x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​തം പ്ര​കൃ​തി​ക്ക് നാ​ല്പാ​മ​രം ഷാ​ജു

മു​ര​ളീ​ധ​ര​ൻ ത​ഴ​ക്ക​ര
Published: October 2, 2026 05:44 PM IST | Updated: October 2, 2026 05:44 PM IST

ഒ​രു പു​രു​ഷാ​യു​സ് മ​ര​ങ്ങ​ൾ​ക്കാ​യി ഉ​ഴി​ഞ്ഞു​വെ​ച്ച പ്ര​കൃ​തി​യോ​ടു ചേ​ർ​ന്ന സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ സു​വി​ശേ​ഷ​മാ​ണ് ഷാ​ജു​വി​ന്‍റെ ജീ​വി​തം. ബോ​ണ്‍​സാ​യി ഷാ​ജു, നാ​ല്പാ​മ​രം ഷാ​ജു എ​ന്നി​ങ്ങ​നെ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ജീ​വി​തം ഐഎസ്ആർഒയി​ൽ ആ​യി​രു​ന്നു.

പ​ക്ഷേ ഷാ​ജു​വി​ന്‍റെ മ​ന​സ് ഒ​രി​ക്ക​ലും ബ​ഹി​രാ​കാ​ശ​ത്താ​യി​രു​ന്നി​ല്ല. മ​ണ്ണി​നോ​ടും മ​ര​ങ്ങ​ളോ​ടു​മൊ​പ്പം പ​ച്ച​പ്പ് നി​റ​ഞ്ഞ പ്ര​കൃ​തി​യു​ടെ ന​ടു​വി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ ന​ടു​മു​റ്റ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഷാ​ജു​വി​ന്‍റെ വീ​ടും പ​രി​സ​ര​വും മ​ട്ടു​പ്പാ​വും അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഒ​രു വ​ന​മാ​യി​രു​ന്നു.

സ്ഥ​ല​പ​രി​മി​തി ഏ​റെ​യു​ണ്ടാ​യി​ട്ടും ബോ​ധി, പാ​തി​രി, താ​തി​രി, അ​ര​യാ​ൽ, പേ​രാ​ൽ, കൂ​വ​ളം, വേ​പ്പ് തു​ട​ങ്ങി നാ​നാ​ജാ​തി ഒൗ​ഷ​ധ വൃ​ക്ഷ​ങ്ങ​ളും, മാ​വ്, പ്ലാ​വ്, നെ​ല്ലി, പേ​ര, ആ​ത്ത, പു​ളി, ചാ​ന്പ, ശീ​മ​നെ​ല്ലി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ഫ​ല​വൃ​ക്ഷ​ങ്ങ​ളും ബോ​ണ്‍​സാ​യി​യാ​ക്കി മ​ട്ടു​പ്പാ​വി​ൽ വ​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​മു​റ്റ​ത്തെ സ്ഥ​ല​പ​രി​മി​തി​യാ​ണ് ഇ​ങ്ങ​നെ മ​ര​ങ്ങ​ളെ കു​ള്ള​ൻ​മാ​രാ​ക്കി വ​ള​ർ​ത്തു​വാ​ൻ വൃ​ക്ഷ ബ​ന്ധു​വാ​യ ഷാ​ജു​വി​നെ നി​ർ​ബ​ന്ധി​ത​നാ​ക്കി​യ​ത്. ചെ​രി​പ്പി​ന​നു​സ​രി​ച്ച് കാ​ലു​മു​റി​ച്ച് കാ​ര്യ​നി​വ​ർ​ത്തി വ​രു​ത്തി എ​ന്ന​താ​ണ് വ​സ്തു​ത!

ന​ഗ​ര തി​ര​ക്കി​ൽ​നി​ന്ന് ഗ്രാ​മ​നന്മയി​ലേ​ക്ക്

മി​ക്ക​വ​രും ഗ്രാ​മ​ങ്ങ​ൾ വി​ട്ട് ന​ഗ​ര​ങ്ങ​ളി​ൽ രാ​പ്പാ​ർ​ക്കാ​ൻ വെ​ന്പ​ൽ കൊ​ള്ളു​ന്പോ​ൾ ഷാ​ജു ന​ഗ​ര​ജീ​വി​തം ഉ​പേ​ക്ഷി​ച്ച് ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ന്നു. ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ച്ച​തോ​ടെ കി​ളി​മാ​നൂ​രി​ന​ടു​ത്ത് ക​രേ​റ്റ് ക​ല്ല​റ റോ​ഡി​ൽ കു​റ്റി​മൂ​ടെ​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് ജീ​വി​തം പ​റി​ച്ചു​ന​ട്ട​ത്.

