x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ണ്‍​പ​താം വ​യ​സി​ലും സ​ണ്ണിച്ചായന് കൃഷിതന്നെ ആനന്ദം

സ്റ്റാ​ഫ് റി​പ്പോ​ർ​ട്ട​ർ
Published: October 26, 2026 05:23 PM IST | Updated: October 26, 2026 05:26 PM IST

ജോ​ർ​ജ് മാ​ത്യു

കൃ​ഷി ന​ഷ്ട​മെ​ന്നു പ​റ​ഞ്ഞ് പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ മ​ണ്ണു​പോ​ലും വി​റ്റൊ​ഴി​യാ​ൻ തി​ടു​ക്കം കൂ​ട്ടു​ന്ന പു​തി​യ ത​ല​മു​റ​യ്ക്കു മു​ന്നി​ൽ വേ​റി​ട്ടൊ​രു മാ​തൃ​ക തീ​ർ​ക്കു​ക​യാ​ണ് മോ​നി​പ്പ​ള്ളി ചീ​ങ്ക​ല്ലേ​ൽ മ​റ്റ​ത്തി​ൽ ജോ​ർ​ജ് മാ​ത്യു എ​ന്ന എ​ണ്‍​പ​തു​കാ​ര​ൻ.

പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലെ കൃ​ഷി​ജോ​ലി​ക​ൾ നേ​രി​ട്ടു ന​ട​ത്തു​ന്ന, നാ​ട്ടു​കാ​രു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും സ​ണ്ണി മ​റ്റ​ത്തി​ൽ എ​ന്ന ജോ​ർ​ജ് മാ​ത്യു കൃ​ഷി ആ​ന​ന്ദ​പ്ര​ദ​വും ലാ​ഭ​ക​ര​വു​മാ​ണെ​ന്നു സ്വ​ന്തം അ​നു​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ന്നു.

മ​ണ്ണ​റി​ഞ്ഞ അ​റു​പ​തു​വ​ർ​ഷ​ങ്ങ​ൾ

1967ൽ ​പ്രീ​ഡി​ഗ്രി പാ​സാ​യ ശേ​ഷ​മാ​ണ് സ​ണ്ണി​ച്ചാ​യ​ൻ കൃ​ഷി​രം​ഗ​ത്തേ​ക്ക് പൂ​ർ​ണ​മാ​യി ഇ​റ​ങ്ങു​ന്ന​ത്. പി​താ​വി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും നി​ർ​ദ്ദേ​ശ​വും അ​നു​സ​രി​ച്ച് ക​ടു​ത്തു​രു​ത്തി​യി​ലു​ള്ള 7 ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി നോ​ക്കി​ന​ട​ത്തി​യാ​ണ് തു​ട​ക്കം.

റ​ബ​റും നെ​ൽ​കൃ​ഷി​യും തെ​ങ്ങു​മൊ​ക്കെ​യാ​യി ആ​രം​ഭി​ച്ച കൃ​ഷി​ജീ​വി​തം, കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് ന​വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​മെ​പ്പോ​ഴും ശ്ര​ദ്ധി​ച്ചി​രു​ന്നു.

റ​ബ​റി​നു വി​ല​യി​ടി​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും വ​ന്ന​പ്പോ​ൾ, കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ റ​ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി റീ​പ്ലാ​ന്‍റിം​ഗി​നു മു​തി​രാ​തെ മ​റ്റു കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു.

ഏ​ഴേ​ക്ക​ർ സ്ഥ​ലം പൈ​നാ​പ്പി​ൾ (ക​ന്നാ​ര) കൃ​ഷി​ക്കാ​യി പാ​ട്ട​ത്തി​ന് ന​ൽ​കി​യ​ത് മ​റ്റൊ​രു ചു​വ​ടു​വ​യ്പ്പാ​യി. 2010ൽ ​ആ​രം​ഭി​ച്ച പൈ​നാ​പ്പി​ൾ പാ​ട്ട​കൃ​ഷി ഇ​പ്പോ​ൾ 15 വ​ർ​ഷം പി​ന്നി​ട്ടു.

