ എ​ന്നി​വ​യോ ഉ​പ​യോ​ഗി​ക്കാം. ഇ​ങ്ങ​നെ​യു​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന തൈ​ക​ൾ കൂ​ടു​ത​ൽ ക​രു​ത്തു​ള്ള​വ​യും, മാ​റ്റി​ന​ട്ടാ​ൽ വ​ള​രെ വേ​ഗം വ​ള​ർ​ന്ന് വ​രു​ന്ന​വ​യും ആ​യി​രി​ക്കും.

മ​ണ്ണി​ലാ​ണ് നാം ​വി​ത്തു​ക​ൾ പാ​കു​ന്ന​തെ​ങ്കി​ൽ മ​ണ​ൽ, മേ​ൽ​മ​ണ്ണ്, ഉ​ണ​ക്കി​പ്പൊ​ടി​ച്ച ക​ന്പോ​സ്റ്റ് എ​ന്നി​വ തു​ല്യ അ​നു​പാ​ത​ത്തി​ലെ​ടു​ത്തു വേ​ണം ന​ടേ​ണ്ട​ത്.

ന​ടു​ന്ന​തി​നു മു​മ്പായി സ്യൂ​ഡോ​മോ​ണ​സ് 20 ഗ്രാം ​ഒ​രു ലി​റ്റ​ർ എ​ന്ന തോ​തി​ലോ അ​ല്ലെ​ങ്കി​ൽ ഫൈ​റ്റോ​ലാ​ൻ അ​ഥ​വാ കോ​പ്പ​ർ ഓ​ക്സി ക്ലോ​റൈ​ഡ് എ​ന്ന കു​മി​ൾ​നാ​ശി​നി 4 ഗ്രാം ​ഒ​രു ലീ​റ്റ​ർ എ​ന്ന ക​ണ​ക്കി​ലോ എ​ടു​ത്ത് ത​ടം കു​തി​ർ​ക്ക​ണം.

കു​മി​ൾ​നാ​ശി​നി ഒ​ഴി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം വി​ത്തു​ക​ൾ പാ​കാ​വു​ന്ന​താ​ണ്. 1 സെ.​മീ ആ​ഴ​ത്തി​ൽ മാ​ത്ര​മേ വി​ത്തു​ക​ൾ ന​ടാ​വൂ. ആ​ഴം കൂ​ടി​യാ​ൽ വി​ത്തു​ക​ൾ മു​ള​ച്ച് വ​രു​വാ​ൻ താ​മ​സം നേ​രി​ടും. 25 മു​ത​ൽ 30 ദി​വ​സം പ്രാ​യ​മാ​യ തൈ​ക​ൾ മാ​റ്റി ന​ടാ​വു​ന്ന​താ​ണ്.

ന​ല്ല നീ​ർ​വാ​ഴ്ച്ച​യും ധാ​രാ​ളം സൂ​ര്യ​പ്ര​കാ​ശ​വു​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് ന​ടാ​ൻ അ​നു​യോ​ജ്യം. ത​ണ​ൽ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ന​ട്ടാ​ൽ വ​ള​ർ​ന്നു​വ​രു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ക​യും വ​ള​ർ​ച്ച കു​റ​യു​ക​യും ചെ​യ്യും.

ഒ​ര​ടി വീ​തി​യി​ലും ആ​വ​ശ്യ​മാ​യ നീ​ള​ത്തി​ലും ര​ണ്ട​ടി അ​ക​ല​ത്തി​ൽ ചാ​ലു​ക​ൾ കീ​റി അ​വ​യി​ൽ ഉ​ണ​ക്കി​പ്പൊ​ടി​ച്ച ചാ​ണ​ക​പ്പൊ​ടി സെ​ന്‍റി​ന് 100 കി​ലോ ചേ​ർ​ത്ത് മൂ​ട​ണം.

2530 ദി​വ​സം പ്രാ​യ​മാ​യ തൈ​ക​ൾ ഇ​തി​ലേ​ക്ക് മാ​റ്റി ന​ടാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ മാ​റ്റി ന​ട്ട​തി​നു ശേ​ഷം ഒ​രാ​ഴ്ച​ത്തേ​ക്ക് ത​ണ​ൽ കു​ത്തി​ക്കൊ​ടു​ക്കു​ന്ന​ത് തൈ​ക​ൾ എ​ളു​പ്പം പി​ടി​ച്ചു കി​ട്ടു​ന്ന​തി​ന് സ​ഹാ​യി​ക്കും.

ത​നി​വി​ള​യാ​യി ചെ​യ്യു​മ്പോ​ൾ ഒ​രു സെ​ന്‍റി​ന് 150 ഓ​ളം ചെ​ടി​ക​ൾ ന​ടാം.