ഇ​വി​ടെ ഈ ​ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ത്ത് സ്ഥ​ലം വാ​ങ്ങി വീ​ടു​വെ​ച്ചു താ​മ​സ​മാ​യ​പ്പോ​ൾ അ​ഹ​ല്യ​ക്ക് ശാ​പ​മോ​ക്ഷം കി​ട്ടി​യ​പോ​ലെ വ​ലി​യ ച​ട്ടി​ക​ളി​ൽ കു​ള്ള​ൻ​മാ​രാ​യി ഇ​ത്തി​രി സ്ഥ​ല​ത്ത് വീ​ർ​പ്പു​മു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന ബോ​ണ്‍​സാ​യി മ​ര​ങ്ങ​ളെ​ല്ലാം വി​ശാ​ല​മാ​യ വീ​ട്ടു​വ​ള​പ്പി​ലേ​ക്കി​റ​ങ്ങി മ​ണ്ണി​ൽ വേ​രാ​ഴ്ത്തി​യി​രി​ക്കു​ന്നു.

സ​ർ​വ​ത​ന്ത്ര​സ്വ​ത​ന്ത്ര​രാ​യി​രി​ക്കു​ന്നു!. നാ​നാ​ജാ​തി മ​ര​ങ്ങ​ൾ, ഔ​ഷ​ധ​ച്ചെ​ടി​ക​ൾ, ഫ​ല​വ​ർ​ഗ​ച്ചെ​ടി​ക​ൾ, വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ, ഇ​ല്ലി​മു​ളീ​കൂ​ട്ടീ ഇ​തി​നി​ട​യി​ൽ ഒ​രു പ​ർ​ണ്ണ​ശാ​ല​യാ​യി വീ​ടും!.

അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​യി ഒ​രു കു​ള​വും കു​ഴി​ച്ചി​ട്ടു​ണ്ട്. മ​ഴ​വെ​ള്ള സം​ഭ​ര​ണ​ത്തി​ലൂ​ടെ ഭൂ​ഗ​ർ​ഭ​ജ​ല പ​രി​പോ​ഷ​ണ​മാ​ണ് പ്ര​ധാ​ന ല​ക്ഷ്യം, എ​ന്നാ​ൽ യ​ഥേ​ഷ്ടം മീ​ൻ​വ​ള​ർ​ത്ത​ലി​നും ഈ ​കു​ളം ഉ​പ​യു​ക്ത​മാ​ക്കു​ന്നു.

വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള കാ​യ്ക​റി​ക​ളും ഫ​ല​വ​ർ​ഗ​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വി​ള​യി​ച്ചെ​ടു​ക്കു​ന്നു. വീ​ട്ടു​വ​ള​പ്പി​ലെ കാ​ർ​ഷി​ക സ​ന്പ​ൽ​സ​മൃ​ദ്ധി​യു​ടെ സാ​ക്ഷ്യം കൂ​ടി​യാ​ണ് ഷാ​ജു​വി​ന്‍റെ പു​ര​യി​ടം!

മ​ണ്ണി​ന്‍റെ നന്മ ​തൊ​ട്ട​റി​യു​ന്ന ഷാ​ജു​വും സ​മാ​ന​മ​ന​സ്ക്ക​രാ​യ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​വി​ടെ ഒ​രു കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി തു​ട​ങ്ങി.

ഔഷ​ധ​ഗു​ണ​മേ​റെ​യു​ള്ള ര​ക്ത​ശാ​ലി​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ കൃ​ഷി​യി​ൽ ഷാ​ജു​വി​ന് മൂ​ന്ന​ര ട​ണ്‍ നെ​ല്ലു കി​ട്ടി. സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്ത് വി​ള​യി​ച്ചെ​ടു​ത്ത ര​ക്ത​ശാ​ലി അ​രി​യാ​ണ് ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ര​ട​ക്കം കൃ​ഷി​യെ ഹൃ​ദ​യ​പ​ക്ഷം ചേ​ർ​ത്ത​വ​രു​ടെ കൃ​ഷി​ക്കൂ​ട്ടാ​യ്മ​യാ​ണി​ത്. വ​യ​ൽ ഉ​ഴു​ന്ന​ത​ട​ക്കം മി​ക്ക​വാ​റും കൃ​ഷി​പ്പ​ണി​ക​ളെ​ല്ലാം ഇ​വ​ർ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്.

സ്വ​ന്ത​മാ​യി അ​ധ്വാ​നി​ക്കാ​ൻ ത​യാ​റാ​കു​ന്ന​തി​നാ​ൽ നെ​ൽ​കൃ​ഷി ഇ​വ​ർ​ക്ക് ന​ഷ്ട​ത്തി​ൽ ക​ലാ​ശി​യ്ക്കു​ന്നി​ല്ല. ലാ​ഭ​ന​ഷ്ട​ങ്ങ​ളേ​ക്കാ​ൾ ഉ​പ​രി ഷാ​ജു​വി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ശാ​രീ​രി​കാ​രോ​ഗ്യ​ത്തി​നു​ള്ള കാ​യ​ക​ല്പ ചി​കി​ത്സ​യും മ​രു​ന്നു​മാ​ണീ നെ​ൽ​കൃ​ഷി!