ഓ​രോ മൂ​ന്നു​വ​ർ​ഷം കൂ​ടു​ന്പോ​ഴും ചാ​ണ​ക​വും ആ​ട്ടി​ൻ​കാ​ഷ്ഠ​വും ഇ​ട്ട് മ​ണ്ണ് ഉ​ഴു​തു​മ​റി​ക്കു​ന്ന​തി​നാ​ൽ, മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക​ഘ​ട​ന നി​ല​നി​ൽ​ക്കു​മെ​ന്ന് ഇ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

വൈ​വി​ധ്യ​മാ​ർ​ന്ന സം​യോ​ജി​ത കൃ​ഷി​രീ​തി

നി​ല​വി​ൽ മോ​നി​പ്പ​ള്ളി വി​ല്ലേ​ജി​ൽ ഉ​ഴ​വൂ​ർ, മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​രു​മി​ച്ചു കി​ട​ക്കു​ന്ന പ​ത്തേ​ക്ക​റോ​ളം കൃ​ഷി ഭൂ​മി​യാ​ണ് ജോ​ർ​ജ് മാ​ത്യു​വി​നു​ള്ള​ത്. ഇ​തി​ൽ ഏ​ഴേ​ക്ക​റി​ൽ പൈ​നാ​പ്പി​ൾ കൃ​ഷി ന​ട​ത്തു​ന്നു.

ബാ​ക്കി മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്തു ജാ​തി, റം​ബൂ​ട്ടാ​ൻ- ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴ​വ​ർ​ങ്ങ​ൾ, കു​രു​മു​ള​ക്, തെ​ങ്ങ്, വാ​ഴ, ചേ​ന, ക​റി​നാ​ര​കം എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു.

55 മു​ത​ൽ 58 വ​രെ മി​ക​ച്ച ഇ​നം ജാ​തി​മ​ര​ങ്ങ​ൾ തോ​ട്ട​ത്തി​ലു​ണ്ട്. ഒ​രേ മ​ര​ത്തി​ൽ ത​ന്നെ ചു​വ​പ്പും മ​ഞ്ഞ​യും പ​ത്രി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​പൂ​ർ​വ്വ ബ​ഡ്ഡിം​ഗ് രീ​തി​യും ഇ​ദ്ദേ​ഹം വി​ജ​യി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ആ​വ​ശ്യ​ക്കാ​ർ​ക്ക് ബ​ഡ്ഡ് ക​മ്പു​ക​ളും ന​ൽ​കി വ​രു​ന്നു. എ​ൻ-18 ഇ​ന​ത്തി​ൽ​പ്പെ​ട്ട 17ഓ​ളം റം​ബൂ​ട്ടാ​ൻ മ​ര​ങ്ങ​ളു​ണ്ട്. ഇ​തി​ൽ നാ​ല് മ​ര​ങ്ങ​ളി​ൽ നി​ന്നു മാ​ത്രം ഒ​രൊ​റ്റ സീ​സ​ണി​ൽ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം ല​ഭി​ച്ചു.

കൂ​ടാ​തെ, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, മ​ങ്കോ​സ്റ്റി​ൻ, സ​പ്പോ​ട്ട, അ​ബി​യു, വ​ലി​യ ഇ​നം പേ​ര​യ്ക്ക, മാ​ത​ളം തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ വി​ള​യു​ന്നു. 12ഓ​ളം ക​റി​നാ​ര​ക​ങ്ങ​ളാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗം.

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ ക​ഞ്ഞി​നേ​ർ​ച്ച​യ്ക്കും പ്ര​ശ​സ്ത പാ​ച​ക​വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ നമ്പൂ​തി​രി​യു​ടെ പാ​ച​ക​പ്പു​ര​യി​ലേ​ക്കു​മെ​ല്ലാം ഇ​വി​ടു​ത്തെ നാ​ര​ങ്ങ​യാ​ണ് സ്ഥി​ര​മാ​യി ന​ൽ​കു​ന്ന​ത്.

തേ​ക്ക്, മ​ഹാ​ഗ​ണി, പിവിസി പൈ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ പ​ട​ർ​ത്തി​യി​രി​ക്കു​ന്ന കു​രു​മു​ള​ക് തോ​ട്ട​ത്തി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്. ഒ​രൊ​റ്റ കൊ​ടി​യി​ൽ നി​ന്നു മാ​ത്രം 12 കി​ലോ ഉ​ണ​ക്ക​മു​ള​ക് വ​രെ ല​ഭി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി​യി​ട​ത്തി​ലെ മി​ക​ച്ച വി​ള​വി​നു പി​ന്നി​ൽ, തേ​നീ​ച്ച​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​ണ്ട്. 90-ഓ​ളം ചെ​റു​തേ​നീ​ച്ച പെ​ട്ടി​ക​ളു​ണ്ട്. വ​ർ​ഷ​ത്തി​ൽ ഒ​രേ​യൊ​രു ത​വ​ണ (മാ​ർ​ച്ച്-​ഏ​പ്രി​ൽ) മാ​ത്രം എ​ടു​ക്കു​ന്ന ശു​ദ്ധ​മാ​യ ചെ​റു​തേ​ൻ മി​ക​ച്ച വി​ല​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു.