വ​ള​പ്ര​യോ​ഗം

കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കാ​ൻ കൃ​ത്യ​മാ​യ വ​ള​പ്ര​യോ​ഗം വേ​ണം. ഈ ​വി​ള​ക​ൾ​ക്ക് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ശു​പാ​ർ​ശ ചെ​യ്യു​ന്ന പ്ര​ധാ​ന ച​ജ​ഗ നി​ര​ക്ക് ഹെ​ക്ട​റി​ന് 150:100:125 കി​ലോ​ഗ്രാം എ​ന്ന തോ​തി​ലാ​ണ് (ഒ​രു സെ​ന്‍റി​ന് ഏ​ക​ദേ​ശം 600ഗ്രാം ​നൈ​ട്ര​ജ​ൻ, 400ഗ്രാം ​ഫോ​സ്ഫ​റ​സ്, 500ഗ്രാം ​പൊ​ട്ടാ​സ്യം).

തൈ​ക​ൾ ന​ടു​ന്ന​തി​ന് മു​ൻ​പ് മ​ണ്ണി​ൽ കു​മ്മാ​യ​വും ചാ​ണ​ക​പ്പൊ​ടി​യും വേ​പ്പി​ൻ​പി​ണ്ണാ​ക്കും അ​ടി​വ​ള​മാ​യി ചേ​ർ​ത്ത് നി​ല​മൊ​രു​ക്ക​ണം.

രാ​സ​വ​ള കൃ​ഷി​യി​ൽ നൈ​ട്ര​ജ​ൻ, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​ഷ് എ​ന്നി​വ ന​ൽ​കാ​ൻ യൂ​റി​യ, സൂ​പ്പ​ർ ഫോ​സ്ഫേ​റ്റ്, മ്യൂ​റി​യേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് എ​ന്നി​വ പ​കു​തി അ​ടി​വ​ള​മാ​യും ബാ​ക്കി പ​കു​തി ചെ​ടി​ക​ൾ ന​ട്ട് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​വും ന​ൽ​കാം.

ജൈ​വ​രീ​തി​യി​ൽ വ​ള​ർ​ത്താ​ൻ ക​ട​ല​പ്പി​ണ്ണാ​ക്ക് സ്ല​റി​യും ഫി​ഷ് അ​മി​നോ​യും മി​ക​ച്ച​താ​ണ്.

രോ​ഗ​ങ്ങ​ളും കീ​ട​ങ്ങ​ളും

ഈ ​വി​ള​ക​ളെ പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന ബ്ലാ​ക്ക് റോ​ട്ട്, ലീ​ഫ് സ്പോ​ട്ട് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ​യും, ഇ​ല​ക​ൾ തി​ന്നു​ന​ശി​പ്പി​ക്കു​ന്ന ഡ​യ​മ​ണ്ട് ബാ​ക്ക് മോ​ത്ത്, വെ​ട്ടി​പ്പു​ഴു​ക്ക​ൾ, നീ​രൂ​റ്റി​ക്കു​ടി​ക്കു​ന്ന അ​ഫി​ഡു​ക​ൾ എ​ന്നീ കീ​ട​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം വേ​ണം.

വി​ത്ത് ന​ടു​ന്ന​തി​ന് മു​ൻ​പ് സ്യൂ​ഡോ​മോ​ണാ​സ് പ്ര​യോ​ഗി​ക്കു​ന്ന​തും കീ​ട​ങ്ങ​ൾ​ക്കെ​തി​രെ വേ​പ്പെ​ണ്ണ-​വെ​ളു​ത്തു​ള്ളി മി​ശ്രി​തം ത​ളി​ക്കു​ന്ന​തും ജൈ​വ​രീ​തി​യി​ൽ ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും.

വി​ള​വെ​ടു​പ്പ്

തൈ​ക​ൾ മാ​റ്റി ന​ട്ട് 60-70 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ബേ​ജ് ന്ധ​ഹെ​ഡു​ക​ൾ’ ഉ​ണ്ടാ​യി​ത്തു​ട​ങ്ങും. കോ​ളി​ഫ്ള​വ​ർ ക​ർ​ഡി​ന് (പൂ​ക്കു​ല) പാ​ക​മാ​കാ​ൻ 5560 ദി​വ​സം മ​തി. ഉ​ണ്ടാ​യി തു​ട​ങ്ങി 1015 ദി​വ​സ​ത്തി​ന​കം ഇ​വ വി​ള​വെ​ടു​ക്കു​വാ​ൻ ത​യാ​റാ​കു​ന്ന​താ​ണ്.

വി​ള​വെ​ടു​പ്പ് വൈ​കി​യാ​ൽ ഇ​വ വി​ട​ർ​ന്നു പോ​കും. കോ​ളി​ഫ്ല​വ​ർ ക​ർ​ഡു​ക​ൾ​ക്ക് ന​ല്ല നി​റം കി​ട്ടു​ന്ന​തി​ന് അ​വ ഉ​ണ്ടാ​യി തു​ട​ങ്ങി​യാ​ൽ ചു​റ്റു​മു​ള്ള ഇ​ല​ക​ൾ കൊ​ണ്ട് പൊ​തി​ഞ്ഞു കൊ​ടു​ക്കാ​വു​ന്ന​താ​ണ്.

Tags : Agriculture Karshakan

Recent News

Corehub Up