 

K-Rail Survey

വ​ന​മി​ത്ര പു​ര​സ്ക്കാ​ര ജേ​താ​വ്

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​ന​മി​ത്ര പു​ര​സ്ക്കാ​ര​മ​ട​ക്കം ഒ​ട്ട​ന​വ​ധി ശ്ര​ദ്ധേ​യ​മാ​യ അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ഷാ​ജു​വി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​വാ​ർ​ഡു​ക​ളി​ൽ ഒ​രി​ക്ക​ലും മ​തി​മ​റ​ക്കാ​ത്ത ഈ ​പ്ര​കൃ​തി ഉ​പാ​സ​ക​ൻ ഇ​ദം ന : ​മ​മ: എ​ന്ന മ​ന​സോ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലെ എ​ല്ലാ ഉ​യ​ർ​ച്ച​താ​ഴ്ച്ച​ക​ളേ​യും കാ​ണു​ന്ന​ത്!

എ​ല്ലാം ലാ​ഭാ​ധി​ഷ്ഠി​ത​മാ​യി കാ​ണു​ക​യും, ത​നി​ക്കെ​ന്ത് കി​ട്ടും എ​ന്ന ലാ​ഭ​ക്ക​ണ്ണോ​ടെ എ​ന്തി​നേ​യും സ​മീ​പി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​പു​തി​യ​കാ​ല​ത്ത് ഷാ​ജു​വി​ന് വേ​ണ​മെ​ങ്കി​ൽ ഇ​തൊ​രു ഹോം ​സ്റ്റേ സം​വി​ധാ​ന​മാ​ക്കി മാ​റ്റാം.

വ​ന​സ​മാ​ന​മാ​യ ചു​റ്റു​പാ​ടി​ൽ ഏ​താ​നും ഹ​ട്ടു​ക​ളു​ണ്ടാ​ക്കി താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ക​യും, നാ​ട​ൻ ഭ​ക്ഷ​ണം ന​ൽ​കു​ക​യും മ​റ്റും ചെ​യ്താ​ൽ ന​ല്ല വ​രു​മാ​നം ല​ഭി​ക്കി​ല്ലേ എ​ന്ന് പ​ല സു​ഹൃ​ത്തു​ക്ക​ളും ഉ​പ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്.

എ​ന്നാ​ൽ, വൃ​ക്ഷ​ല​താ​ദി​ക​ളും ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും ഫ​ല​വ​ർ​ഗ​ങ്ങ​ളും നാ​നാ​ജാ​തി പ​ക്ഷി​ക​ളും പൂ​ന്പാ​റ്റ​ക​ളും സ​ർ​വോ​പ​രി പ​രി​ശു​ദ്ധ​മാ​യ പ്രാ​ണ​വാ​യു​വും ശു​ദ്ധ​ജ​ല​വും ഒ​ക്കെ​യാ​യി ഈ ​ശു​ദ്ധ​നാ​ട്ടി​ൻ​പു​റ​ത്ത് സ്വ​ച്ഛ​മാ​യി വി​ഷം തീ​ണ്ടാ​ത്ത ന​ല്ല ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ത​ന്നെ ഒ​രു മ​ഹാ​ഭാ​ഗ്യ​മ​ല്ലേ? പ​ണം കൊ​ടു​ത്തു വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത ജീ​വി​ത​പു​ണ്യ​മാ​ണി​തെ​ന്നാ​ണ് ഷാ​ജു​വി​ന്‍റെ മ​റു​പ​ടി!.

ഇ​താ​ണ് ഷാ​ജൂ!. ആ​കാ​ശ​വാ​ണി ശ്രോ​താ​ക്ക​ൾ​ക്ക് ചി​ര​പ​രി​ചി​ത​നാ​യ പ്ര​ക്ഷേ​പ​ക​ൻ കൂ​ടി​യാ​ണി​ദ്ദേ​ഹം. വ്യ​ത്യ​സ്ഥ​നാ​യ ഷാ​ജു​വി​നെ​ക്കു​റി​ച്ചു​ള്ള എ​ത്ര​യെ​ത്ര അ​ഭി​മു​ഖ​ങ്ങ​ളും ഡോ​ക്കു​മെ​ന്‍റെ​റി​ക​ളു​മാ​ണ് ആ​കാ​ശ​വാ​ണി പ്ര​ക്ഷേ​പ​ണം ചെ​യ്തി​ട്ടു​ള്ള​ത്!

ഫോ​ണ്‍: 9400912757

Tags : Karshakan Agriculture

Recent News

Corehub Up