കൂ​ടാ​തെ, വീ​ട്ടി​ലെ പ്ര​ത്യേ​ക ടാ​ങ്കു​ക​ളി​ൽ ഗൗ​രാ​മി, തി​ലാ​പ്പി​യ തു​ട​ങ്ങി​യ വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ളെ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വ​ള​ർ​ത്തു​ന്നു. നേ​ര​ത്തെ, പ​ശു​ക്ക​ളെ​യും വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഹൈ​ടെ​ക് കൂ​ട്ടി​ൽ ഇ​രു​പ​തോ​ളം ആ​ടു​ക​ളെ​യും വ​ള​ർ​ത്തി​യി​രു​ന്നു.

പ്രാ​യം കൂ​ടി​വ​ന്ന​തോ​ടെ പ​ശു, ആ​ട് വ​ള​ർ​ത്ത​ൽ വേ​ണ്ടെ​ന്നു വ​ച്ചു.

 

K-Rail Survey

കൃ​ഷി​യി​ൽ​നി​ന്ന് ആ​ന​ന്ദം

ത​ന്‍റെ അ​റു​പ​തു വ​ർ​ഷ​ത്തെ കാ​ർ​ഷി​കാ​നു​ഭ​വ​ത്തി​ൽ കൃ​ഷി​യി​ൽ​നി​ന്ന് ലാ​ഭം മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ​യെ​ന്ന് ജോ​ർ​ജ് മാ​ത്യു പ​റ​ഞ്ഞു. കൃ​ഷി ന​ഷ്ട​മാ​ണെ​ന്ന വാ​ദ​ങ്ങ​ളെ പൂ​ർ​ണ​മാ​യി അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു.

അ​നു​ബ​ന്ധ കൃ​ഷി​ക​ളി​ൽ നി​ന്നും പാ​ട്ട​ത്തി​ൽ നി​ന്നു​മാ​യി പ്ര​തി​വ​ർ​ഷം 20 മു​ത​ൽ 25 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​നം.

ജൈ​വ​വ​ള പ്ര​യോ​ഗ​വും തോ​ട്ട​ത്തി​ലെ ന​ല്ല ന​ന​യും ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് വി​ജ​യ​ര​ഹ​സ്യം. ഇ​തി​നി​ടെ, കാ​ർ​ഷി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ദ്ദേ​ഹ​ത്തി​നു നി​ര​വ​ധി പു​രു​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ‌

ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് (അ​ഞ്ച് ത​വ​ണ), മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ്മി​ശ്ര കൃ​ഷി/​ക്ഷീ​ര​ക​ർ​ഷ​ക അ​വാ​ർ​ഡ്, ഉ​ഴ​വൂ​ർ ബ്ലോ​ക്കി​ലെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള കി​ർ​ലോ​സ്ക​ർ അ​വാ​ർ​ഡ്, ദേ​വ​മാ​താ കോ​ളേ​ജി​ന്‍റെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി ര​ത്നം അ​വാ​ർ​ഡ്, പാ​ലാ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ​യും എസ്ബിടി​യു​ടെ​യും ആ​ദ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ​ട്ടി​ക നീ​ളു​ന്നു.

ന്ധ​ന​ട​ത്ത​ത്തി​നും കാ​യി​ക​വി​നോ​ദ​ങ്ങ​ൾ​ക്കു​മാ​യി സ​മ​യം മാ​റ്റി​വെ​ക്കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് കൃ​ഷി മി​ക​ച്ചൊ​രു വ്യാ​യാ​മ​വും ആ​ന​ന്ദ​വു​മാ​ണെ​ന്നാ​ണ് ഈ ​വെ​റ്റ​റ​ൻ ക​ർ​ഷ​ക​ന്‍റെ അ​ഭി​പ്രാ​യം.

10 സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണം- ജോ​ർ​ജ് മാ​ത്യു പ​റ​ഞ്ഞു.

ഭാ​ര്യ ലീ​ലാ​മ്മ​യും വി​ദേ​ശ​ത്ത് സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫാ​യ മ​ക​ൻ സാ​ജു​വും മ​രു​മ​ക​ൾ ബി​ന്ദു​വും കൊ​ച്ചു​മ​ക്ക​ളാ​യ ആ​ഷ്ലി​യും അ​ഞ്ജ​ന​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

81ാം വ​യ​സി​ലും കൃ​ഷി​യി​ട​ത്തി​ൽ ത​നി​യെ അ​ധ്വാ​നി​ച്ച് കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന ജോ​ർ​ജ് മാ​ത്യു, മ​ണ്ണി​ൽ പൊ​ന്ന് വി​ള​യി​ക്കാ​മെ​ന്ന് സ്വ​ന്തം ജീ​വി​തം കൊ​ണ്ട് കാ​ണി​ച്ചു​ത​രു​ന്നു.

ഫോ​ണ്‍: 9447139282, 04822 242955.

Tags : Karshakan Agriculture

Recent News

Corehub Up